ചര്‍മം കേടാക്കും ഭക്ഷണങ്ങള്‍

Posted By: Super
Subscribe to Boldsky

ചര്‍മ്മത്തിന്‌ തിളക്കവും ആരോഗ്യവും നല്‍കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ടെന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. എന്നാല്‍, ചര്‍മ്മത്തിന്‌ ഹാനികരമാകുന്ന ചില ഭക്ഷണങ്ങളും ഉണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ? ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ഗുണത്തെ ബാധിക്കുന്നവയാണന്നാണ്‌ ഗവേഷണങ്ങള്‍ കാട്ടിത്തരുന്നത്‌.

പാലുത്‌പന്നങ്ങള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്‌ എന്നിവ പോലുള്ളവ ചര്‍മ്മത്തെ നശിപ്പിക്കുകയും ചുളിവ്‌, അലര്‍ജി, ചര്‍മ്മാര്‍ബുദ്ദം, മുഖക്കുരു എന്നിവയ്‌ക്ക്‌ കാരണമാവുകയും ചെയ്യുന്നുണ്ട്‌.

അതിനാല്‍ ചര്‍മ്മം തിളക്കവും ആരോഗ്യവും ഉള്ളതായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ പറയുന്ന ഏഴ്‌ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ചര്‍മ്മത്തിന്‌ ദോഷകരമായേക്കാം.

കാര്‍ബോ ഹൈഡ്രേറ്റ്‌സ്‌

കാര്‍ബോ ഹൈഡ്രേറ്റ്‌സ്‌

സംസ്‌കരിച്ച ഹാര്‍ബോഹൈഡ്രേറ്റ്‌സ്‌ അടങ്ങിയഭക്ഷണങ്ങളും ബ്രെഡ്‌, മിഠായികള്‍, പാസ്‌ത, സോഡ, മധുരപലഹാരങ്ങള്‍ എന്നിവയും മുഖക്കുരുവിന്‌ കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ക്ക്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്താനുള്ള പ്രവണതയുണ്ടാവും. കൂടാതെ ഹോര്‍മോണ്‍ നിലയിലും വ്യത്യാസം വരുത്തുന്നതിനാല്‍ ചര്‍മ്മത്തിലെ എണ്ണമയം കൂടുകയും ചര്‍മ്മകോശങ്ങളില്‍ അഴുക്കടിയുന്നത്‌ വേഗത്തിലാവുകയും ചെയ്യും. മുഖക്കുരുവും ചര്‍മ്മത്തില ചുളിവുകളും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക്‌ പകരം പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, സമ്പൂര്‍ണ ധാന്യങ്ങള്‍ എന്നിവ ഉപയോഗിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരാന്‍ ഇവ കാരണമാകില്ല.

അധികം ഉപ്പ്‌

അധികം ഉപ്പ്‌

കണ്ണുകള്‍ക്ക്‌ താഴെയുള്ള കറുത്ത വലയങ്ങളും ചീര്‍ത്ത കണ്ണുകളും നിങ്ങളെ വിഷമിപ്പിക്കാറുണ്ടോ? അകത്ത്‌ ചെല്ലുന്ന സോഡിയം കൂടുന്നതാണ്‌ ഇതിന്‌ കാരണം. സോഡിയത്തിന്റെ അളവ്‌ ഉയരുന്നത്‌ മുഖം വീര്‍ക്കാന്‍ കാരണമാകും. ഉപ്പ്‌ കോശങ്ങളെ വീര്‍പ്പിക്കുകയും മുഖം ചീര്‍ത്തും ക്ഷീണിതവുമായി തോന്നിപ്പിക്കുകയും ചെയ്യും. അയഡിന്‍ ചേര്‍ന്ന ഉപ്പിന്റെ അളവ്‌ കൂടുന്നതും മുഖക്കുരുവിന്‌ കാരണമാകുന്നുണ്ടെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഉപ്പിന്റെ അളവ്‌ കുറച്ച്‌ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ടിന്നിലാക്കി കിട്ടുന്ന പച്ചക്കറികളും മാംസവും പയറും മറ്റും നന്നായി കഴുകിയതിന്‌ ശേഷം ഉപയോഗിക്കുക. അവയിലെ സോഡിയത്തിന്റെ അളവ്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

അമിത മദ്യപാനം

അമിത മദ്യപാനം

മിതമായ അളവില്‍ മദ്യം കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ദോഷകരമാവില്ല. എന്നാല്‍ മദ്യത്തിന്റെ അളവ്‌ കൂടുന്നത്‌ ചര്‍മ്മത്തിന്‌ ഹാനികരമാവും.

