Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചീര്പ്പിലും ശ്രദ്ധ വേണം; മുടി കൊഴിച്ചില് തടയാന് ഈ തരത്തിലുള്ള ചീര്പ്പുകളാണ് നല്ലത്
മുടി കൊഴിച്ചില് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള് അതിന് പിന്നിലുണ്ടെങ്കിലും നിങ്ങള് ഉപയോഗിക്കുന്ന ചീര്പ്പും മുടി കൊഴിച്ചിലില് ഒരു പങ്ക് വഹിക്കുന്നുണ്ട്. ഓരോ തരത്തിലുള്ള മുടിക്ക് യോജിച്ച ചീര്പ്പ് തിരഞ്ഞെടുക്കുന്നതിലൂടെ മുടി കൊഴിച്ചില് തടയാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. വ്യത്യസ്ത തരത്തിലുള്ള ചീര്പ്പുകള് ഏതൊക്കെയാണെന്നും അതില് നിങ്ങളുടെ മുടിക്ക് അനുയോജ്യമായതും ഓരോ സാഹചര്യങ്ങള്ക്ക് അനുകൂലമായതുമായ ചീര്പ്പുകള് ഏതൊക്കെയാണെന്ന് നോക്കാം.

വീതിയുള്ള പല്ലുകളുള്ള ചീര്പ്പ്
നനഞ്ഞ മുടിയിലെ ജടയും കെട്ടും വേര്പിരിക്കുന്നതിന് വീതി കൂടിയ, പല്ലുകള്ക്കിടയില് അകലമുള്ള ചീര്പ്പാണ് അനുയോജ്യം. അമിതമായി മുടി വലിയാതിരിക്കാനും മുടിയില് ഉടക്കി മുടി പൊട്ടി പോകാതിരിക്കാനും ഈ തരത്തിലുള്ള ചീര്പ്പാണ് ആവശ്യം. ചുരുണ്ട മുടിയുള്ള ആളുകള്ക്കും മുടിക്ക് കേടുപാട് വരുത്താതെ ജടകള് അഴിക്കാന് ഈ തരത്തിലുള്ള ചീര്പ്പ് സഹായിക്കും.
പല്ലുകള് അടുപ്പിച്ചുള്ള ചീര്പ്പ്
ചുരുളുകള് ഒട്ടും ഇല്ലാത്ത കോലന് മുടിക്കാര്ക്ക് ഇണങ്ങുന്ന ചീര്പ്പാണിത്. മുടി കൃത്യമായി പകുത്തെടുക്കാനും മുടിയിലൂടെ എളുപ്പത്തില് ചലിക്കാനും ഈ തരത്തിലുള്ള ചീര്പ്പിന് സാധിക്കും. എങ്കിലും ഈ ചീര്പ്പ് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കണം, കാരണം അമിതമായി ചീകിയാലും ബലം പിടിച്ച് ചീകിയാലും മുടി പെട്ടെന്ന് പൊട്ടിപ്പോകാനിടയുണ്ട്.
പല്ലുകള്ക്കിടയില് അകലമുള്ള തടി ചീര്പ്പ്
തടി കൊണ്ടുണ്ടാക്കിയ വീതി കൂടിയ പല്ലുകള് ഉള്ള ചീര്പ്പ് ഇന്ന് സുലഭമാണ്. ഇവ മുടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. മുടിക്ക് കേടുപാടുകള് ഒന്നും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, സ്വാഭാവിക എണ്ണ മുടിയില് ഉടനീളം വ്യാപിപ്പിക്കാന് സഹായിക്കുകയും ചെയ്യും. ഇതിലൂടെ മുടിയില് എപ്പോഴും ഈര്പ്പം തങ്ങിനില്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. തലയോട്ടിയില് ചൊറിച്ചിലോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉള്ളവര്ക്ക് അനുയോജ്യമായത് ഇത്തരം ചീര്പ്പുകളാണ്.
