For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കിന്‍ ടാഗ് മാറ്റാന്‍ ഡോക്ടര്‍ വേണ്ട, ഒറ്റമൂലി

പാലുണ്ണിയും അരിമ്പാറയും മാറ്റാനുള്ള വീട്ടുവൈദ്യങ്ങള്‍ നോക്കാം

|

പാലുണ്ണിയും അരിമ്പാറയും മുഖക്കുരുവും എല്ലാം പലപ്പോഴും പല വിധത്തിലാണ് നമ്മളെ വലക്കുന്നത്. മുഖത്ത് ചെറിയ ഒരു കുരു വന്നാല്‍ തന്നെ അതിന് ചികിത്സ തേടുന്നവരാണ് നമ്മളില്‍ പലരും. ഇതിന്റെ അല്‍പം കൂടി കൂടിയ അവസ്ഥയാണ് പലപ്പോഴും പലരും അനുഭവിക്കുന്നത് പാലുണ്ണിയും അരിമ്പാറയും എല്ലാം ആയിട്ട്. ഇതിന് പരിഹാരം കാണാന്‍ ചര്‍മരോഗവിദഗ്ധനെ കാണാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്.

ഇത്തരം പ്രശ്‌നത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ പോയി കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിതരാവുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല അപകടകരമായ വീട്ടുവൈദ്യങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അപകടകരമായ പരിഹാരങ്ങള്‍ എടുക്കും മുന്‍പ് ശ്രദ്ധിക്കാം.

തുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷ പരിഹാരംതുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷ പരിഹാരം

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പരിഹാരം കാണാം. അതിനായി തന്നെ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ പാലുണ്ണിയും അരിമ്പാറയും മാറ്റാനുള്ള വീട്ടുവൈദ്യങ്ങള്‍ എന്ന് നോക്കാം. ഇത്തരത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇനി പറയാന്‍ പോവുന്ന ഒറ്റമൂലികള്‍.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. കാല്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ മുക്കി അരിമ്പാറയോ പാലുണ്ണിയോ ഉള്ള സ്ഥലത്ത് വെച്ച് പഞ്ഞിയും ഉപയോഗിച്ച് പ്ലാസ്റ്റര്‍ കൊണ്ട് മൂടി വെക്കുക. പിറ്റേ ദിവസം രാവിലെ ഇത് എടുത്ത് മാറ്റാം. പഞ്ഞിയോടൊപ്പം തന്നെ അരിമ്പാറയും പിഴുത് പോരുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് അരിമ്പാറയും പാലുണ്ണിയും ഇല്ലാതാക്കാം. അല്‍പം വെളുത്തുള്ളി ചതച്ച് ഇത് അരിമ്പാറയിലോ പാലുണ്ണിയോ തേച്ച് പിടിപ്പിക്കാം. ഇത് പാലുണ്ണിയെ ഇല്ലാതാക്കുന്നു. വെളുത്തുള്ളി ചൂടാക്കി അത് പാലുണ്ണിക്ക് മുകളില്‍ വെക്കുക. അല്‍പസമയം കഴിഞ്ഞ് അത് ഇളക്കി മാറ്റാവുന്നതാണ്.

പഴത്തിന്റെ തോല്‍

പഴത്തിന്റെ തോല്‍

പഴത്തിന്റെ തോല്‍ ആണ് മറ്റൊന്ന്. ഇത് കൊണ്ട് പാലുണ്ണിയേയും അരിമ്പാറയേയും ഇല്ലാതാക്കുന്നു. വാഴപ്പഴത്തിന്റെ തോല്‍ പാലുണ്ണിക്ക് മുകളില്‍ ഒട്ടിച്ച് വെക്കുക. ഇത് പിറ്റേ ദിവസം രാവിലെ തന്നെ എടുത്ത് മാറ്റാം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച വഴിയാണ് ഇത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. കറ്റാര്‍ വാഴ നെടുകേ പിളര്‍ന്ന് അതുകൊണ്ട് പാലുണ്ണിയില്‍ നല്ലതു പോലെ ഉരസുക. ഇത് പാലുണ്ണിയെ ഇല്ലാതാക്കുനും അരിമ്പാറക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ടും ഇത്തരത്തില്‍ അരിമ്പാറക്കും പാലുണ്ണിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ടീ ട്രീ ഓയില്‍ കൊണ്ട് അരിമ്പാറയിലും പാലുണ്ണിയിലും തേച്ച് പിടിപ്പിക്കുക. ഇതില്‍ ആന്റി ബാക്ടീരിയല്‍ പവ്വര്‍ ഉള്ളത് കൊണ്ട് തന്നെ ഇത് അരിമ്പാറയേയും പാലുണ്ണിയും ഉണ്ടാക്കുന്ന ബാക്ടീരിയയെ ഇല്ലാതാക്കുന്നു.

പപ്പായ

പപ്പായ

പപ്പായ കൊണ്ട് സൗന്ദര്യ സംരക്ഷണം വളരെ എളുപ്പത്തില്‍ സാധിക്കാവുന്നതാണ്. നന്നായി പഴുക്കാത്ത പപ്പായയുടെ കറ കൊണ്ട് അരിമ്പാറയിലും പാലുണ്ണിയിലും ഉരസുക. ഇത് അരിമ്പാറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ നീര് കൊണ്ട് അരിമ്പാറയേയും പാലുണ്ണിയേയും ഇല്ലാതാക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെറും പത്ത് ദിവസം കൊണ്ട് തന്നെ പാലുണ്ണിയും അരിമ്പാറയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഉള്ളി നീര്

ഉള്ളി നീര്

ഉള്ളി നീരാണ് മറ്റൊന്ന്. എന്നും രാവിലെ അല്‍പം ഉള്ളി നീര് പാലുണ്ണിയിലും അരിമ്പാറയിലും തേച്ച് പിടിപ്പിക്കാം. ഉള്ളി നീര് 10-12 ദിവസത്തിനുള്ളില്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കും.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ടും പാലുണ്ണിയും അരിമ്പാറയും ഇല്ലാതാക്കുന്നു. അല്‍പം ബേക്കിംഗ് സോഡയില്‍ രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ മിക്‌സ് ചെയ്ത് അത് പേസ്റ്റ് രൂപത്തിലാക്കി അരിമ്പാറയിലും പാലുണ്ണിയിലും തേച്ച് പിടിപ്പിക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

തുളസിയില

തുളസിയില

തുളസിയില കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാം. തുളസിയിലയുടെ നീര് കൊണ്ട് പാലുണ്ണിയിലും അരിമ്പാറയിലും തേച്ച് പിടിപ്പിക്കാം. ഇത് വെറും ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

English summary

Home Remedies To Remove Skin Tags

Home Remedies To Remove Skin Tags That Really Work.
Story first published: Wednesday, November 29, 2017, 17:05 [IST]
X
Desktop Bottom Promotion