വൈറ്റ് ഹെഡ്‌സിന് പരിഹാരം നിമിഷ നേരം

Posted By:
Subscribe to Boldsky

ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് എന്നിവയെല്ലാം കൊണ്ട് കഷ്ടപ്പെടുന്നവരാണ് പലരും. സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് പലപ്പോഴും ചിന്തിക്കുന്നത് തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ എങ്ങനെ ഇല്ലാതാക്കാം എന്നതാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും ബ്ലാക്ക്‌ഹെഡ്‌സ് പ്രശ്‌നമുണ്ടാക്കുന്നു.

മുടി പനങ്കുല പോലെ വളരാന്‍ തൈര്

എത്രയൊക്കെ മുഖം ക്ലിയറായാലും പലപ്പോഴും സൗന്ദര്യസംരക്ഷണത്തിലെ വില്ലന്‍ തന്നെയാണ് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും. ഇതിനെ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. അതും വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഓട്‌സ് സ്‌ക്രബ്ബ്

ഓട്‌സ് സ്‌ക്രബ്ബ്

ഓട്‌സ് സ്‌ക്രബ്ബ് ആണ് വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം. ഓട്‌സ് അരച്ച് അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് അഴുക്ക് കയറി അടഞ്ഞിരിക്കുന്ന രോമകൂപങ്ങള്‍ തുറക്കാനും ആവി പിടിക്കുന്നത് സഹായിക്കുന്നു.

 തക്കാളി

തക്കാളി

തക്കാളിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. ഇത് ബ്ലീച്ച് ചെയ്യുന്ന അതേ ഫലമാണ് നല്‍കുന്നത്. തക്കാളി രണ്ട് കഷ്ണമാക്കി മുഖത്ത് തേച്ച് ഉരസുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

 പാല്‍

പാല്‍

പാലില്‍ അല്‍പം നാങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കുന്നത് സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുള്ളക്കിഴങ്ങ് നല്ലൊരു ആസ്ട്രിജന്റ് ആണ്. ഫേസ് മാസ്‌ക് ആയിട്ട് ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ ശേഷം വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കുന്നു.

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ് പല്ല് തേക്കാന്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഇത് മുഖക്കുരുവിനേയും വൈറ്റ്‌ഹെഡ്‌സിനേയും ഇല്ലാതാക്കുന്നു. മുഖത്ത് ടൂത്ത് പേസ്റ്റ് തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 തേന്‍ മുട്ട മിക്‌സ്

തേന്‍ മുട്ട മിക്‌സ്

തേനും മുട്ടയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഓരോ പാളികളായി വേണം ഇത് തേച്ച് പിടിപ്പിക്കാന്‍. മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് സൗന്ദര്യം സംരക്ഷിക്കാം. ബേക്കിംഗ്‌സോഡ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെയും വൈറ്റ്‌ഹെഡ്‌സിനേയും ഇല്ലാതാക്കും.

English summary

Home Remedies to Get Rid of Whiteheads Fast

Anyone who suffers from acne will also have the problem of black or whiteheads on the face. Here we explain Home Remedies to Get Rid of Whiteheads Fast
Story first published: Thursday, July 13, 2017, 16:13 [IST]
Subscribe Newsletter