Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
മുടിയുടെ സര്വ്വ പ്രശ്നങ്ങള്ക്കുമുള്ള ഒറ്റമൂലി ഇവിടെയുണ്ട്; മുടി കൊഴിച്ചില് തടയാം, നീണ്ട മുടി നേടാം
മുട്ടറ്റം മുടി വളരും, മുടി തഴച്ചു വളരും, മുടിയുടെ ഉള്ള് വര്ദ്ധിക്കും എന്നൊക്കെയുള്ള പരസ്യങ്ങളില് മയങ്ങി പലവിധ ഉല്പ്പന്നങ്ങള് പരീക്ഷിച്ചിട്ടും മുടി നീളാത്തവര്ക്ക് ഒരു ഒറ്റമൂലി പറഞ്ഞുതരാം. മുടിയിഴകളെ ബലപ്പെടുത്തുന്ന, മുടി കൊഴിച്ചിലും പൊട്ടലും മാറ്റുന്ന, മുടിയുടെ ഇടതൂര്ന്ന വളര്ച്ച ഉറപ്പുവരുത്തുന്ന ഒരു ഒറ്റമൂലി.

മുടിയുടെ എല്ലാ പ്രശ്നങ്ങള്ക്കും ഒരു പരിഹാരം
മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്ക്കും ഒരേ ഒരു പരിഹാരമാണ് മിക്കവര്ക്കും വേണ്ടത്. വൈറ്റമിന് സി. പുതിയ മുടിയിഴകളുടെ വളര്ച്ച ഉറപ്പാക്കുകയും തല നിറയെ മുടി വളരാന് സഹായിക്കുകയും ചെയ്യുന്ന അപൂര്വ്വ പോഷകമാണ് വൈറ്റമിന് സി. മുടിയുടെ ആരോഗ്യം മുടിവേരുകളിലാണ്. മുടിവേരുകള്ക്ക് ആവശ്യമായ എല്ലാ കരുത്തും നല്കി ആരോഗ്യമുള്ള മുടിയാണ് വൈറ്റമിന് സി നിങ്ങള്ക്ക് ഉറപ്പുനല്കുന്നത്.
വൈറ്റമിന് സി ഏതെല്ലാം തരത്തിലാണ് മുടിയുടെ ആരോഗ്യവും വളര്ച്ചയും ഉറപ്പുവരുത്തുന്നതെന്ന് നോക്കാം.
കൊളാജന് ഉല്പ്പാദനം മെച്ചപ്പെടുത്തുന്നു
മുടിയിഴകളുടെ ബലവും മയവും നിലനിര്ത്താന് സഹായിക്കുന്നത് കൊളാജന് ആണ്. മാത്രമല്ല മുടി കൊഴിച്ചില് തടയാനും കൊളാജന് ആവശ്യമാണ്. ശിരോചര്മ്മത്തിലേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ആവശ്യമായ പോഷകങ്ങളും ഓക്സിജനും മുടിയിഴകളിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നത് കൊളാജനാണ്. ശരീരത്തിലെ കൊളാജന് ഉല്പ്പാദനം മെച്ചപ്പെടുത്താന് വൈറ്റമിന് സിയ്ക്ക് കഴിയും. അതിനാല് മുടി കൊഴിച്ചില് അലട്ടുന്നവര് ആദ്യം ചെയ്യേണ്ടത് ശരീരത്തില് വൈറ്റമിന് സിയുടെ അളവ് എങ്ങനെ വര്ദ്ധിപ്പിക്കാമെന്ന് ചിന്തിക്കലാണ്.
എങ്ങനെ വൈറ്റമിന് സി നേടും
വൈറ്റമിന് സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുകയും വൈറ്റമിന് സി ഉള്പ്പെട്ട ചികിത്സകള് ചെയ്തും മുടിയുടെ ആരോഗ്യത്തില് വലിയ മാറ്റങ്ങള് കൊണ്ടുവരാന് കഴിയും. അതുകൊണ്ട് ഏതൊക്കെ ആഹാര പദാര്ത്ഥങ്ങളിലാണ് വൈറ്റമിന് സി അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തി അവ ഭക്ഷണത്തില് ഉള്പ്പെടുത്തുക.