ജട പിരിക്കാനുള്ള ബ്രഷുകള്
മുടിയിലെ ജടയും കെട്ടുകളും അഴിക്കാന് പൊതുവേ ചീര്പ്പുകള് ഉപയോഗിച്ചാണ് നമുക്ക് പരിചയം. പക്ഷേ ചീര്പ്പുകളേക്കാള് മാര്ദ്ദവമേറിയ, ഫ്ളക്സിബിള് ആയ പല്ലുകളുള്ള മുടിയില് ഉപയോഗിക്കുന്ന ബ്രഷുകള് ഇന്ന് കടകളില് കിട്ടും. മുടി കൊഴിച്ചില് തടയുന്നതിന് വളരെ ഫലപ്രദമാണ് ഇവ. പ്രത്യേകിച്ച് കുട്ടികളിലും വളരെ കനം കുറഞ്ഞ പെട്ടെന്ന് ജട പിടിക്കുന്ന മുടിയുള്ളവരിലും ഇത്തരം ബ്രഷുകള് കൂടുതല് ഫലം ചെയ്യും. ബ്രഷിന്റെ ഫ്ളക്സിബിള് ആയ പല്ലുകള് മുടിക്ക് കൂടുതല് ബലമോ സമ്മര്ദ്ദമോ കൊടുക്കാതെ കെട്ടുകളിലൂടെയും ജടകളിലൂടെയും കയറി എളുപ്പത്തില് ഇഴ പിരിക്കും.
പ്രകൃതിദത്തമായ ബ്രഷുകള്
കരടിയുടെ രോമം കൊണ്ടുള്ള പല്ലുകള് ഉള്ള ബ്രഷുകളും ഇന്ന് മുടി ചീകാന് ലഭ്യമാണ്. മുടിയിലെ സ്വാഭാവിക എണ്ണ മുടിവേരില് നിന്നും അറ്റം വരെ എത്തിക്കാന് ഈ ബ്രഷുകള് സഹായിക്കും. മുടിയുടെ സ്വഭാവിക സൗന്ദര്യം നിലനിര്ത്താന് വളരെ മികച്ച ബ്രഷുകള് ആണ് ഇവ. ഇവ ഉപയോഗിച്ചാല് മുടി പൊട്ടിപ്പോകില്ല എന്നതാണ് മറ്റൊരു ഗുണം. എണ്ണമയമില്ലാത്ത, ഡ്രൈ മുടിയുള്ളവര്ക്കാണ് ഇത്തരം ബ്രഷുകള് കൂടുതല് ഗുണം ചെയ്യുക.
ചീര്പ്പിന്റെ മെറ്റീരിയലിലും ശ്രദ്ധ വേണം
ഏത് തരം ചീര്പ്പ് എന്നതുപോലെ ചീര്പ്പ് ഉണ്ടാക്കാന് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിലും ശ്രദ്ധ വേണം. തടി, സീംലെസ്സ് പ്ലാസ്റ്റിക് എന്നിവ പോലെ ഉന്നത നിലവാരമുള്ള മെറ്റീരിയലില് ഉള്ള ചീര്പ്പുകള് തിരഞ്ഞെടുക്കുക. പല്ലുകള്ക്ക് കൂര്ത്ത അറ്റമുള്ള ചീര്പ്പുകള് ഒഴിവാക്കുക. അത് തലയില് ഉരസി ഫ്രിക്ഷന് ഉണ്ടാക്കുകയും മുടിയിഴകള്ക്ക് ദോഷമുണ്ടാക്കുകയും ചെയ്യും.
ലോഹച്ചീര്പ്പുകള് വേണ്ട
ലോഹം കൊണ്ട് തയ്യാറാക്കിയ ചീര്പ്പുകള് മുടിക്ക് കേടുപാട് വരുത്തും. മുടി പൊട്ടിപ്പോകാനും സാധ്യതയുണ്ട്. മാത്രമല്ല അവ ഉപയോഗിക്കുന്നത് മുടിയില് നേരിയ തോതില് വൈദ്യുതി ഉണ്ടാക്കാനും ഇടയുണ്ട്. ഇത് മുടി പൊട്ടിക്കാന് കാരണമാകും. അതിനാല് ലോഹച്ചീര്പ്പുകള് വേണ്ടെന്ന് വെക്കുക തന്നെയാണ് നല്ലത്.
ദിവസവും ചീര്പ്പ് വൃത്തിയാക്കുക
ഏത് തരം ചീര്പ്പ് ഉപയോഗിച്ചാലും എന്നും ചീര്പ്പ് വൃത്തിയാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ദിവസേനയുള്ള ഉപയോഗത്തിലൂടെ ചീര്പ്പില് അഴുക്കും എണഅണയും പറ്റിപ്പിടിച്ചിരിക്കും. മാത്രമല്ല, അഴുക്ക് നിറഞ്ഞ ചീര്പ്പ് ഉപയോഗിച്ച് മുടി ചീകുന്നതിലൂടെ അതില് ചെറിയൊരു ശതമാനം അഴുക്ക് വീണ്ടും മുടിയില് പറ്റിപ്പിടിക്കാന് ഇടയാകും. ഇത് തലയോട്ടില് പ്രശ്നങ്ങളുണ്ടാക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