പ്രത്യേകിച്ച്‌ ചര്‍മ്മത്തിന്റെ നിറത്തിന്‌. അമിതമായി മദ്യപിക്കുന്നത്‌ നിര്‍ജ്ജലീകരണത്തിന്‌ കാരണമാകും , ഇത്‌ ചര്‍മ്മത്തിന്റെ നിറം മങ്ങാനും ചുളിവുകള്‍ വീഴാനും ചര്‍മ്മം വരളാനും കാരണമാകും. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കുകയും പുനരജ്ജീവിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിന്‍ എ ശരീരത്തില്‍ കുറയാനും ഇത്‌ കാരണമാകും. മുഖക്കുരു, പാണ്ട്‌, കരപ്പന്‍ തുടങ്ങി നിരവധി ചര്‍മ്മ രോഗങ്ങള്‍ക്കും അമിത മദ്യപാനം കാരണമാകും.

ഒത്തു ചേരുമ്പോഴുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ഉപേക്ഷിക്കേണ്ടതില്ല, എന്നാല്‍ മദ്യത്തിന്‌ അളവ്‌ നിയന്ത്രിക്കുക.

നല്ല കൊഴുപ്പിന്റെ കുറവ്‌

നല്ല കൊഴുപ്പിന്റെ കുറവ്‌

ആരോഗ്യദായകമായ ഭക്ഷണ ശീലം പാലിക്കുമ്പോള്‍ നല്ല കൊഴുപ്പ്‌ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്‌. ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ആരോഗ്യദായകങ്ങളായ കൊഴുപ്പ്‌ ചര്‍മ്മത്തിന്‌ ആവശ്യമാണ്‌, ശരീരത്തിന്‌ സ്വയം ഇവ ഉത്‌പാദിപ്പിക്കാന്‍ കഴിയില്ല എങ്കില്‍ ആഹാരത്തിലൂടെ ഇവ ലഭ്യമാക്കണം. വാള്‍നട്ട്‌, സോയബീന്‍സ്‌, സാല്‍മണ്‍ പോലുള്ള ഭക്ഷണങ്ങളില്‍ ഇവ അടങ്ങിയിട്ടുണ്ട്‌. ചുളിവുകള്‍, തടിപ്പ്‌ വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവ തടയാന്‍ ഇവ സഹായിക്കും. ഒലിയിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുള്ള ഒലിവ്‌ എണ്ണ ചര്‍മ്മത്തെ ജലാംശം ഉള്ളതാക്കാന്‍ വളരെ മികച്ചതാണ്‌. ഇവ ചര്‍മാര്‍ബുദത്തെ പ്രതിരോധിക്കുകയും ഒമേഗ 3 ഫാറ്റി ആസിഡ്‌, മറ്റ്‌ പോഷകങ്ങള്‍ എന്നിവയുടെ ആഗീരണം ഉയര്‍ത്തുകയും ചെയ്യും. അവൊക്കാഡോ, ബാദാം പോലുള്ളവയിലും ഒലിയിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌.

പാലുത്‌പന്നങ്ങളുടെ അമിത ഉപയോഗം

പാലുത്‌പന്നങ്ങളുടെ അമിത ഉപയോഗം

നമ്മള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ആരോഗ്യദായകമായ ഭക്ഷണമാണ്‌ പാലുത്‌പന്നങ്ങള്‍.എന്നാല്‍ മദ്യം പോലെ തന്നെ അമിതമായാല്‍ ഇവയും ചിലപ്പോള്‍ അനാരോഗ്യകരമാകും. മുഖക്കുരു, വെളുത്ത പാട്‌, കറുത്ത പാട്‌ എന്നിവ ഉണ്ടാകാന്‍ പാല്‌ കാരണമാകും എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. പാലില്‍ കാണപ്പെടുന്ന ഒരു ഹോര്‍മോണ്‍ ചര്‍മ്മത്തിലെ സുഷിരങ്ങളെ അടയ്‌ക്കുന്ന കോശങ്ങളുടെ ഉത്‌പാദനം ഉയര്‍ത്തും. ഹോര്‍മോണ്‍ കാരണം മുഖക്കുരു ഉണ്ടാകാന്‍ സാധ്യത ഉള്ളവര്‍ പാലുത്‌പന്നങ്ങള്‍ കഴിവതും ഒഴിവാക്കുക.

കാപ്പി

കാപ്പി

കാപ്പി പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. 2-3 കപ്പില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത്‌ ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉയര്‍ത്തും. സമ്മര്‍ദ്ദ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ചര്‍മ്മത്തെ നശിപ്പിക്കുന്നവയാണന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ഇവ ഉയര്‍ത്തും. കൂടാതെ നിര്‍ജ്ജലീകരണത്തിന്‌ കാരണമാവുകയും ചര്‍മ്മത്തിന്റെ നിറം കുറയ്‌ക്കുകയും ചെയ്യും. ചര്‍മ്മത്തിന്റെ കട്ടി കുറയുന്നത്‌ വരകളും ചുളിവുകളും പെട്ടെന്ന്‌ പ്രത്യക്ഷപ്പെടാന്‍ കാരണമാകും.

English summary

7 Food Habits Harming Your Skin

Here are 7 food habits harming your skin. Read more to know about,