Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം
ദിവസവും മുടി കഴുകേണ്ട ആവശ്യമുണ്ടോ, ആഴ്ചയില്‍ എത്രതവണ മുടി കഴുകണം?
നിങ്ങള്‍ ആഴ്ചയില്‍ എത്ര തവണ മുടി കഴുകാറുണ്ട്. മുടി നീട്ടാത്ത പുരുഷന്മാര് മിക്കവാറും എല്ലാ ദിവസങ്ങളിലും മുടി കഴുകും. കേരളത്തില്‍ മിക്കവാറും എല്ലാ സ്ത്രീകളും മുടി കഴുകും. കാരണം അത് അവരുടെ ശീലമാണ്. പക്ഷേ എല്ലാ ദിവസവും മുടി കഴുകേണ്ടതുണ്ടോ അല്ലെങ്കില്‍ ആഴ്ചയില്‍ എത്രതവണ മുടി കഴുകണം എന്ന സംശയം പലര്‍ക്കും ഉണ്ട്.

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എല്ലാ ദിവസവും മുടി കഴുകാതെ, ആഴ്ചയില്‍ ചില ദിവസങ്ങളില്‍ വിശദമായി മുടി കഴുകാറുണ്ട്. അവരുടെ കേശസംരക്ഷണ രീതി അതാണ്. ചില നാടുകളില്‍ കാലങ്ങളായി അത്തരത്തില്‍ കേശസംരക്ഷണം പിന്തുടരുന്നവര് ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു ശീലം എന്നതിലുപരിയായി, മുടിയുടെ ആരോഗ്യത്തിന് ആഴ്ചയില്‍ എത്രതവണ മുടി കഴുകേണ്ടതുണ്ട്.
പലര്‍ക്കും പല തരത്തിലുള്ള മുടി ആണുള്ളത്. അതനുസരിച്ച് അവരുടെ കേശസംരക്ഷണ രീതികളും വ്യത്യസ്തമായിരിക്കും. മുടിയില്‍ നമ്മള് തേക്കുന്ന എണ്ണ കൂടാതെ, സ്വാഭാവികമായ എണ്ണമയം ഉണ്ട്. ഇത് ഇല്ലാതാക്കാത്ത തരത്തിലാവണം നമ്മള് മുടി കഴുകലിന്റെ എണ്ണം നിശ്ചയിക്കേണ്ടത്. മുടി കഴുകലുമായി ബന്ധപ്പെട്ട പൊതുവായുള്ള തെറ്റിദ്ധാരണകള്‍ക്ക് വിരുദ്ധമായി, മുടി കഴുകുന്നതിന്റെ എണ്ണം കുറച്ചതുകൊണ്ട് മുടിയിലെ എണ്ണമയം കുറയാതിരിക്കില്ല, എന്നും മുടി കഴുകിയതുകൊണ്ട് മുടിയിലെ എണ്ണമയം തീര്‍ത്തും പോകുകയും ഇല്ല. അപ്പോള്‍ പിന്നെ ആഴ്ചയില്‍ മുടി എത്രതവണ കഴുകണമെന്നതില് എങ്ങനെ ഒരു അനുമാനത്തിലെത്തും.
കട്ടി കുറഞ്ഞ മുടിയുള്ളവര്‍ എത്രതവണ മുടി കഴുകണം
കട്ടി കുറഞ്ഞ മുടിയുള്ളവര്‍ ദിവസവും മുടി കഴുകുന്നതാണ് നല്ലത്. കാരണം മുടിയിഴയുടെ കട്ടി കുറയുമ്പോള്‍ മുടിയുടെ ഉള്ള് അഥവാ മുടിയിഴകളുടെ എണ്ണം കൂടുതലായിരിക്കും. അപ്പോള്‍ അവരുടെ തലയിലെ എണ്ണഗ്രന്ഥികളും കൂടുതലായിരിക്കും. അതുകൊണ്ട് അവരുടെ തലയില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുകയും മുടി പെട്ടെന്ന് എണ്ണമയമുള്ളതാകുകയും ചെയ്യും. കട്ടി കുറഞ്ഞ മുടിയിഴകളില്‍ എണ്ണ പറ്റിപ്പിടിക്കുമ്പോള്‍ മുടി എണ്ണയാല്‍ ഭാരിച്ചതാകുന്നു. ഇക്കാരണത്താല്‍ കട്ടി കുറഞ്ഞ മുടിയിഴകള്‍ ഉള്ളവര്‍ എന്നും മുടി കഴുകി തലയില്‍ എണ്ണമയം അടിഞ്ഞുകൂടി അഴുക്കായി മാറുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതാണ് നല്ലത്.
ശരീരത്തിലെ ഒരു ഭാഗവും സ്വയം വൃത്തിയാകില്ലെന്നത് ഓര്‍ക്കുക. മുഖവും ശരീരവും പോലെ തലയിലും അഴുക്കും വിയര്‍പ്പും നശിച്ചുപോയ സെല്ലുകളും എണ്ണയും അടിഞ്ഞുകൂടും. ഇവയെല്ലാം നീക്കി തലയും മുടിയും വൃത്തിയോടെ വെക്കാന്‍ എന്നും മുടി കഴുകണം. വൃത്തിയുള്ള തലയിലേ ആരോഗ്യമുള്ള മുടിയുണ്ടാകൂ.
ഇടത്തരം കട്ടിയുള്ള മുടിയുള്ളവര്‍ എത്ര തവണ മുടി കഴുകണം
ഇടത്തരം കട്ടിയുള്ള മുടി ഉള്ളവരുടെ മുടിയുടെ വേരില്‍ എണ്ണമയം ഉണ്ടാകും. എന്നാല്‍ അറ്റത്തേക്ക് വരുന്തോറും എണ്ണമയം കുറഞ്ഞുവരും. ഇവര്‍ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളിലോ രണ്ടു ദിവസം കൂടുമ്പോഴോ മുടി കഴുകുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.
കട്ടിയുള്ള മുടിയുള്ളവര്‍ എത്രതവണ മുടി കഴുകണം
വീതി കൂടിയ മുടിയിഴകളാണ് കട്ടി കൂടിയ മുടിയുള്ളവരുടെ പ്രത്യേകത. ഇക്കാരണം കൊണ്ട് അവരുടെ മുടിയിലെ ഈര്‍പ്പം പെട്ടെന്ന് പോകുകയും മുടിയുടെ അറ്റം വരണ്ടിരിക്കുകയും ചെയ്യും. എങ്കിലും അവരുടെ മുടി പെട്ടെന്ന് എണ്ണമയമാകില്ല. അതുകൊണ്ട് ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം കൂടുമ്പോള്‍ ഇവര്‍ മുടി കഴുകിയാല്‍ മതിയാകും.



Click it and Unblock the Notifications