Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മുടി ഉണക്കാന്‍ ഹെയര്‍ഡ്രയര്‍ ഉപയോഗിക്കാമോ, മുടി ഉണക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഏത്?
കുളി കഴിഞ്ഞാല്‍ നനഞ്ഞ മുടി ഉണക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യാറ്? സ്ത്രീകളോടും മുടി നീട്ടുന്ന പുരുഷന്മാരോടുമാണ് ചോദ്യം. കാരണം മുടിയിലൂടെ വെള്ളം ഊര്‍ന്നിറങ്ങി അലോസരപ്പെടുന്നത് ഇവരാണ്. മുടി ഒരു ടര്‍ക്കിയിലോ തോര്‍ത്തിലോ പൊതിഞ്ഞ് അത് കെട്ടിവെച്ച് വെള്ളം വലിഞ്ഞതിന് ശേഷം മുടി തുവര്‍ത്തിയിട്ട് ഉണക്കുന്നതാണ് പണ്ടുകാലം മുതല്‍ക്കേ നമ്മുടെ ശീലം.

പക്ഷേ ഏറെക്കാലമായി ഹെയര്‍ഡ്രയറുകളും മുടി ഉണക്കുന്നതിനായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. മുടി നനഞ്ഞിരിക്കുന്നതും അതിലൂടെ വെള്ളം ദേഹത്ത് വീഴുന്നതും ഒട്ടും സഹിക്കാന്‍ പറ്റാത്തവരും പെട്ടെന്ന് പുറത്തേക്ക് പോകേണ്ടി വരുമ്പോള്‍ നനഞ്ഞ് മുടി കെട്ടിക്കൊണ്ട് പോകാന്‍ കഴിയാത്തവരുമാണ് സാധാരണയായി ഹെയര്‍ഡ്രയറുകള്‍ ഉപയോഗിക്കാറ്.
എന്തായാലും കാറ്റത്ത് മുടി ഉണക്കുന്ന ശീലമുള്ളവരില്‍ പലരും ഇന്ന് ഹെയര്‍ഡ്രയര്‍ ഉപയോഗിച്ച് പെട്ടെന്ന് മുടി ഉണക്കുന്നത് ശീലമാക്കിയിട്ടുണ്ട്. ഹെയര്‍ഡ്രയര്‍ ഉപയോഗിച്ചുള്ള ബ്ലോ ഡ്രയിംഗ് മുടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ, കാറ്റത്ത് മുടി ഉണക്കുന്നതാണോ ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നതാണോ നല്ലത് എന്നീ കാര്യങ്ങള്‍ നോക്കാം.
കാറ്റില്‍ മുടി ഉണങ്ങുന്നതിന്റെ ഗുണങ്ങള്‍
- അന്തരീക്ഷ താപനിലയില്‍ മുടി ഉണങ്ങുന്നത് കൊണ്ട്, അധിക താപനില ഏല്‍ക്കാത്തതിനാല്‍ ചൂട് കൊണ്ട് മുടിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല.
- തലയോട്ടിലെ അസ്വസ്ഥതകള്‍, ചൊറിച്ചില്‍, വരണ്ട അവസ്ഥ എന്നീ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല, അതുകൊണ്ട് താരനെ പേടിക്കേണ്ടതില്ല.
- മുടിയുടെ അഴകും തിളക്കവും നിലനിര്‍ത്തുന്നു.
- കാറ്റത്ത് ഉണക്കുമ്പോള്‍ കൈകള്‍ അധികമായി മുടിയില്‍ തൊടാത്തതിനാല്‍ മുടിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാകുന്നില്ല.
കാറ്റത്ത് മുടി ഉണക്കുന്നതിലെ പ്രശ്‌നങ്ങള്‍
- മുടി ഉണങ്ങാന്‍ ഒരുപാട് നേരം വേണ്ടിവരുന്നു, പ്രത്യേകിച്ച് അന്തരീക്ഷ താപനില കുറവാണെങ്കില്‍
- നനഞ്ഞ മുടി ദീര്‍ഘനേരം അങ്ങനെതന്നെ ഇടുന്നതിലൂടെ മുടി കട്ടിയായി തോന്നിക്കുന്നു.
