Latest Updates
-
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം -
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
കറ്റാര്‍വാഴ ഹെയര്‍മാസ്ക് മുടിക്കുള്ള ദിവ്യൗഷധം; ഏത് മുടിക്കും ഇണങ്ങും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും
ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും കണ്ടുവരുന്ന ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാര്‍വാഴ. തണുപ്പും ഈര്‍പ്പവും നല്‍കാനുള്ള കഴിവ് മൂലം ചര്‍മ്മാരോഗ്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും പല രീതികളില്‍ കറ്റാര്‍വാഴ ഉപയോഗിക്കുന്നുണ്ട്. എണ്ണമയം ഇല്ലാത്ത മുടിയിലും തലയോട്ടി ഉള്‍പ്പടെ വരണ്ട ചര്‍മ്മത്തിലും തണുപ്പും ഈര്‍പ്പവും നല്‍കുന്നതിനാണ് പൊതുവേ കറ്റാര്‍വാഴ ഉപയോഗിച്ചുവരുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ചെടിയാണിത്.

കറ്റാര്‍വാഴ ഇലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാവുന്ന ജെല്‍ ആണ് പൊതുവെ ചര്‍മ്മ, കേശ സംരക്ഷണ മേഖലകളില്‍ ഉപയോഗിക്കുന്നത്. ചിലയാളുകള്‍ കറ്റാര്‍വാഴ ഹെയര്‍ മാസ്കും ഉപയോഗിക്കാറുണ്ട്. കറ്റാര്‍വാഴയില്‍ നിരവധി വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഏത് രീതിയില്‍ ഉപയോഗിച്ചാലും അത് മുടിക്കും ചര്‍മ്മത്തിനും ഗുണം ചെയ്യും.
കറ്റാര്‍വാഴ ഉപയോഗിച്ചാല്‍ മുടിക്ക് ഉണ്ടാക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. മാത്രമല്ല കറ്റാര്‍വാഴ ഹെയര്‍മാസ്ക് വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാമെന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
മുടിക്ക് കറ്റാര്‍വാഴ കൊണ്ടുള്ള ഗുണങ്ങള്‍
മുടികൊഴിച്ചിലും കട്ടി കുറയലും തടയും: കറ്റാര്‍വാഴ കൊണ്ട് മുടിക്ക് പലതരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട്. കറ്റാര്‍വാഴ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ കട്ടി കുറയുന്നതും മുടി കൊഴിച്ചിലും കുറയുകയും മുടി വളര്‍ച്ച കൂടുകയും ചെയ്യും. കഷണ്ടിയ്ക്കും മുടി കട്ടി കുറയുന്നതിനും ഉള്ള ചികിത്സയായി പണ്ടുകാലത്തുള്ളവര്‍ കറ്റാര്‍വാഴ ഉപയോഗിച്ചിരുന്നു.
എണ്ണമയമുള്ള മുടിക്ക് നല്ലതാണ്: കറ്റാര്‍വാഴയ്ക്ക് ആന്റിമൈക്രോബിയല്‍, ആന്റിബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇക്കാരണം കൊണ്ടുതന്നെ എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് അവരുടെ കേശസംരക്ഷണത്തിന് സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. കാരണം ആഴത്തിലിറങ്ങി മുടി വൃത്തിയാക്കാനും മുടിയിലെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാനും കറ്റാര്‍വാഴയ്ക്ക് കഴിയും.
പെട്ടെന്ന് പൊട്ടിപ്പോകുന്ന മുടിയുള്ളവര്‍ക്കും ഗുണം ചെയ്യും: എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് മാത്രമല്ല, വരണ്ടതും പ്രശ്നങ്ങള്‍ ഉള്ളതും പെട്ടെന്ന് പൊട്ടിപ്പോകുന്നതുമായ മുടിയുള്ളവര്‍ക്കും മുടിക്ക് കൂടുതല്‍ തണുപ്പും ഈര്‍പ്പവും പോഷകഗുണങ്ങളും നല്‍കാനായി കറ്റാര്‍വാഴ ഉപയോഗിക്കാം. കറ്റാര്‍വാഴയില്‍ വൈറ്റമിന്‍ എ, സി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിനുകള്‍ മുടിക്ക് കരുത്തേകുന്നു. മാത്രമല്ല, കറ്റാര്‍വാഴയിലെ മ്യൂകോപോളിസാക്കറൈഡുകള് മുടിയില്‍ തണുപ്പും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടുതല്‍ വെയില് കൊള്ളുന്നത് മൂലം മുടിക്കും തലയോട്ടിക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും കറ്റാര്‍വാഴ ഉത്തമമാണ്. കാരണം കറ്റാര്‍വാഴ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു.
