നിങ്ങള്‍ക്ക് വയസ്സാക്കുന്നത് ഈ ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം ഒരിക്കലും മേക്കപ്പിലൂടെയും കൃത്രിമ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലൂടെയും മാത്രമല്ല. ചര്‍മ്മത്തിന് ദോഷം ചെയ്യുന്നത് ചിലപ്പോള്‍ ഭക്ഷണങ്ങളും ആവാം. ആരോഗ്യകരമായ ഭക്ഷണ ശീലം ഇല്ലെങ്കില്‍ അതുണ്ടാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല സൗന്ദര്യപ്രശ്‌നങ്ങള്‍ കൂടിയാണ്.

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പിന് ഗൃഹവൈദ്യം

ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന ചില ഭക്ഷണ ശീലങ്ങളുണ്ട്. ഇവ നിര്‍ത്തിയാല്‍ തന്നെ സൗന്ദര്യസംരക്ഷണം നമുക്ക് സാധ്യമാക്കാം. മാത്രമല്ല സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്തൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് എന്ന് നോക്കാം.

കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പല ഭക്ഷണങ്ങളും ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് തുടങ്ങിയവയെല്ലാം മുഖക്കുരുവിനും മറ്റു സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

എരിവ് കൂടിയ ഭക്ഷണം

എരിവ് കൂടിയ ഭക്ഷണം

എരിവ് കൂടിയ ഭക്ഷണങ്ങളാണ് മറ്റൊന്ന്. എരിവ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മം വരണ്ടിരിക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ എരിവ് കൂടിയ ഭക്ഷണങ്ങള്‍ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ അല്‍പം നോക്കിക്കഴിച്ചാല്‍ മതി.

 മദ്യപാനവും ദോഷകരം

മദ്യപാനവും ദോഷകരം

മദ്യപിക്കുന്നത് നല്ലതല്ല, എന്നാല്‍ മിതമായ രീതിയില്‍ മദ്യപിക്കുന്നത് കുഴപ്പമില്ലാത്ത കാര്യമാണ്. എന്നാല്‍ അമിത മദ്യപാനം പലപ്പോഴും നമ്മുടെ ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

കാപ്പി കുടിക്കുമ്പോള്‍

കാപ്പി കുടിക്കുമ്പോള്‍

കാപ്പി കുടിയ്ക്കുന്നത് നിര്‍ത്തിയാല്‍ അത് പലപ്പോഴും നമുക്ക് പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ കാപ്പി നമ്മുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്‍പം ദോഷകരമാണ് പാല്‍. മുഖത്ത് കറുപ്പും വെളുപ്പും പാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും.

 പഞ്ചസാരയുടെ ഉപയോഗം

പഞ്ചസാരയുടെ ഉപയോഗം

പഞ്ചസാരയുടെ അമിതോപയോഗവും പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് അമിത പ്രായം തോന്നിക്കാന്‍ ഇടയാക്കും.

ഉപ്പിന്റെ അമിതോപയോഗം

ഉപ്പിന്റെ അമിതോപയോഗം

കണ്ണിനു താഴെയായി കാണപ്പെടുന്ന കറുത്ത പാടുകള്‍ക്ക് പലപ്പോഴും കാരണം ഉപ്പിന്റെ അമിത ഉപയോഗമാണ് എന്നതാണ് സത്യം. മാത്രമല്ല ഉപ്പ് അമിതമായ തോതില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് മുഖവും കണ്‍തടങ്ങളും ചീര്‍ക്കാന്‍ കാരണമാകും.

English summary

Food Habits That Ruin Healthy Skin, Make You Age Faster

What you eat is not just about the weight gain that can add inches to your waist, it can also subtract years from your life.
Story first published: Monday, June 26, 2017, 12:45 [IST]
Subscribe Newsletter