For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പില മതി മുഖത്തിന് നിറം നല്‍കാന്‍

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കറിവേപ്പില എങ്ങനെയെല്ലാം ഉപയോഗിക്കാം

|

കറിവേപ്പില കേശസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലപ്പോഴും കറിവേപ്പില എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. കൃത്യമായ രീതിയില്‍ സൗന്ദര്യസംരക്ഷണത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറിവേപ്പില ഉപയോഗിക്കാം.

ഉറങ്ങും മുന്‍പ് കുടിക്കൂ, എഴുന്നേല്‍ക്കുമ്പോള്‍ ഉറങ്ങും മുന്‍പ് കുടിക്കൂ, എഴുന്നേല്‍ക്കുമ്പോള്‍

കറിവേപ്പില എങ്ങനെയെല്ലാം ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിനും നിറം വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉപയോഗിക്കാം. എങ്ങനെയെല്ലാം കറിവേപ്പില മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്ന് നോക്കാം.

 മുഖത്തിന് നിറം

മുഖത്തിന് നിറം

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറിവേപ്പില. കറിവേപ്പിലയും തൈരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു.

 മുഖക്കുരു മാറ്റാന്‍

മുഖക്കുരു മാറ്റാന്‍

കറിവേപ്പില ഉപയോഗിക്കുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരു ഭേദമാക്കാന്‍ ഉപയോഗിക്കാം. ഇത് തേച്ച് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

 താരന്‍

താരന്‍

ശിരോചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ ഉപേക്ഷ വിചാരിക്കരുത്. താരന്‍ ഒരു സാധാരണ പ്രശ്‌നമാണ്. എന്നാല്‍ ഇതില്‍ നിന്ന് മുക്തി നേടുക എളുപ്പമല്ല. തിളപ്പിച്ച പാലും കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുക്കിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.

ചര്‍മ്മത്തിലെ ചൊണങ്ങുകളും പാടും

ചര്‍മ്മത്തിലെ ചൊണങ്ങുകളും പാടും

ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ മാത്രമല്ല മുറിവുകളും പൊള്ളലുകളും, കീടങ്ങളുടെ കടിയും മറ്റും ഭേദമാക്കാനും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില പാലിനൊപ്പം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി പ്രശ്‌നമുള്ളിടത്ത് തേയ്ക്കുക.

 മുടിവളര്‍ച്ചക്ക്

മുടിവളര്‍ച്ചക്ക്

നിങ്ങളുടെ ശരീരത്തിനെന്നത് പോലെ ശിരോചര്‍മ്മത്തിനും ഭക്ഷണം ആവശ്യമാണ്. വെളിച്ചണ്ണയില്‍ കറിവേപ്പില ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം എല്ലാ ദിവസവും രാത്രി ഇതുപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. ശിരോചര്‍മ്മത്തിന് ആരോഗ്യം ലഭിക്കുകയും മുടി വളര്‍ച്ച ശക്തിപ്പെടുകയും ചെയ്യും.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും തിളക്കം നല്കാനും കറിവേപ്പില ഉപയോഗിക്കാം. ഉണങ്ങിപ്പൊടിച്ച കറിവേപ്പില മുള്‍ട്ടാണി മിട്ടിയും ഏതാനും തുള്ളി റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും ശരീരത്തിലും തേയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.

 മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍

മുഖക്കുരു ഉണ്ടാവുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇതിന്റെ അടയാളങ്ങളും അറപ്പുളവാക്കുന്നതാണ്. കറിവേപ്പിലയും ഏതാനും തുള്ളി നാരങ്ങനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവുള്ള ഭാഗത്ത് തേയ്ക്കുക. 10-12 മിനുട്ടിന് ശേഷം നന്നായി കഴുകുക.

English summary

How To Use Curry Leaves For Skin

Please check how to use curry leaves for skin in this article. Read on to know more about the uses curry leaves on skin.
Story first published: Saturday, August 26, 2017, 13:48 [IST]
X
Desktop Bottom Promotion