Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മുഖത്തെ ചുളിവുകള്‍ പ്രായമാകല്‍ കൊണ്ട് മാത്രമല്ല, ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടും വരാം
മുടിയിലെ നരയും മുഖത്തെ ചുളിവുകളുമെല്ലാം പ്രായമാകലിന്റെ ലക്ഷണങ്ങളാണ്. സൗന്ദര്യ സംരക്ഷണത്തെ പറ്റി ചിന്തിക്കാത്തവര്‍ പോലും മുഖത്ത് ചുളിവുകളും മുടിയില്‍ നരയും വരുമ്പോള്‍ അല്‍പ്പമൊന്ന് പതറും. ചിലയാളുകളില്‍ അകാലത്തില്‍ തന്നെ മുടി നരയ്ക്കുകയും മുഖത്ത് ചുളിവുകള്‍ വീഴുകയും ചെയ്യാറുണ്ട്. ഇതിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. നമ്മളുടെ ചില ശീലങ്ങള്‍ കാരണവും മുഖത്ത് പെട്ടെന്ന് ചുളിവുകള്‍ വരാം. ആ ശീലങ്ങള്‍ ഏതെല്ലാമാണെന്നും മുഖത്ത് ചുളിവുകള്‍ വീഴുന്നത് എങ്ങനെ കുറയ്ക്കാമെന്നും നോക്കാം.

ദിവസവും സണ്‍സ്ക്രീന്‍ ഉപയോഗിക്കാതിരിക്കല്‍
മുഖ സൗന്ദര്യത്തിന്റെ പ്രധാന ശത്രു സൂര്യനാണ്. വളരെ നേരത്തെ മുഖത്ത് ചുളിവുകള്‍ വീഴുന്നതിന്റെ കാരണങ്ങളിലൊന്ന് സൂര്യപ്രകാശം ഉണ്ടാക്കുന്ന കേടുപാടാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലെറ്റ് കിരണങ്ങള്‍ ചര്മ്മതിലേയ്ക്ക് തുളച്ചുകയറുകയും ചര്‍മ്മത്തിലെ കൊളാജെനെയും ഇലാസ്റ്റിനെയും വിഘടിപ്പിക്കുകയും ചെയ്യും. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിന് വളരെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ഇവ രണ്ടും. സൂര്യരശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് ദിവസവും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. വെയില് കുറഞ്ഞ, അല്ലെങ്കില്‍ മൂടിക്കെട്ടിയ ദിവസങ്ങളില്‍ പോലം സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. എസ്പിഎഫ്-30 എങ്കിലും ഉള്ള സണ്‍സ്ക്രീന്‍ ക്രീമുകളാണ് മുഖത്ത് പുരട്ടേണ്ടത്. വെയിലത്താണെങ്കില്‍ ഓരോ രണ്ടു മണിക്കൂറിലും സണ്‍സ്ക്രീന്‍ തേക്കണമെന്നാണ് പറയപ്പെടുന്നത്.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്
നിര്‍ജലീകരണവും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിന് കാരണമാകും. ആവശ്യത്തിന് ജലാംശം ഇല്ലാതാകുമ്പോള്‍ ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടമാകുകയും ചര്‍മ്മ വരണ്ട് ചുളിവുകള്‍ വീഴുകയും ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം കൂടുതല്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും പോലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും ചെയ്യുക.
നിരന്തരമായ പുകവലി
പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല, ചര്‍മ്മത്തില്‍ പ്രായമാകല്‍ പ്രക്രിയ വേഗത്തിലും ആക്കും.പുകയിലയിലെ കെമിക്കലുകള്‍ ചര്‍മ്മത്തിലെ കൊളാജന്‍, ഇലാസ്റ്റിന് ഫൈബറുകളെ നശിപ്പിക്കും. ഇത് അകാലത്തില്‍ മുഖത്ത് ചുളിവുകള്‍ വീഴാനും ത്വക്ക് തൂങ്ങാനും ഇടയാക്കും. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യം കാത്തുസൂക്ഷിക്കാനും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.
മതിയായ ഉറക്കം ലഭിക്കാതിരിക്കല്‍
നല്ല ഉറക്കം കിട്ടാതിരിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യമാണ്. ഉറക്കക്കുറവ് കൊളാജന്‍ വിഘടിക്കാനും മുഖത്തിന്റെ പ്രസരിപ്പ് നഷ്ടമാകാനും ഇടയാക്കും. ശരീരത്തിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ദിവസവും രാത്രിയില്‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൃത്യമായ ഉറക്കശീലങ്ങള്‍ പിന്തുടരുക.
അനാരോഗ്യ ഭക്ഷണക്രമം
മോശം അല്ലെങ്കില്‍ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചുളിവുകള്‍ വീഴാന്‍ കാരണമാകുകയും ചെയ്യും. വൈറ്റമിന്‍ സി, ഇ, ആന്റിഓക്സിഡന്റുകള്‍ എ്നീ അവശ്യപോഷകങ്ങള്‍ അടങ്ങിയ പലതരത്തിലുള്ള പഴങ്ങളം പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ചര്മ്മത്തിന്റെ് ആരോഗ്യവും യുവത്വവും നിലനിര്‍ത്തും.
മുഖത്ത് ചുളിവുകള്‍ വീഴുന്നത് പ്രായമാകല്‍ കൊണ്ടുണ്ടാകുന്ന സ്വാഭാവക കാര്യമാണ്. എന്നാല്‍ ജീവിതശൈലിയിലെ ചില പിഴവുകള്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നത് വേഗത്തിലാക്കിയേക്കും. ചില ശീലങ്ങള്‍ ഉപേക്ഷിക്കുകയും മറ്റ് ചില ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്താല്‍ അകാലത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിനെ പ്രതിരോധിക്കാനും ആരോഗ്യമുള്ള കൂടുതല്‍ യുവത്വം തുളുമ്പുന്ന ചര്‍മ്മം ലഭിക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
