Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ചര്‍മ്മ സംരക്ഷണം: നല്ലതെന്ന് കരുതി ദിവസവും ചെയ്യുന്ന ഇക്കാര്യങ്ങള്‍ ചര്‍മ്മത്തിന് ദോഷം ചെയ്യും
ചര്‍മ്മ സംരക്ഷണത്തിന് ദിവസവും എന്തെങ്കിലുമൊക്കെ ചെയ്യുന്നവരാണ് മിക്കവരും. പക്ഷേ നമ്മള് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചര്‍മ്മത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നതെന്ന് മിക്കവരും ശ്രദ്ധിക്കാറില്ല. കാരണം ഒരു ശീലമായി പിന്തുടര്ന്ന് പോരുന്ന കാര്യങ്ങളും മറ്റുള്ളവര്‍ നല്ലതാണെന്ന് പറഞ്ഞുകേട്ടറിഞ്ഞ് ചെയ്യുന്ന കാര്യങ്ങളുമാകും ഇവ. പക്ഷേ ചര്‍മ്മ സംരക്ഷണമെന്ന പേരില്‍ നമ്മള് എന്നും ചില അബദ്ധങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മിക്കയാളുകളും മുഖം കഴുകുമ്പോള്‍ ചര്‍മ്മം ശക്തിയായി ഉരയ്ക്കും, ഇത് തെറ്റാണ്. അതുപോലെ സണ്‍സ്ക്രീന്‍, മോയിസ്ചുറൈസര്‍ പോലുള്ളവ ഉപയോഗിക്കുമ്പോള്‍ ആദ്യം തേ്ക്കേണ്ടത് പിന്നീട് അവസാനം തേക്കേണ്ടത് ആദ്യവും തേക്കും. ഇതും തെറ്റാണ്. അതുപോലെ മുഖത്ത് തേക്കുന്ന ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ കഴുത്തില്‍ തേക്കാതിരിക്കുന്നതും ഒരു അബദ്ധമാണ്. ഇത്തരത്തില്‍ എന്നും നമ്മള് ചെയ്തുപോരുന്ന ചില ചര്‍മ്മ സംരക്ഷണ അബദ്ധങ്ങള്‍ നോക്കാം.
മുഖത്ത് ശക്തിയായി ഉരയ്ക്കുന്നത്
ക്രീമോ മറ്റെന്തെങ്കിലും ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളോ പുരട്ടുമ്പോള്‍ വളരെ ശ്രദ്ധയോടെ പതുക്കെ വേണം ഇവ പുരട്ടാന്‍. ശക്തിയോടെ ഉരക്കുന്നത് ചര്‍മ്മം വരണ്ടുപോകാനും പുരട്ടിയ സാധനങ്ങളുടെ ഗുണം ചര്‍മ്മത്തിന് ലഭിക്കാതിരിക്കാനും കാരണമാകും. എന്തെങ്കിലും പുരട്ടുമ്പോള്‍ വളരെ പതുക്കെ ചര്‍മ്മത്തില്‍ വട്ടത്തില്‍ വിരലോടിപ്പിച്ച് പുരട്ടുക.
തെറ്റായ ഓര്‍ഡറില്‍ ഉല്‍പ്പന്നങ്ങള്‍ പുരട്ടുന്നത്
ചര്‍മ്മ സംരക്ഷണത്തിനായി മുഖത്തും മറ്റും നിരവധി ക്രീമുകളും ജെല്ലുകളും ദിവസവും പുരട്ടുന്നവര്‍ ഉണ്ട്. പക്ഷേ പലപ്പോഴും ശരിയായ ഓര്‍ഡറിലല്ല അവര്‍ ഇവയൊക്കെ ചര്‍മ്മത്തില്‍ പുരട്ടുന്നത്. അതുപോലെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കേണ്ട ചില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കലും ഒരു അബദ്ധമാണ്. ഉദാഹരണത്തിന് മോയ്സുചുറൈസറോ ക്രീമോ പുരട്ടാതെ മേയ്ക്കപ്പ് ചെയ്യുന്നത്.
കഴുത്തില്‍ ക്രീമുകള്‍ പുരട്ടാതിരിക്കുന്നത്
ചര്‍മ്മ സംരക്ഷണം എന്നാണ് മുഖത്ത് മാത്രം ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പുരട്ടുകയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ചുളിവുകളും പിഗ്മന്റേഷനും വരാതിരിക്കുന്നതിന് കഴുത്തും നെഞ്ചും പോലുള്ള സ്ഥലങ്ങളിലും മോയ്ചുറൈസറും മറ്റ് സ്കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളും പുരട്ടണം.