താരന് അകറ്റും ചൊറിച്ചില്‍ മാറ്റും: താരനും തലയോട്ടിയില്‍ ചൊറിച്ചിലും വരണ്ട് തൊലിയിളകലും മിക്കവരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങള്‍ക്കുള്ള മികച്ച പ്രതിവിധി കൂടിയാണ് കറ്റാര്‍വാഴ. തലയോട്ടിയിലെ തൊലി പൊറ്റ ഇളകുന്നതും ചൊറിച്ചിലുണ്ടാകുന്നതും കറ്റാര്‍വാഴ ഉപയോഗത്തിലൂടെ കുറയ്ക്കാം.
ഒരു പ്രത്യേകതരം യീസറ്റിന്റെ അമിത വളര്‍ച്ച കൊണ്ടാണ് താരന് അഥവാ സെബോറീക് ഡെര്‍മറ്റൈറ്റിസ് ഉണ്ടാകുന്നത്. തലയോട്ടിയിലെ പോലെ എണ്ണ ഉല്‍പ്പാദന ഗ്രന്ഥികള്‍ ഉള്ള ഏതൊരു ശരീര ഭാഗങ്ങളിലും താരന് ഉണ്ടാകാം. സിങ്ക് അടങ്ങിയ ഹെയര്‍ ക്ലെന്‍സറുകളും ശേഷം മോയിസ്ചുറൈസറും ഉപയോഗിക്കുന്നതിലൂടെ താരന് ശല്യം കുറയ്ക്കാം. കറ്റാര്‍വാഴയില്‍ ഇവ രണ്ടും അടങ്ങിയിട്ടുള്ളതിനാല്‍ താരനെതിരായ ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ. കൂടാതെ, ഫംഗസിനെ പ്രതിരോധിക്കാനുള്ള കറ്റാര്‍വാഴയുടെ കഴിവ് യീസ്റ്റിന്റെ അമിത വളര്‍ച്ച തടയുകയും ചെയ്യും. താരനുമായി ബന്ധപ്പെട്ട ചൊറിച്ചിലിനെതിരെയും കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്.
കറ്റാര്‍വാഴ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതെങ്ങനെ?
ആവശ്യമുള്ള സാധനങ്ങള്‍
*കറ്റാര്‍വാഴ ജെല്‍ - 3-4 ടേബിള്‍സ്പൂണ്‍
*വെളിച്ചെണ്ണ - 6-8 ടേബിള്‍സ്പൂണ്‍
*തേന്‍- 1-2 ടേബിള്‍സ്പൂണ്‍
കറ്റാര്‍വാഴ ജെല്‍ കടയില്‍ നിന്ന് വാങ്ങാം. അല്ലെങ്കില്‍ കറ്റാര്‍വാഴയുടെ ഇല ചെടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് അതിന്റെ മുള്ളുള്ള അരികുകളും തൊലിയും നീക്കം ചെയ്ത് കറ കളഞ്ഞതിന് ശേഷം ജെല്‍ പിഴിഞ്ഞെടുക്കുകയോ ചുരണ്ടിയെടുക്കുകയോ ചെയ്യാം. ശേഷം ഈ ജെല്ലും തേനും വെളിച്ചെണ്ണയും നല്ലവണ്ണം മിക്സ് ചെയ്യുക.
ഉപയോഗം
നനഞ്ഞ മുടിയിലും തലയോട്ടിയിലും ഹെയര്‍മാസ്ക് തേച്ച് പിടിപ്പിക്കുക. മുടി പകുത്തെടുത്ത് പല ഭാഗങ്ങളിലായി തേക്കുന്ന രീതി എല്ലാ ഭാഗങ്ങളിലും ഇത് എത്തിയെന്ന് ഉറപ്പാക്കും. മുടിയിഴകളിലൂടെ വിരലോടിച്ചോ ചീര്‍പ്പ് ഉപയോഗിച്ചോ എല്ലാ ഭാഗത്തും ഒരുപോലെ മാസ്ക് എത്തിയോ എന്ന് ഉറപ്പാക്കാം. ശേഷം മുടി ഇളം ചൂടുള്ള ടവ്വല്‍ കൊണ്ട് മുടി പൊതിഞ്ഞ് വെക്കുക. ചൂട് മുടിയിലും തലയോട്ടിയിലുമുള്ള സുഷിരങ്ങള്‍ തുറക്കാനും ഈ മിശ്രിതം ഉണങ്ങിപ്പോകാതാരിക്കാനും സഹായിക്കും. അരമണിക്കൂറിന് ശേഷം മുടി നല്ലവണ്ണം കഴുകുക. ഉണ്ടാക്കാം



Click it and Unblock the Notifications
