തൈരും കറ്റാര്‍വാഴയും, 1 ആഴ്ചയില്‍ വെളുക്കും

Posted By:
Subscribe to Boldsky

വെളുപ്പു നിറത്തിന് ആരാധകര്‍ ഏറെയാണ്. വെളുപ്പുനിറം ചര്‍മത്തിനു ലഭിയ്ക്കാന്‍ വേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരണം.

വെളുപ്പു ലഭിയ്ക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. ഇതിലെ നാലു പ്രധാന ന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും ചെയ്യുന്നു.

വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ഇതിലെ ലാക്ടിക് ആസിഡാണ് സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രയോജനകരമായി പ്രവര്‍ത്തിയ്ക്കുന്നത്. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. നിറം നല്‍കാന്‍ മാത്രമല്ല, ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും ഇത് സഹായിക്കും.

തൈരു കൊണ്ടു ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന പല ഫേസ്പായ്ക്കുകളും ഉണ്ടാക്കാം ഇവയെക്കുറിച്ചു കൂടുതലറിയൂ,

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. മുഖത്തിന് നിറം നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍ മാറുന്നതിനും മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് ഏറെ നല്ലതാണ്.

തൈരും കറ്റാര്‍വാഴ ജെല്ലും

തൈരും കറ്റാര്‍വാഴ ജെല്ലും

തൈരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിനു നിറം മാത്രമല്ല, മൃദുത്വവും നല്‍കും. കറ്റാര്‍വാഴയിലെ വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരിലേയും കറ്റാര്‍ വാഴയിലേയും വൈറ്റമിനുകള്‍ ചര്‍മത്തിന് പുതുജീവന്‍ നല്‍കുന്നു. ചര്‍മം നല്ലതായിരിയ്ക്കാന്‍ സഹായിക്കുന്നു. വരണ്ട ചര്‍മത്തിന് ചേര്‍ന്ന ഒരു പരിഹാരം കൂടിയാണിത്.

തൈരില്‍ മഞ്ഞള്‍

തൈരില്‍ മഞ്ഞള്‍

തൈരില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു തേയ്ക്കുന്നത് മുഖത്തിന് നിറം മാത്രമല്ല, മുഖത്തെ കുരുക്കുളും മറ്റും പോകാനും നല്ലതാണ്. മഞ്ഞളിന് സ്വാഭാവിക അണുനാശക ശക്തിയുണ്ട്. തൈരും മഞ്ഞളും കൂടുന്നത് നല്ല ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറവും മൃദുത്വവും നല്‍കാന്‍ ഏറെ നല്ലതാണ്. മുഖത്തെ പാടുകള്‍ മായ്ക്കാനും ഈ മിശ്രിതം സഹായകമാണ്. പപ്പായയും തേനുമെല്ലാം സ്വാഭാവിമായി ചര്‍മത്തെ വെളുപ്പിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ.്

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് അരച്ചതോ ക്യാരറ്റ് നീരോ തൈരില്‍ കലക്കി മുഖത്തു പുരട്ടന്നതും മുഖത്തിന് നിറം നല്‍കും. മൃദുത്വവും നല്‍കും. ചര്‍മകോശങ്ങള്‍ ഉണര്‍വോടെയിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

തക്കാളി

തക്കാളി

തൈരും തക്കാളിയുടെ പള്‍പ്പോ നീരോ കലര്‍ത്തിയും മുഖത്തു പുരട്ടാം. തക്കാളി നീരും തൈരിനെപ്പോലെ ബ്ലീച്ചിംഗ് ഇഫക്ട് ഉള്ള ഒന്നു തന്നെയാണ്.

തൈരില്‍ തുളസിയില

തൈരില്‍ തുളസിയില

തൈരില്‍ തുളസിയില അരച്ചത് ചേര്‍ത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. തുളസി അണുക്കളെ ചെറുത്തു നില്‍ക്കുന്ന ഒന്നാണ്. ആന്റിസെപ്റ്റിക്, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്ന്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിനും നല്ലതാണ്.

അരിപ്പൊടിയും തൈരും

അരിപ്പൊടിയും തൈരും

എണ്ണമയമുള്ള ചര്‍മമെങ്കില്‍ അരിപ്പൊടിയും തൈരും കലര്‍ത്തി സ്‌ക്രബറായി ഉപയോഗിയ്ക്കാം. ഇത് മൃതകോശങ്ങളെ നീക്കി ചര്‍മം മൃദുവാകാനും നിറം നല്‍കാനും സഹായിക്കും.

കടലമാവും മഞ്ഞളും തൈരും

കടലമാവും മഞ്ഞളും തൈരും

കടലമാവും മഞ്ഞളും തൈരും കലര്‍ന്ന മിശ്രിതം എണ്ണമയമുള്ള ചര്‍മത്തിന് യോജിച്ച ഒന്നാണ്. ഇത് കലര്‍ത്തി മുഖത്തിട്ടാല്‍ എണ്ണമയം നീങ്ങും. മുഖക്കുരുവിനെ തടഞ്ഞു നിര്‍ത്താം. ചര്‍മത്തിന് നിറവും തിളക്കവും നല്‍കാനും ഈ വഴി സഹായിക്കും.

English summary

Curd Face Packs For Fair And Glowing Skin

Curd Face Packs For Fair And Glowing Skin, read more to know about
Subscribe Newsletter