തേനില്‍ ഉലുവ അരച്ച് മുഖത്ത് പുരട്ടാം

Posted By:
Subscribe to Boldsky

തിളങ്ങുന്ന ചര്‍മ്മം തന്നെയാണ് എല്ലാവരുടേയും ആവശ്യം. വെളുത്ത ചര്‍മ്മമല്ലെങ്കിലും ചര്‍മ്മത്തിന്റെ ഉള്ള ഭംഗിയും നിറവും സ്വാഭാവികതയും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും ഭക്ഷണ രീതിയും ജീവിത സാഹചര്യങ്ങളും നമ്മുടെ ചര്‍മ്മത്തേയും സൗന്ദര്യസംരക്ഷണത്തേയും ഒരു പോലെ ബാധിക്കുന്നു.

മുടി കൊഴിച്ചിലിനും താരനും ഓട്‌സിലെ ഒറ്റമൂലി

ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഏറ്റവും ഫലപ്രദമായി വേണ്ടത് പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. അടുക്കളയില്‍ മാത്രമല്ല ഉലുവ കൊണ്ട് ഉപയോഗമുള്ളത്. സൗന്ദര്യസംരക്ഷണത്തിനും ഉലുവ ഉത്തമമാണ്. ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉലുവ ഉപയോഗിക്കാം എന്ന് നോക്കാം.

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നല്ലൊരു ക്ലെന്‍സറാണ് ഉലുവ. ഉലുവ അരച്ച് പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മസുഷിരങ്ങളിലെ അഴുക്കു നീക്കി ചര്‍മത്തിനെ ആഴത്തില്‍ വൃത്തിയാക്കുന്നു.

 തേനില്‍ ഉലുവ

തേനില്‍ ഉലുവ

ഉലുവ അരച്ച് തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ മതി. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 തൈരില്‍ ഉലുവ ചേര്‍ത്ത്

തൈരില്‍ ഉലുവ ചേര്‍ത്ത്

തൈരില്‍ ഉലുവ അരച്ച് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ കറുത്ത കുത്തുകളേയും ഇല്ലാതാക്കും.

ഉലുവയും പഞ്ചസാരയും

ഉലുവയും പഞ്ചസാരയും

ഉലുവ ചെറുതായി പൊടിച്ച് അതില്‍ അല്‍പം പഞ്ചസാരയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് പ്രകൃതിദത്ത സ്‌ക്രബ്ബറായി ഉപയോഗിക്കാവുന്നതാണ്. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

ഉലുവയും നാരങ്ങയും

ഉലുവയും നാരങ്ങയും

ഉലുവ വെള്ളത്തില്‍ ചേര്‍ത്തരച്ച് അല്‍പം നാരങ്ങ നീര് കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ സഹായകമാണ്. ഇത് ആഴ്ചയില്‍ നാല് ദിവസം ശീലമാക്കാം.

 ഉലുവയിട്ട് തിളപ്പിച്ച വെള്ളം

ഉലുവയിട്ട് തിളപ്പിച്ച വെള്ളം

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് സണ്‍ടാന്‍ ഇല്ലാതാക്കാനും മുഖത്തെ കറുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

പാലും ഉലുവയും

പാലും ഉലുവയും

പാല്‍ ല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ്. പാലില്‍ ഉലുവ അരച്ച് നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കുന്നു.

English summary

How to use Fenugreek Seeds for Skin Care

Benefits of fenugreek seeds in beauty and skin care, read on...
Story first published: Wednesday, June 21, 2017, 15:57 [IST]