For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചപ്പാലില്‍ വെളുക്കാന്‍ രഹസ്യമുണ്ട്‌

|

വെളുപ്പുനിറം എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇരുണ്ട ചര്‍മമുള്ളവര്‍. ഇതിനായി പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.

വെളുപ്പുനിറത്തിന് പല ഘടകങ്ങളുണ്ട്. ഇത് ഒരു പരിധി വരെ പാരമ്പര്യമാണെന്നു പറയാം. നല്ല ഭക്ഷണം, ചര്‍മസംരക്ഷണം എന്നിവയെല്ലാം ഇതിന് പ്രധാന ഘടകങ്ങളാണ്.

വെളുപ്പ ലഭിയ്ക്കാന്‍ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുകയാണ് ഏറ്റവും നല്ലത്. ഇവ ദോഷഫലങ്ങള്‍ നല്‍കില്ലെന്നു മാത്രമല്ല, ഗുണമുണ്ടാക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള സ്വാഭാവിക വഴിയാണ് പാല്‍. പ്രത്യേകിച്ചു തിളപ്പിയ്ക്കാത്ത പാല്‍പാല്‍ തിളപ്പിച്ചാല്‍ ഇതിലെ പല പോഷകങ്ങളും നഷ്ടപ്പെടും. ഇതുകൊണ്ടാണ് പച്ചപ്പാലാണ് ചര്‍മത്തിന് ഏറെ ഗുണകരമെന്നു പറയുന്നത്.

പാല്‍ വരണ്ട ചര്‍മത്തിനു യോജിച്ച നല്ലൊരു മോയിസ്ചറൈസറാണ്. ഇതുപോലെ തന്നെ ഏതു തരം ചര്‍മത്തിനും ചേര്‍ന്ന നല്ലൊരു സ്‌കിന്‍ ടോണറും. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്‍കുന്നു. ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുക്ള്‍ തടയുകയും ചെയ്യുന്നു.

തിളപ്പിയ്ക്കാത പാല്‍ കൊണ്ട് എങ്ങനെയാണ് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുകയെന്നറിയൂ,നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഈ വഴികള്‍ അടുപ്പിച്ചു പരീക്ഷിച്ചാലേ ഗുണം ലഭിയ്ക്കൂ. ഇതിനായി നല്ല ശുദ്ധമായ പാല്‍ ഉപയോഗിയ്ക്കുകയും വേണം.

പച്ചപ്പാലില്‍ അല്‍പം തേന്‍

പച്ചപ്പാലില്‍ അല്‍പം തേന്‍

പച്ചപ്പാലില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ദിവസവും ചെയ്യുക. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ബദാം

ബദാം

ബദാം പച്ചപ്പാലിലിട്ടു കുതിര്‍ത്തി അരയ്ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടാം. ഇത് അടുപ്പിച്ചു ചെയ്യുന്നതും ഗുണം നല്‍കും.

ചെറുനാരങ്ങാനീരും പനിനീരും

ചെറുനാരങ്ങാനീരും പനിനീരും

പാലില്‍ അല്‍പം ചെറുനാരങ്ങാനീരും പനിനീരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

 കടലമാവ്, തേന്‍, പനിനീര്

കടലമാവ്, തേന്‍, പനിനീര്

പച്ചപ്പാലില്‍ അല്‍പം കടലമാവ്, തേന്‍, പനിനീര് എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

ചെറുപയര്‍ പരിപ്പ്

ചെറുപയര്‍ പരിപ്പ്

ചെറുപയര്‍ പരിപ്പ് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഇത് പാാലില്‍ കലക്കി മുഖത്തു പുരട്ടാം. മുഖത്തു സ്‌ക്രബ് ചെയ്ത് അള്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ഇതു ചെയ്യാം. ഇത് നല്ലൊരു സ്‌കിന്‍ ക്ലെന്‍സറുമാണ്. നിറം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. മുഖത്തെ കറുത്ത പുള്ളികളും മറ്റും കളയാനും ഏറെ നല്ലതാണ്.

ഈന്തപ്പഴം, ബദാം

ഈന്തപ്പഴം, ബദാം

5വീതം ഈന്തപ്പഴം, ബദാം എന്നിവ പാലില്‍ കുതിര്‍ത്തു വയ്ക്കുക. ഇത് പാല്‍ ചേര്‍ത്തരച്ചു മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

ഫുള്ളേഴ്‌സ് എര്‍ത്ത്‌

ഫുള്ളേഴ്‌സ് എര്‍ത്ത്‌

ഫുള്ളേഴ്‌സ് എര്‍ത്ത പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടാം. വരണ്ട ചര്‍മമുള്ളവര്‍ ഇതില്‍ അല്‍പം പനീനീരും ചേര്‍ക്കണം. ഇത് മുഖത്തിനു നിറം നല്‍കുവാന്‍ മാത്രമല്ല, മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

പച്ചപ്പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി

പച്ചപ്പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി

പച്ചപ്പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് വെളുപ്പു നല്‍കും. മുഖരോമങ്ങള്‍ നീക്കുന്നതിനും ഇത് ഏറെ നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ ഒരു നുള്ളു കുങ്കുമപ്പൂ, കടലമാവ് എന്നിവയും ചേര്‍ക്കാം. മുഖത്തിനു നിറം മാത്രമല്ല, തിളക്കവും മൃദുത്വവും നല്‍കാനും ഇത് സഹായിക്കും.

പച്ചപ്പാലില്‍ 1 സ്പൂണ്‍ തേന്‍

പച്ചപ്പാലില്‍ 1 സ്പൂണ്‍ തേന്‍

2 സ്പൂണ്‍ പച്ചപ്പാലില്‍ 1 സ്പൂണ്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാനും വരണ്ട ചര്‍മത്തിന് ഈര്‍പ്പം നനല്‍കാനും ഏറെ നല്ലതാണ്.

Read more about: beauty skincare
English summary

Home Remedies Using Raw Milk For Fair Skin

Natural Tomato Face Packs To Get Rid Of Pigmentation, read more to know about
X
Desktop Bottom Promotion