- തീരദേശ മേഖലകള്‍ പോലെ അന്തരീക്ഷ മര്‍ദ്ദം കൂടിയ സ്ഥലങ്ങളില്‍ കാറ്റത്ത് മുടി ഉണക്കുന്നതിലൂടെ മുടി എളുപ്പത്തില്‍ കേടുവരുന്നു.
ഹെയര്‍ഡ്രയര്‍ ഉപയോഗിച്ചുള്ള മുടി ഉണക്കലിന്റെ ഗുണങ്ങള്‍
- വളരെ പെട്ടെന്ന് മുടി ഉണക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഹെയര്‍ഡ്രയര്‍ ഉപയോഗിച്ചുള്ള മുടി ഉണക്കലിന്റെ ഏറ്റവും വലിയ ഗുണം. തിരക്കിട്ട ജീവിതം നയിക്കുന്നവര്‍ക്ക് ഹെയര്‍ഡ്രയര്‍ ഏറെ ആശ്വാസകരമാണ്.
- ഹെയര്‍ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കുമ്പോള്‍ മുടിക്ക് ഉള്ളതിലധികം ഉള്ള് തോന്നിക്കും. കാണുമ്പോള്‍ മുടി കട്ടിയുള്ളവരായോ തോന്നുകയുള്ളൂ.
- മുടിക്ക് നല്ല അഴകും മിനുസവും തോന്നുമെന്നതാണ് ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഗുണം.
- പെട്ടെന്ന് പല ഹെയര്‍സ്റ്റൈലുകളില്‍ മുടി കെട്ടാന്‍ സാധിക്കും.
Also Read:മാസത്തില്‍ അര ഇഞ്ച് വരെ നീളും, ദിവസവും 50 മുതല്‍ 100 എണ്ണം വരെ കൊഴിയും; മുടി വിശേഷങ്ങള്‍
ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍
- മുടി കേടുവരുത്തുന്നു എന്നതാണ് ഹെയര്‍ഡ്രയര്‍ കൊണ്ടുള്ള ഏറ്റവും വലിയ ദോഷം. ഉയര്‍ന്ന താപനിലയില്‍ മുടിയിലെ ജലാംശം പൂര്‍ണ്ണമായും വറ്റി മുടി വരണ്ടുപോകുന്നു. ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.
- മുടിയിഴകളെ ദുര്‍ബലമാക്കുന്നു എന്നതാണ് ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്‌നം. ഇത് മുടി കൊഴിച്ചിലിനും മുടിയുടെ കട്ടി കുറയാനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഹെയര്‍ഡ്രയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
- സ്ഥിരമായി, കഠിന ചൂടില്‍ മുടി ഉണക്കുന്നതിലൂടെ ക്രമേണ മുടിയുടെ തിളക്കം ആകര്‍ഷണവും നഷ്ടപ്പെടും.
മുടി എങ്ങനെ ഉണക്കുന്നതാണ് നല്ലത്?
കാറ്റത്ത് മുടി ഉണക്കുന്നതിനും ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നതിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പക്ഷേ സ്ഥിരമായി ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്ക് നന്നതല്ലെന്നതാണ് സത്യം. ഒരു മൈക്രോഫൈബര്‍ ടവ്വല്‍ കൊണ്ട് മുടിയിലെ വെള്ളം മുഴുവനായി തുവര്‍ത്തി സ്വാഭാവികമായി മുടി ഉണങ്ങാന്‍ അനുവദിക്കുന്നതാണ് സ്ഥിരമായി മുടി ഉണക്കാന്‍ നല്ലത്.



Click it and Unblock the Notifications