നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

Posted By:
Subscribe to Boldsky

നാളികേരം ധാരാളം ആരോഗ്യഗുണങ്ങള്‍ തരുന്ന ഒന്നാണ്. ഇതുപോലെയാണ തേങ്ങാപ്പാലും. നാം പലപ്പോഴും പല ആവശ്യങ്ങള്‍ക്കുമുപയോഗിയ്ക്കുന്ന തേങ്ങാപ്പാല്‍ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതുമാണ്.

തേങ്ങാപ്പാല്‍ സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം പല തരത്തില്‍ ഉപയോഗിയ്ക്കാം. ഇവയേതൊക്കെ വിധത്തിലാണെന്നു നോക്കൂ,

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

ഒരു കപ്പു തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യാം. ഇതു 10 മിനിറ്റു മുഖത്തു വച്ച് പിന്നീട് കഴുകിക്കളയാം. മുഖം തിളങ്ങാനും നിറം വര്‍ദ്ധിയ്ക്കാനും ഇത് സഹായിക്കും.

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

ഒരു കപ്പു തേങ്ങാപ്പാലില്‍ അരക്കപ്പ് ചെറുനാരങ്ങാനീര് ചേര്‍ക്കണം. ഒരു സ്പൂണ്‍ തേനും. ഇതെല്ലാം കൂടി നല്ലപോലെ ഇളക്കിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കണം. 1 മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുടിയ്ക്കു നല്ല തിളക്കം ലഭിയ്ക്കാനും വരണ്ട സ്വഭാവം മാറാനുമെല്ലാം ഇത് നല്ലതാണ്.

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ അല്‍പം ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു സ്പൂണ്‍ തേന്‍, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം മുഖത്തു പുരട്ടാം. 10 മിനിറ്റു സ്‌ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം.

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

2 ടീസ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ടു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് നാച്വറല്‍ മേയ്ക്കപ്പ് റിമൂവറായി ഉപയോഗിയ്ക്കാം.

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

1 സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ ഗ്ലിസറീന്‍ എന്നിവ കലര്‍ത്തുക. ഇത് കലര്‍ത്തി മുഖത്തു വൃത്താകൃതിയില്‍ മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകാം. സ്വാഭാവിക ക്ലെന്‍സര്‍ ഗുണം നല്‍കുന്ന ഒന്നാണിത്.

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ ചന്ദനപ്പൊടി കലര്‍ത്തുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകാം. മുഖത്തെ പാടുകളും വടുക്കളുമെല്ലാം മാറാന്‍ ഇതു നല്ലതാണ്.

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. നല്ലൊരു ആന്റിഏജിംഗ് ക്രീമാണിത്.

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

നല്ല മുഖവും മുടിയും, തേങ്ങാപ്പാല്‍ ഇങ്ങനെ

സൂര്യാഘാതം, സണ്‍ടാന്‍ എന്നിവ തടയാനുള്ള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍, പനിനീര് എന്നിവ കലര്‍ത്തി സ്േ്രപ ബോട്ടിലിലാക്കി മുഖത്തടിയ്ക്കാം. ഇത് പിന്നീടു കഴുകിക്കളയാം.

English summary

How To Use Coconut Milk For Skin And Hair

How To Use Coconut Milk For Skin And Hair, Read more to know about,
Story first published: Monday, June 5, 2017, 10:04 [IST]