പുരുഷന്‍മാര്‍ക്ക് അനുയോജ്യമായ മുഖസംരക്ഷണം

Posted By:
Subscribe to Boldsky

മുഖസംരക്ഷണവും സൗന്ദര്യസംരക്ഷണവും സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന ധാരണയൊന്നും ഇന്നത്തെ തലമുറയ്ക്കില്ല. സ്ത്രീകളോടൊപ്പം തന്നെ പുരുഷന്‍മാരും ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.

മുഖസൗന്ദര്യം സംരക്ഷിക്കാന്‍ പുരുഷന്‍മാര്‍ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് അറിയില്ല എന്നത് മാത്രമാണ് സൗന്ദര്യസംരക്ഷണത്തില്‍ ഇവരെ പുറകിലേക്ക് വലിയ്ക്കുന്നത്. വെളുത്തമുടി വേരോടെ കളയാന്‍ ഈ ഒറ്റമൂലി

എന്നാല്‍ പുരുഷന്‍മാര്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങയും കറ്റാര്‍വാഴയും

നാരങ്ങയും കറ്റാര്‍വാഴയും

പ്രകൃതി ദത്തമായ ബ്ലീച്ചിങ് ഉല്‍പ്പന്നമാണ് നാരങ്ങ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ട് തന്നെ നാരങ്ങയും കറ്റാര്‍വാഴയും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകളേയും മുഖക്കുരുവിന്റെ പാടുകളേയും ഇല്ലാതാക്കുന്നു.

 ഓട്‌സ്, തൈര് തക്കാളി മിശ്രിതം

ഓട്‌സ്, തൈര് തക്കാളി മിശ്രിതം

ആരോഗ്യത്തിന് മാത്രമല്ല ഇവ ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇവ ഉപയോഗിക്കാം. ഇവ മൂന്നും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ബദാമും പാലും നാരങ്ങ നീരും

ബദാമും പാലും നാരങ്ങ നീരും

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതില്‍ മു്ന്നിലാണ് ബദാം. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചെടുത്ത ശേഷം രണ്ട് ടീസ്പൂണ്‍ പാലും മൂന്ന് തുള്ളി നാരങ്ങാ നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖം തിളക്കമുള്ളതാവാന്‍ സഹായിക്കുന്നു.

 മഞ്ഞളും തേനും തൈരും

മഞ്ഞളും തേനും തൈരും

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ മഞ്ഞളിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ചര്‍മ്മരോഗങ്ങളെ ഇത് പ്രതിരോധിയ്ക്കുന്നു. ഇവ മൂന്നും നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖ്തത്് പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളയുക.

 പാല്‍ ചന്ദനം മഞ്ഞള്‍

പാല്‍ ചന്ദനം മഞ്ഞള്‍

സണ്‍ടാന്‍ നീക്കാന്‍ ഉത്തമമാണ് പാലും ചന്ദനവും മഞ്ഞളും. പാലും മഞ്ഞള്‍പ്പൊടിയും ചന്ദനവും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന്റെ ഫലം ചെയ്യും.

English summary

Easy skin care tips for men

Here are five easy skincare tips that every man should follow.
Story first published: Friday, June 3, 2016, 8:00 [IST]