വൃത്തിയില്ലാത്ത വിരലുകള്‍ ഉപയോഗിച്ച് ക്രീമുകള്‍ പുരട്ടുന്നത്
കൈകള്‍ വൃത്തിയാക്കാതെ സ്കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ ജാറുകളില്‍ കൈ ഇടുന്നതും ആ വിരലുകള്‍ കൊണ്ട് മുഖത്ത് ക്രീമോ മറ്റോ പുരട്ടുന്നതും ബാക്ടീരിയ മുഖമാകെ പടരുന്നതിന് കാരണമാകും. മുഖത്തെ സൂക്ഷ്മമായ സുഷിരങ്ങള്‍ അങ്ങനെ അടഞ്ഞുപോകാനും മുഖക്കുരു വരാനും സാധ്യതയുണ്ട്.
ചൂടോ തണുപ്പോ കൂടുതലുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത്
വളരെ തണുത്തതും വളരെ ചൂടേറിയതുമായ വെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നല്ല. തണുപ്പ് കൂടുതലുള്ള വെള്ളം കൊണ്ട് മുഖം കഴുകുമ്പോള്‍ അഴുക്ക് മുഖത്തെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടും. ചൂട് കൂടുതലുള്ള വെള്ളം ഉപയോഗിക്കുമ്പോള്‍ മുഖത്തെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടും. അത് മുഖം വരണ്ടുപോകാന്‍ കാരണമാകും.
ഒരേസമയം നിരവധി ഉല്‍പ്പന്നങ്ങള്‍ പുരട്ടുന്നത്
ചര്‍മ്മ സംരക്ഷണം എന്ന പേരില്‍ ഒരുപാട് ഉല്‍പ്പന്നങ്ങള്‍ ഒരേസമയം മുഖത്ത് പുരട്ടുന്നത് തെറ്റാണ്. മുഖത്ത് ചുവപ്പ്, വരണ്ട ചര്‍മ്മം, ഡെര്‍മറ്റൈറ്റിസ് എന്ന അസുഖം, മുഖക്കുരു എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം. വളരെ ലളിതമായ ചര്‍മ്മസംരക്ഷണ ശീലങ്ങളാണ് തുടക്കത്തില്‍ നല്ലത്. പിന്നീട് വേണമെങ്കില്‍ ഒന്നോ രണ്ടോ ഉല്‍പ്പന്നങ്ങള്‍ കൂട്ടാം.
ഒരേ ഉല്‍പ്പന്നം അധികമായി ഉപയോഗിക്കുന്നത്
ഓരോ ഉല്‍പ്പന്നവും ഉപയോഗിക്കേണ്ട ചില അളവുകളുണ്ട്. നല്ലതെന്ന് കരുതി ഒരു സ്കിന്‍കെയര്‍ ഉല്‍പ്പന്നം അമിത അളവില്‍ തേച്ചാല്‍ ചര്‍മ്മത്തില്‍ ചുവന്ന തടിപ്പുകളും മുഖക്കുരുവും ഉണ്ടാകാം. പറഞ്ഞിരിക്കുന്ന അളവില്‍ മാത്രം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ അത് നീക്കം ചെയ്യുക.
വൃത്തിയില്ലാത്ത സ്ഥലങ്ങളില്‍ തൊട്ടതിന് ശേഷം മുഖത്ത് തൊടുന്നത്
അശ്രദ്ധമായി വൃത്തിയില്ലാത്ത ഇടങ്ങളില്‍ കൈ വെക്കുകയും അതേ കൈ ഉപയോഗിച്ച് മുഖത്ത് തൊടുന്നതും ബാക്ടീരിയ മുഖമാകെ പടരുന്നതിന് കാരണമാകും.
ദിവസവും സണ്‍സ്ക്രീന്‍ പുരട്ടാതിരിക്കുന്നത്
വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് ചര്‍മ്മത്തില്‍ സണ്‍സ്ക്രീന്‍ പുരട്ടാതിരിക്കരുത്. സണ്‍സ്ക്രീന്‍ സൂര്യരശ്മികളില്‍ നിന്നും ത്വക്കിനുണ്ടാകുന്ന അര്‍ബുദം പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു. അതുമാത്രമല്ല അന്തരീക്ഷ മാലിന്യം, സണ്‍ സ്പോട്ട്, ഹൈപ്പര്‍ പിഗ്മന്റേഷന്, ചുളിവുകള്‍ എന്നിവയില്‍ നിന്നും സണ്‍സ്ക്രീന്‍ സംരക്ഷണം നല്കുന്നു.
അടിക്കടി മുഖത്ത് തൊടുന്നത്, ചൊറിയുന്നത്
ചെറിയ കുരുക്കളോ വൈറ്റ്ഹെഡ്സോ മറ്റോ മുഖത്ത് വന്നാല്‍ നിരന്തരം അതില്‍ തൊടുകയോ അമര്‍ത്തുകയോ ചെയ്യുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ചുവന്ന പാടുകള്‍, സ്ഥിരമായ പാടുകള്‍, ചര്‍മ്മം പൊളിഞ്ഞുപോകല് എന്നിങ്ങനെ പല പ്രശ്നങ്ങളും അതുമൂലം വന്നുചേരും.



Click it and Unblock the Notifications