Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
മുടി കൊഴിച്ചില് കുറയുമെന്ന് ഉറപ്പ്; ഈ മൂന്ന് ഒറ്റമൂലികളും അഞ്ചുമിനിറ്റില് വീട്ടില് തന്നെ തയ്യാറാക്കാം
മുടി കൊഴിച്ചില് ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ചെറിയ കുട്ടികളില് വരെ മുടി കൊഴിച്ചില് കണ്ടുവരുന്നു. കുളി കഴിഞ്ഞാലും തലയില് എണ്ണ പുരട്ടുമ്പോഴും എന്തിനെ വെറുതെ മുടിയിഴകളിലൂടെ കയ്യോടിച്ചാല് വരെ ഒരു കണക്കില്ലാത്ത അളവില് മുടി കൊഴിയുകയാണെന്ന പരാതിയാണ് മിക്കവര്ക്കും.

കാരണങ്ങള്
മുടി കൊഴിച്ചിലിന് പല കാരണങ്ങള് ഉണ്ട്. പോഷകഹാരത്തിന്റെ കുറവ്, ഉയര്ന്ന അളവില് കെമിക്കലുകള് അടങ്ങിയ ഷാംപൂകളുടെ ഉപയോഗം, കളര് ചെയ്യല് പോലെ മുടിയില് നടത്തുന്ന പലതരം ബ്യൂട്ടി ട്രീറ്റ്മെന്റുകള്, അടിക്കടി മുടി കളര് ചെയ്യല്, വൃത്തിയില്ലായ്മ, ഹെയര് പ്രോഡക്ടുകളുടെ അമിതോപയോഗം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകും.
ഒരു ദിവസം എത്ര മുടി വരെ കൊഴിയാം
ഒരു ദിവസം 30 മുതല് 40 മുടിയിഴകള് വരെ കൊഴിയുന്നത് വളരെ സാധാരണമാണ്. എന്നാല് നൂറ് മുടിയിഴകള് വരെ കൊഴിയുന്നുണ്ടെങ്കില് അത് ആശങ്കപ്പെടുത്തുന്ന എണ്ണമാണ്. അത് ഭാവിയില് കഷണ്ടി വരാം എന്നതിന്റെ സൂചനയാണ്. മാത്രമല്ല, അസാധാരണമായ മുടി കൊഴിച്ചില് മുടിയുടെ മാത്രം പ്രശ്നമായി കരുതരുത്. അത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമായിരിക്കാം.
മുടി കൊഴിച്ചിലിന് പലതരത്തിലുള്ള പ്രതിവിധികള് നാം ദിവസവും കേള്ക്കാറുണ്ട്. അതില് പലതും കെമിക്കലുകള് അടങ്ങിയതും വളരെ ചിലവേറിയതും ആയിരിക്കും. എന്നാല് വീട്ടില് തന്നെ ചെയ്യാവുന്ന വളരെ ഫലവത്തായ മൂന്ന് പ്രതിവിധികളിലൂടെ അമിതമായ മുടി കൊഴിച്ചില് എങ്ങനെ കുറയ്ക്കാമെന്നതാണ് ഈ ലേഖനത്തില് പറയുന്നത്.
ഉള്ളിനീര്
അടുക്കളയില് എപ്പോഴുമുണ്ടാകുന്ന പച്ചക്കറികളിലൊന്നാണ് ഉള്ളി അഥവാ സവാള. സവാള കൊണ്ട് വളരെ എളുപ്പത്തില് മുടി കൊഴിച്ചില് തടയാനുള്ള ഒരു ഔഷധം തയ്യാറാക്കാം. സവാള നീര് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ്. അതില് അടങ്ങിയിരിക്കുന്ന സള്ഫര് മുടിവേരുകളിലൂടെയുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചില് തടഞ്ഞ് മുടിയുടെ വളര്ച്ച പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ മരുന്ന് തയ്യാറാക്കുന്നതിന് ഉള്ളിനീരും വെള്ളവും ഒരേ അളവില് ചേര്ത്ത് മിശ്രിതമാക്കുകയേ വേണ്ടൂ. ഇത് തലയില് നല്ലവണ്ണം തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റ് വെച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
ഗ്രീന് ടീ
ഗ്രീന് ടീ ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും വളരെ നല്ല മരുന്നാണ്. ഗ്രീന് ടീയില് അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള് മുടി വളര്ച്ച പോഷിപ്പിക്കുകയും മുടി വേരുകളെ ബലപ്പെടുത്തുകയും മുടി കൊഴിച്ചില് തടയുകയും ചെയ്യുന്നു. കേശ സംരക്ഷണത്തിനായി ഗ്രീന് ടീ ഉപയോഗിക്കുന്നതിന് ഒരു കപ്പ് ഗ്രീന് ടീ തയ്യാറാക്കി അത് തണുപ്പിക്കുക. അതിലേയ്്ക്ക് കുറച്ച് വെള്ളം ചേര്ത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
റോസ്മേരി ഓയില്
ശിരോചര്മ്മത്തിലെ രക്തയോട്ടം കൂട്ടാനും മുടി വളര്ച്ച കൂട്ടാനും ഏറ്റവും മികച്ച ഒന്നാണ് റോസ്മേരി ഓയില്. റോസ്മേരി ഓയില് സ്ഥിരമായി ഉപയോഗിച്ചാല് മുടിയുടെ മിക്ക പ്രശ്നങ്ങളും അവസാനിക്കും. റോസ് മേരി എണ്ണ അല്പ്പമെടുത്ത് അതിലേയ്ക്ക് വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ ചേര്ത്ത് മിശ്രിതമാക്കി അത് മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. മൂന്ന് മണിക്കൂറിന് ശേഷം മാത്രം വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് മുടി കഴുകുക. മുടിവേരുകളെ ബലപ്പെടുത്താനും മുടി വളര്ച്ച പരിപോഷിപ്പിക്കാനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും.
വീട്ടില് തന്നെ ലഭ്യമായ സാധനങ്ങള് ഉപയോഗിച്ച് വളരെ എളുപ്പത്തില് തയ്യാറാക്കി, ബുദ്ധിമുട്ടൊന്നും കൂടാതെ ചെയ്യാവുന്ന സിംപിളായ കേശസംരക്ഷണ രീതികളാണ് മുകളില് വിവരിച്ചിരിക്കുന്നത്. ഇത് ചെയ്യുന്നതിലൂടെ മുടിക്ക് ഒരു ദോഷവും വരുന്നില്ലെന്ന് മാത്രമല്ല, ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മുടി കൊഴിച്ചില് കുറയാന് ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ.



Click it and Unblock the Notifications
