Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
സൂക്ഷിച്ചോളൂ, ദിവസവും കണ്മഷി ഇട്ടാല്‍ കണ്ണിന് ഈ പ്രശ്നങ്ങളൊക്കെ വരാം
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ, വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...
കണ്ണെഴുതലിന്റെ ചേല് വര്‍ണ്ണിക്കുന്ന എത്ര പാട്ടുകളാണ് മലയാളത്തിലുള്ളത്. കണ്മഷി കൊണ്ട് നീട്ടിയെഴുതിയ കണ്ണുകള്‍ കാണാന്‍ നല്ല ഭംഗിയാണെന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. മിക്ക സ്ത്രീകളും ദിവസവും കണ്ണെഴുതുന്നവരാണ്. ഇന്ന് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കണ്ണെഴുതാറുണ്ട്. പണ്ടുകാലങ്ങളില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ കണ്മഷികളായിരുന്നു മിക്കവരും ഉപയോഗിച്ചിരുന്നത്. ചിലപ്പോഴെല്ലാം പലതരത്തിലുള്ള നേത്രരോഗങ്ങള്‍ക്ക് മരുന്നായും പ്രത്യേക കൂട്ടില്‍ തയ്യാറാക്കിയ കണ്മഷി ഉപയോഗിച്ചിരുന്നു.

എന്നാല്‍ ദിവസവും കണ്മഷി ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. അതെന്തുകൊണ്ടാണെന്ന് നോക്കാം.
കണ്മഷിയുടെ പാര്‍ശ്വഫലങ്ങള്‍
ഇന്നത്തെ കാലത്ത് ചില കണ്‍മഷികളുടെ പരസ്യം പോലും 24 മണിക്കൂര്‍ വരെ (ചിലപ്പോള്‍ അതില്‍ കൂടുതല്‍) കണ്ണില്‍ നിന്ന് മാഞ്ഞുപോകാത്ത കണ്മഷിയെന്നാണ്. എന്നാല്‍ വിദഗ്ധര്‍ പറയുന്നത്, ദിവസം മുഴുവന്‍ അല്ലെങ്കില്‍ ഏറെനേരം കണ്മഷി കണ്ണിലുണ്ടെങ്കില് അത് താഴത്തെ കണ്പോളയിലുള്ള എണ്ണഗ്രന്ഥിയില് തടസ്സമുണ്ടാക്കുമെന്നാണ്. കണ്ണില്‍ കണ്ണീര് നിലനിര്‍ത്തുന്നതിന് വേണ്ട എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്. കണ്ണിലെ ജലാംശം നിലനിര്‍ത്തുന്നതിനും പാരിസ്ഥിതികമായ പ്രശ്നങ്ങളില്‍ നിന്ന് കണ്ണിന് സംരക്ഷണം നല്‍കുന്നതിനും കണ്ണിനുള്ളില്‍ കണ്ണീര് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ട് കണ്ണിനുള്ളിലെ എണ്ണഗ്രന്ഥി തടസ്സമുണ്ടായാല്‍ താഴെ പറയുന്ന നേത്രപ്രശ്നങ്ങള്‍ ഉണ്ടാകാം.
ചെങ്കണ്ണ്: നിലവാരം കുറഞ്ഞ കണ്മഷികള് ഉപയോഗിച്ചാല്‍, ലെഡ് അല്ലെങ്കില്‍ അതുപോലുള്ള ലോഹകണങ്ങള്‍ കണ്ണില്‍ അടിഞ്ഞുകൂടും. ഇവ കണ്ണിനുള്ളിലേയ്ക്ക് പോയാല്‍ ബാക്ടീരിയയും അതുപോലുള്ള സൂക്ഷ്മകണങ്ങളും പടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ചെങ്കണ്ണ് പോലുള്ള നേത്രരോഗങ്ങളും ഉണ്ടാകാം.
ഡ്രൈനെസ്സ്: കൂര്‍ത്ത മുനയുള്ള കാജല്‍ അഥവാ കണ്മഷി പെന്സിലുകള് കണ്ണിനുള്ളിലെ സ്വാഭാവിക സംരക്ഷണപാളിയില് പോറലുണ്ടാക്കും. ഇത് കണ്ണ് വരണ്ടുപോകാനും അസ്വസ്ഥത ഉണ്ടാക്കാനും ഡ്രൈ ഐ സിന്‍ഡ്രം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകും. കണ്ണിന് മതിയായ നനവ് അല്ലെങ്കില്‍ ലൂബ്രിക്കേഷന് ഇല്ലാതെ വരുമ്പോഴാണ് ഊ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
ഇവ കൂടാതെ മെയ്ബോമിറ്റിസ്, കണ്മഷിയിലെ ലെഡ് കണ്ണിനുള്ളില്‍ പോകുന്നത് കൊണ്ട് ശരീരത്തിലുണ്ടാകുന്ന വിഷാംശം, കാഴ്ചാപ്രശ്നങ്ങള്‍, കണ്മഷിയിലെ കെമിക്കലുകള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍, കാര്‍ബണ്‍ ബ്ലാക്ക്, കണ്മഷിയെ വാട്ടര്‍പ്രൂഫ് ആക്കുന്നതിനുള്ള പ്രൈം യെല്ലോ കാര്നോബ വാക്സ്, പാരബെന്‍ എന്നിങ്ങനെ കണ്മഷിയുമായി ബന്ധപ്പെട്ട് പല ആരോഗ്യപ്രശ്നങ്ങളും കണ്ണിനുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
കണ്മഷി കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ എങ്ങനെ തടയാം
*ഉന്നത നിലവാരമുള്ള കണ്മഷി ഉപയോഗിക്കുക
*സുരക്ഷാപരിശോധന സര്‍ട്ടിഫിക്കേഷനുകള്‍ പരിശോധിക്കുക
*കോസ്മെറ്റിക് സാധനങ്ങള്‍ പങ്കുവെക്കാതിരിക്കുക
*ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥത തോന്നിയാല്‍ അതുപയോഗിക്കാതിരിക്കുക
*ശുചിത്വശീലങ്ങള്‍ പാലിക്കുക
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
