മുഖത്തെ ചുളിവുകള്‍ക്ക് പെട്ടെന്ന് പരിഹാരം

Posted By:
Subscribe to Boldsky

പ്രായമാകുന്നതിന്റെ ലക്ഷണമാണ് പലപ്പോഴും മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും. എന്നാല്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയാല്‍ തന്നെ കണ്ണില്‍ കണ്ട ക്രീമും മറ്റും എടുത്ത് വാരി തേച്ച് ഉള്ള സൗന്ദര്യം പോലും നശിപ്പിക്കുന്ന അവസ്ഥയിലായിരിക്കും കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുക.

കണ്ണിനു ചുറ്റും ബദാം ഓയില്‍, ഒരാഴ്ച കഴിഞ്ഞാല്‍

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. ചുളിവുകള്‍ ബാധിക്കുന്നതാകട്ടെ കവിളിലും ഷോള്‍ഡറിലും മറ്റുമാണ്. ഇതാകട്ടെ പ്രായത്തെ വളരെ എളുപ്പത്തില്‍ തന്നെ എടുത്ത് കാണിക്കുന്നു. പല സപ്ലിമെന്റുകളിലൂടെ ആ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അതിനായി ഉപയോഗിക്കേണ്ട സപ്ലിമെന്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.

 പോളിപിഡിയം ലുക്കോടോമസ് എക്‌സ്ട്രാക്റ്റ്

പോളിപിഡിയം ലുക്കോടോമസ് എക്‌സ്ട്രാക്റ്റ്

ഈ സപ്ലിമെന്റി ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്നു. മാത്രമല്ല ചുളിവുകള്‍ അകറ്റി ചര്‍മ്മം തൂങ്ങുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് മോചനം നല്‍കാനും ഇത് സഹായിക്കുന്നു.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി നല്ലൊരു സപ്ലിമെന്റ് ആണ് ഇത് മുഖത്തെ ചുളിവുകളും ഡള്‍നസ്സും ഇല്ലാതാക്കുന്നു. ഇത് കോശങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കാന്‍ സഹായിക്കുന്നു.

 വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അത് പ്രകൃതിദത്തമായി ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സ്‌കിന്‍ ഡാമേജ് ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നു.

ഗ്ലൂക്കോസാമിന്‍

ഗ്ലൂക്കോസാമിന്‍

ഗ്ലൂക്കോസാമിന്‍ ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. മുഖത്ത് പ്രകടമാകാത്ത ചുളിവുകളും മറ്റും ഇല്ലാതാക്കാന്‍ ഗ്ലൂക്കോസാമിന്‍ സഹായിക്കുന്നു.

ഖ്വാന്‍സിമ

ഖ്വാന്‍സിമ

ചുളിവകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈ സപ്ലിമെന്റ്. ഇത് കോശങ്ങളുടെ നാശത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചുളിവിന്റെ ആഴമനുസരിച്ച് ഏറ്റവും ഫലപ്രദമായി തന്നെ നമുക്ക് ഈ സപ്ലിമെന്റിലൂടെ അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാം.

English summary

Anti-Aging Supplements To Smooth Your Wrinkles Away

Anti-Aging Supplements To Smooth Your Wrinkles Away read on...
Story first published: Thursday, August 31, 2017, 19:03 [IST]
Subscribe Newsletter