For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗയ്‌സ്, ചര്‍മ്മസംരക്ഷണത്തിന് നല്‍കാം അല്‍പം ശ്രദ്ധ

|

ആണായാലും പെണ്ണായാലും ചര്‍മ്മസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ട കാലമാണ് ഇത്. എന്നാല്‍ പലപ്പോഴും പുരുഷന്‍മാര്‍ അലസ ഭാവത്തില്‍ സൗന്ദര്യ സംരക്ഷണത്തെ വിടുകയാണ് ചെയ്യാറ്.

പക്ഷേ നിങ്ങളുടെ ചര്‍മ്മത്തെക്കുറിച്ച് ചര്‍മ്മവിദഗ്ധര്‍ക്ക് ചിലത് പറയാനുണ്ട്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും ഇത്തരം ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും. ചര്‍മ്മസംരക്ഷണം എന്നു പറയുന്നത് അത്ര വലിയ ബാലി കേറാമലയൊന്നും അല്ല എന്നതാണ് സത്യം. വെളുക്കാന്‍ പുളിവെള്ളം?

എന്നാല്‍ എന്തൊക്കെയാണ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ ചര്‍മ്മസംരക്ഷണത്തില്‍ അഥവാ സൗന്ദര്യ സംരക്ഷണത്തില്‍ മുന്‍തൂക്കം നല്‍കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

പാലൊഴിവാക്കുക

പാലൊഴിവാക്കുക

പലപ്പോഴും മുഖക്കുരുവിനും അതുപോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത് പാലാണ്. അതുകൊണ്ട് തന്നെ പാല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പാല്‍ മാത്രമല്ല പാലുല്‍പ്പന്നങ്ങളും കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

എണ്ണയുടെ ഉപയോഗം കുറയ്ക്കുക

എണ്ണയുടെ ഉപയോഗം കുറയ്ക്കുക

എണ്ണയുടെ ഉപയോഗം കുറയ്ക്കുകയാണ് മറ്റൊരു കാര്യം. കഴിവതും എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുക.

മുഖക്കുരുവിന് ടോണര്‍

മുഖക്കുരുവിന് ടോണര്‍

മുഖക്കുരുവിന് ടോണര്‍ ഉപയോഗിക്കുക. എന്നാല്‍ ടോണര്‍ ഉപയോഗിക്കുമ്പോള്‍ 2ശതമാനമെങ്കിലും സാലിസൈലിക് ആസിഡ് ഉള്ള ടോണര്‍ ഉപയോഗിക്കുക. മാത്രമല്ല എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് മുഖം കഴുകിയതിനു ശേഷം മോയ്‌സ്ചുറൈസ് ചെയ്യുക.

പെര്‍ഫക്ട് സ്കിന്‍

പെര്‍ഫക്ട് സ്കിന്‍

ആര്‍ക്കും പെര്‍ഫക്ട് ചര്‍മ്മം ഉണ്ടാവില്ല എന്നത് സത്യമാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ അത്ര കഷ്ടപ്പാടില്ല എന്നതാണ് സത്യം.

ഉറക്കം അത്യാവശ്യത്തിനു മാത്രം

ഉറക്കം അത്യാവശ്യത്തിനു മാത്രം

ഉറങ്ങുന്നത് അത്യാവശ്യത്തിനു മാത്രം ചെയ്യേണ്ട കാര്യമാണ്. ഉറക്കം പലപ്പോഴും നമ്മളില്‍ ക്ഷീണം ഉണ്ടാക്കുന്നു.

മുഖം കഴുകുക

മുഖം കഴുകുക

മുഖം കഴുകേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ച വരണ്ട ചര്‍മ്മമുള്ളവര്‍. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകാന്‍ ശ്രദ്ധിക്കുക.

ഗ്രീന്‍ ടീ കുടിയ്ക്കുക

ഗ്രീന്‍ ടീ കുടിയ്ക്കുക

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ഇത് ശരീരത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ ആഘാതം കുറയ്ക്കുന്നു.

ബെന്‍സോയില്‍ പെറോക്‌സൈഡ്

ബെന്‍സോയില്‍ പെറോക്‌സൈഡ്

ബെന്‍സോയില്‍ പെറോക്‌സൈഡ് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ കുറയ്ക്കുന്നു.

 ഉപയോഗിക്കുന്നതിനു മുന്‍പ് ഉപദേശം

ഉപയോഗിക്കുന്നതിനു മുന്‍പ് ഉപദേശം

ചര്‍മ്മസംരക്ഷണ വസ്തുക്കളോ മുടിസംരക്ഷണ വസ്തുക്കളോ ഉപയോഗിക്കുന്നതിനു മുന്‍പ് പലപ്പോഴും ഉപദേശം ആരായുന്നത് നല്ലതായിരിക്കും.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുക. വെയിലില്ലെന്നു കരുതി ഇത് ഉപയോഗിക്കാതിരിക്കരുത്. ഇതുണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ എപ്പോഴും വളരെ വലുതായിരിക്കും.

English summary

Things Your Skincare Expert Wants You To Know About Your Skin

The article talks about 10 grooming tips for guys from a dermatologist
Story first published: Friday, March 18, 2016, 12:54 [IST]
X
Desktop Bottom Promotion