TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പാലില്‍ മഞ്ഞളും ചന്ദനവും കലര്‍ത്തി പുരട്ടൂ
സൗന്ദര്യം മോഹിയ്ക്കാത്തവരുണ്ടാകില്ല. ഇത് കുറേയെല്ലാം ജന്മനാ ലഭിയ്ക്കുന്നതാണെങ്കിലും ഉള്ള സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ നോക്കുന്നവരാണ് മിക്കവാറും പേര്. ഇതിനുള്ള വഴികള്‍ ആരായുന്നവര്‍.
സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നും നിറം വര്ദ്ധിപ്പിയ്ക്കുമെന്നുമെല്ലാമവകാശപ്പെട്ട് വിപണിയില്‍ പല മരുന്നുകളും ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പലപ്പോഴും ദൂഷ്യഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഗുണത്തേക്കാളേറെ ദോഷമെന്നു പറയാം.
തികച്ചും പ്രകൃതിദത്ത വഴികള്‍ സൗന്ദര്യ വര്‍ദ്ധനവിനു വേണ്ടി ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇവയ്ക്കു പാര്ശ്വഫലങ്ങളുണ്ടാകില്ലെന്നു മാത്രമല്ല, ഗുണം ലഭിയ്ക്കുകയും ചെയ്യും. താരതമ്യേന ചിലവു കുറയും. നമ്മുടെ വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇവ തയ്യാറാക്കാം.
ഇത്തരത്തില്‍ ഒരു സൗന്ദര്യവര്‍ദ്ധക വഴിയാണ് പാലില്‍ മഞ്ഞളും ചന്ദനവും കലര്‍ത്തി മുഖത്തു പുരട്ടുന്നത്. പല സൗന്ദര്യ ഗുണങ്ങളും അടങ്ങിയ ഒന്നാണ് ഇത്.
പാലില്‍ ചന്ദനവും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി മുഖത്തു പുരട്ടുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ, ശുദ്ധമായ പച്ചപ്പാലാണ് കൂടുതല്‍ നല്ലത്. മഞ്ഞളും ചന്ദനവും നല്ല ഗുണമുള്ളവ തന്നെ വേണം.
മുഖത്തിന് നിറം
മുഖത്തിന് നിറം വയ്ക്കാനുള്ള തികച്ചും സ്വാഭാവികമായ വഴിയാണ് പാലില്‍ മഞ്ഞളും ചന്ദനവും. ഈ മൂന്നു കൂട്ടുകളും ചര്‍മത്തിന് നിറം നല്കുന്ന ഒന്നാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് ഇതു നല്കുമെന്നു വേണം, പറയാന്‍.
കരുവാളിപ്പു മാറാന്‍
മുഖത്തെ കരുവാളിപ്പു മാറാന്‍ പാലും ചന്ദനവും കലര്‍ത്തി പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ രക്തചന്ദനവും കലര്‍ത്താം.
പാടുകള്‍ക്കും വടുക്കള്ക്കുമുള്ളൊരു സ്വാഭാവിക പരിഹാരമാണ്
മുഖത്തെ പാടുകള്‍ക്കും വടുക്കള്ക്കുമുള്ളൊരു സ്വാഭാവിക പരിഹാരമാണ് ചന്ദനവും മഞ്ഞളും പാലില്‍ കലര്‍ത്തി പുരട്ടുന്നത്. ചിക്കന്‍ പോക്സ് കാരണമുള്ള പാടുകള്‍ മാറാനും മുഖക്കുരു പാടുകള്‍ മാറാനുമെല്ലാം ഏറെ ഗുണകരമാണിത്. ഇതിനൊപ്പം രക്തചന്ദനം കൂടി കലര്‍ത്തിയാല്‍ ഗുണം വര്‍ദ്ധിയ്ക്കും.
മുഖക്കുരു
മുഖക്കുരുവിനുളള നല്ലൊരു പരിഹാരമാണിത്. മഞ്ഞളില്‍ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ചന്ദനവും നല്ലൊരു അണുനാശിനിയാണ്. ഇവ പാലിനൊപ്പം ചേരുമ്പോള്‍ ഗുണമിരട്ടിയ്ക്കും.
വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക പരിഹാരമാണ്
വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക പരിഹാരമാണ് പാല്. ഇത് വരണ്ട ചര്‍മത്തിന് സംരക്ഷണം നല്കുന്നു. ഈര്‍പ്പം നല്കുന്നു. ഇതിനൊപ്പം മഞ്ഞളും ചന്ദനവും കലരുന്നത് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്നു.
തിളക്കവും മിനുസവും
ചര്‍മത്തിന് സ്വാഭാവികമായ തിളക്കവും മിനുസവും നല്‍കാനുള്ള ന്ല്ലൊരു വഴിയാണ് പാല്, ചന്ദനം, മഞ്ഞള്‍ കൂട്ട്. പെട്ടെന്നു തന്നെ ഇത് ലഭിയ്ക്കും. ആഘോഷവേളകളില്‍ പെട്ടെന്നു മുഖത്തിനു തിളക്കം വരുത്തണമെങ്കിലുള്ള സ്വാഭാവിക വഴിയെന്നു പറയാം.
ഡാര്‍ക് സര്‍ക്കിളുകള്‍
ഡാര്‍ക് സര്‍ക്കിളുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ് പാലും ചന്ദനവും രക്തചന്ദനവും ചേര്‍ത്തു പുരട്ടുന്നത്. ഇത് വളരെ സാഭാവികമായ പ്രകൃതിദത്ത വഴിയാണെന്നു പറയാം.