Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുടിയുടെ പ്രശ്നങ്ങളോര്‍ത്ത് സങ്കടപ്പെടേണ്ട; ഇതിലും മികച്ച മറ്റൊരു പരിഹാരമില്ല
മുടി വളര്‍ച്ചയും മുടിയുടെ സര്‍വ്വവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരവും വാഗ്ദാനം ചെയ്യുന്ന പല എണ്ണകളെ കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അവയില്‍ പലതും നിങ്ങള്‍ ഉപയോഗിച്ചിട്ടും ഉണ്ടാകും. എന്നാല്‍ പ്രതീക്ഷിച്ച ഫലം ഒരുപക്ഷേ കിട്ടിയിരിക്കില്ല. അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന എണ്ണയാണ് റോസ്മേരി ഓയില്‍.

റോസ്മേരി ചെടിയുടെ ഇലകളില്‍ നിന്നുള്ള സത്ത് ഉപയോഗിച്ചാണ് റോസ്മേരി ഓയില്‍ തയ്യാറാക്കുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരളമുള്ള, ബാക്ടീരികയകളെ ചെറുക്കുന്ന രോഗങ്ങള്‍ വരാതെ തടയാന്‍ കഴിവുള്ള എണ്ണയാണിത്. മുടിയുടെ വളര്‍ച്ചയ്ക്കും ശിരോചര്‍മ്മത്തിനും ഈ എണ്ണ വളരെധികം ഗുണങ്ങള്‍ ചെയ്യുന്നു.
റോസ്മേരി എണ്ണയുടെ ഗുണങ്ങള്‍
തലയില്‍ റോസ്മേരി എണ്ണ മസാജ് ചെയ്തുപിടിപ്പിക്കുന്നത് പല ഔഷധഗുണങ്ങളും തലയ്ക്ക് തണുപ്പും പ്രദാനം ചെയ്യുന്നു. ശിരോചര്‍മ്മത്തില്‍ രക്തയോട്ടം കൂടാനും മതിയായ പോഷണങ്ങള്‍ ആ ഭാഗത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും റോസ്മേരി എണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ശിരോചര്‍മ്മം ആരോഗ്യത്തോടെയും വൃത്തിയോടെയും കാത്തുസൂക്ഷിക്കുന്നതിലും ഈ എണ്ണയ്ക്ക് പങ്കുണ്ട്. ആരോഗ്യമുള്ള ശിരോചര്മ്മമുള്ളവരിലേ മുടി വളര്‍ച്ച പരിപോഷിപ്പിക്കപ്പെടുകയും മുടിയിഴകള്‍ക്ക് തിളക്കം ലഭിക്കുകയും മുടിക്ക് കട്ടിയുണ്ടാകുകയും ചെയ്യും. അതുകൊണ്ട് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു ഔഷധം തിരയുന്നവര്‍ക്ക് റോസ്മേരി എണ്ണ തിരഞ്ഞെടുക്കാം.
മുടി വളരും
റോസ്മേരി ചെടിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന്റെ ഇലയില്‍ നിന്നുള്ള സത്തില്‍ നിന്ന് തയ്യാറാക്കിയ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ അത് തലയിലെ ചര്‍മ്മത്തിലേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും അങ്ങനെ മുടി വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
ശിരോചര്‍മ്മത്തിന് പോഷകങ്ങള്‍ നല്കുന്നു
റോസ്മേരി എണ്ണ ശിരോചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ശിരോചര്‍മ്മം ആരോഗ്യമുള്ളതായെങ്കില് മാത്രമേ മുടി വളരുകയും മുടി കൊഴിച്ചിലും മറ്റ് കേശാരോഗ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയുള്ളൂ.
മുടികൊഴിച്ചില്‍ തടയും
റോസ്മേരി എണ്ണയുടെ ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാനുള്ള ശേഷി താരനും മുടി കൊഴിച്ചിലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മുടിയിഴകള്‍ക്ക് തിളക്കും ബലവും നല്കുന്നു
റോസ്മേരി എണ്ണ കുറച്ച് തവണ ഉപയോഗിക്കുമ്പോള്‍ തന്നെ മുടിയുടെ ആരോഗ്യത്തില്‍ അതുണ്ടാക്കിയ ഗുണഫലങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കും. മുടിക്ക് തിളക്കം നല്‍കാനും ആരോഗ്യമുള്ള, കട്ടി കൂടിയ മുടിയിഴകള്‍ തഴച്ചുവളരാനും റോസ്മേരി എണ്ണ സഹായിക്കും.
ശിരോചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തും
അഴുക്കോ താരനോ ഇല്ലാതെ ശിരോചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ റോസ്മേരി എണ്ണയ്ക്ക് കഴിവുണ്ട്. സ്ഥിരമായി റോസ്മേരി എണ്ണ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടും.
തലയ്ക്ക് കുളിര്‍മ്മയും തണുപ്പും
റോസ്മേരി എണ്ണയുടെ സുഗന്ധവും അത് തലയില്‍ പുരട്ടുമ്പോള്‍ ലഭിക്കുന്ന ആശ്വാസവും അനുഭവിച്ചറിഞ്ഞവര്‍ അത് വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ ആഗ്രഹിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
