Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
നീളമുള്ള മുടി വേണോ, മുടി വേഗത്തില്‍ വളരാന്‍ ചില വഴികളിതാ
നല്ല നീളമുള്ള, ഇടതൂര്‍ന്ന മുടിയുള്ള സ്ത്രീകളെ കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. സ്ത്രീകളാണങ്കില്‍ അവര്‍ക്ക് ചെറിയ കുശുമ്പും അസൂയയും തോന്നുകയും ചെയ്യും. കാരണം നല്ല ആരോഗ്യമുള്ള, നീളമുള്ള മുടി ഉള്ളുകൊണ്ട് ഏതൊരു സ്ത്രീയും അഗ്രഹിക്കുന്ന സൗന്ദര്യ ഘടകമാണ്. അത് അവരുടെ ആത്മവിശ്വാസം വളര്‍ത്തുന്ന ഒന്നാണ്.

പെട്ടെന്ന് മുടി വളരണമെന്നാണ് മിക്ക സ്ത്രീകളുടെയും ആഗ്രഹം. മുടി എത്രത്തോളം വളര്‍ന്നിട്ടുണ്ട് എന്ന് അവര്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും ചെയ്യും. ഒരു മാസം ഒരു ഇഞ്ച് എന്ന കണക്കിലാണ് മുടിയുടെ സാധാരണ വളര്‍ച്ച. പക്ഷേ ചില വഴികളിലൂടെയും ശീലങ്ങളിലൂടെയും മുടി വളര്‍ച്ച അല്‍പ്പം കൂടി വേഗത്തിലാക്കാന്‍ സാധിക്കും.
മുടി വളര്‍ച്ച വേഗത്തിലാക്കാനുള്ള വളരെ എളുപ്പമുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.
തലയോട്ടിയുടെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കുക
മുടി വളര്‍ച്ചയുടെ ആരംഭവും അടിസ്ഥാനവും തലയോട്ടിയിലാണ്. ആരോഗ്യമുള്ള തലയോട്ടിയിലേ ആരോഗ്യമുള്ള മുടി വളരുകയുള്ളൂ. മാത്രമല്ല ആരോഗ്യമുള്ള തലയോട്ടി മാത്രമേ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കൂ. സ്ഥിരമായി മസാജ് ചെയ്യുന്നതിലൂടെ തലയോട്ടിയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കും. ഇത് മുടി വേരുകളിലേക്ക് കൂടുതല്‍ പോഷകങ്ങളും ഓക്സിജനും എത്തിക്കാന്‍ സഹായിക്കും. പെപ്പര്‍മിന്റ്, റോസ്മേരി തുടങ്ങിയ എസെന്‍ഷ്യല്‍ ഓയിലുകള്‍ ഉപയോഗിച്ചുള്ള മസാജിംഗ് തലയോട്ടിയെ ഉത്തേജിപ്പിക്കുകയും വേഗത്തിലുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഇടക്കിടക്ക് അടിവശം വെട്ടിക്കൊടുക്കുക
മുടി വേഗത്തില്‍ നീളണമെന്ന് ആഗ്രഹിക്കുമ്പോള്‍ വെട്ടണമെന്ന് പറയുന്നത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ മുടിയുടെ അടിവശം വെട്ടിക്കൊടുക്കുന്നത് മുടി വേഗത്തില്‍ വളരാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് ചിലപ്പോള്‍ മുടിയിഴ മുഴുവന്‍ പിളരാനും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും മുടിയുടെ വളര്‍ച്ച പതുക്കെയാകാനും കാരണമാകും. മുടിയുടെ അറ്റം വെട്ടുന്നത് മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ നേരിട്ട് സഹായിക്കില്ലെങ്കിലും മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും അങ്ങനെയുള്ള മുടിയുടെ വളര്‍ച്ച പതുക്കെയാകുന്നത് തടയാനും സഹായിക്കും. മുടിയുടെ അറ്റം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഓരോ 10-12 ആഴ്ചകളില്‍ മുടിയുടെ അറ്റം വെട്ടിക്കൊടുക്കാം.
ആഹാരം ശ്രദ്ധിക്കുക
പ്രോട്ടീന്‍ ആണ് മുടിയുടെ പ്രധാന ഘടകം. അതിനാല്‍ ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണ്. പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൃത്യമായ അളവില്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുക. വൈറ്റമിന്‍ എ,സി,ഡി,ഇ, സിങ്ക്, അയേണ്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട പോഷകങ്ങളാണ്. അതുകൊണ്ട് ഇവയെല്ലാം അടങ്ങിയ ആഹാരവസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മുടിയില്‍ ചൂടേല്‍ക്കുന്ന സ്റ്റൈലിംഗ് ഒഴിവാക്കുക
സ്ട്രെയ്റ്റ്നര്‍, കേളിംഗ് അയേണ്‍, ബ്ലോ ഡ്രൈയറുകള്‍ എന്നിവയെല്ലാം ചൂട് ഉപയോഗിച്ചാണ് മുടിയെ സ്റ്റൈല്‍ ചെയ്യുന്നത്. പക്ഷേ ഇവയുടെ ഉപയോഗം മുടി പൊട്ടിപ്പോകാനും ഡ്രൈ ആകാനും ഇടയാക്കുകയും അങ്ങനെ മുടിയുടെ വളര്‍ച്ച തടസ്സപ്പെടുത്തി മുടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. മുടി വേഗത്തില്‍ വളരുന്നതിന്, ഇത്തരം ഉപകരണങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക. അല്ലെങ്കില്‍ ചൂട് കുറച്ചിട്ട് ഉപയോഗിക്കുക. മാത്രമല്ല ഇവ ഉപയോഗിക്കുമ്പോള്‍ ചൂടില്‍ നിന്നും സംരക്ഷണം നല്കുന്ന സ്പ്രേ ഉപയോഗിച്ച് മുടിക്കുണ്ടാക്കുന്ന ദോഷം കുറയ്ക്കുക.
ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ഉപയോഗിക്കാതിരിക്കുക
ഡൈകളിലും മുടിയില്‍ ഉപയോഗിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളിലും മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ കണ്ടെത്തിയിട്ടുണ്ട്. മുടിയില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പാരബെന്നുകളും സള്‍ഫേറ്റുകളും പോലെ കഠിനമായ കെമിക്കലുകള്‍ ഇല്ലാത്ത, പ്രകൃതിദത്തമായിരിക്കാന് പരമാവധി ശ്രദ്ധിക്കുക. മുടിക്ക് ദോഷം ചെയ്യാത്ത ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിലൂടെ മുടിയുടെ ബലം വര്‍ദ്ധിക്കുകയും മുടി വേഗത്തില്‍ വളരുകയും ചെയ്യും.



Click it and Unblock the Notifications