സൗന്ദര്യ സംരക്ഷണത്തില് വൈറ്റമിന് സി അടങ്ങിയിട്ടുള്ള ഉല്പ്പന്നങ്ങള് ഉള്പ്പെടുത്തുകയാണ് മറ്റൊരു കാര്യം.
വൈറ്റമിന് അയേണ് ആഗിരണം ത്വരിതപ്പെടുത്തുന്നു
വൈറ്റമിന് സി സസ്യാധിഷ്ഠിത സ്രോതസ്സുകളില് നിന്നുള്ള അയേണ് ആഗിരണത്തെ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും വളര്ച്ചയ്ക്കും അയേണ് വളരെ പ്രധാനമാണ്. അയേണിന്റെ അഭാവം അനീമിയയ്ക്ക് കാരണമാകുന്നു. അനീമിയ വിളര്ച്ച മാത്രമല്ല, മുടി കൊഴിച്ചിലിനും കാരണമാകും. മാത്രമല്ല പുതിയ മുടിവേരുകള് ഉണ്ടാകുന്നതും തടസ്സപ്പെടും. ശരീരത്തില് ആവശ്യത്തിന് വൈറ്റമിന് സി ഉണ്ടെങ്കില് ചീര, പരിപ്പ് എന്നിവയില് നിന്നും ആവശ്യത്തിന് അയേണ് ശരീരത്തിലേയ്ക്ക് എളുപ്പത്തില് ആഗിരണം ചെയ്യപ്പെടുകയും അങ്ങനെ കരുത്തുള്ള നീണ്ട മുടി ലഭിക്കുകയും ചെയ്യുന്നു.
മുടിയുടെ ആരോഗ്യത്തിനായി വൈറ്റമിന് സി എങ്ങനെയൊക്കെ ഉപയോഗിക്കാം
വൈറ്റമിന് സി ഹെയര് മാസ്കുകള് ഉപയോഗിക്കുക. ഓറഞ്ച് ജ്യൂസും തേനും ചേരുവകള് ആയിട്ടുള്ള ഹെയര് മാസ്കുകള് മുടിയുടെ തിളക്കം വര്ദ്ധിപ്പിക്കുകയും വേരുമുതല് മുടി ബലപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൂടാതെ വൈറ്റമിന് സി അടങ്ങിയ മറ്റ് മാസ്കുകളും ഉപയോഗിക്കാവുന്നതാണ്. ഇതില് ഏതാണ് മുടിക്ക് ഏറ്റവും ഗുണമാകുന്നതെന്ന് തിരിച്ചറിഞ്ഞ് പിന്നീട് അവ സ്ഥിരമായി ഉപയോഗിക്കാം. കറ്റാര്വാഴ ജെല്ലും ഇതിനൊപ്പം മുടിയില് ഉപയോഗിക്കാം. ആഴ്ചയില് ഒരിക്കല് ഹെയര് മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ സുരക്ഷിതമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്കിലും ഉല്പ്പന്നം അലര്ജിയൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം വേണം ഇവ ഉപയോഗിക്കാന്.
മാസ്കുകളും മറ്റ് വൈറ്റമിന് സി ഉല്പ്പന്നങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ത്വക്ക് രോഗ വിദഗ്ധനെ കണ്ട് അഭിപ്രായം ചോദിച്ചതിന് ശേഷം ഉപയോഗിച്ച് തുടങ്ങുകയാണ് അഭികാമ്യം. ഭക്ഷണത്തില് വൈറ്റമിന് സി അടങ്ങിയ ആഹാരസാധനങ്ങള് ഉള്പ്പെടുത്താന് ഒട്ടും വൈകിക്കേണ്ടതില്ല.



Click it and Unblock the Notifications
