ചായ കുടിച്ചാല്‍ മുഖക്കുരു??

Posted By:
Subscribe to Boldsky

സൗന്ദര്യം കൊതിയ്ക്കുന്ന പലരുടേയും പേടിസ്വപ്‌നമാണ മുഖക്കുരുവെന്നു പറയാം. പ്രത്യേകിച്ചും ടീനേജ് പ്രായത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് മുഖക്കുരു ആക്രമിക്കാറ്.

സാധാരണ എണ്ണമയമുള്ള ചര്‍മത്തിലാണ് മുഖക്കുരു വരാറ്. മുഖക്കുരു വരുന്ന പ്രകൃതമുള്ളവരില്‍ ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ വരെ മുഖക്കുരുവിന് കാരണമാകാറുണ്ട്.

ചായ ശീലങ്ങളില്ലാത്തവര്‍ ചുരുങ്ങും. ചായ കുടിയ്ക്കുന്നത് മുഖക്കുരുവിന് കാരണമാകുമോയെന്ന സംശയവും പലര്‍ക്കുമുണ്ട്.

സണ്‍ടാന്‍ പ്രകൃതിദത്തമായി അകറ്റാം

പാല്‍, പഞ്ചസാര എന്നിവ കൂടുതലുള്ള ചായ കുടിയ്ക്കുന്നത് മുഖക്കുരുവിന് പലപ്പോഴും കാരണമാകാറുണ്ട്. ഇവ കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആണ് നല്ലത്.

Green Tea

ചില ചായകളിലെങ്കിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ചായ ഉപയോഗിയ്ക്കുന്നവര്‍ക്ക് മുഖക്കുരു വരാന്‍ സാധ്യതയുണ്ടെന്നു പറയാം.

കഫീന്‍ അടങ്ങാത്ത ചായ ഉപയോഗിയ്ക്കുകയാണ് പ്രതിവിധി.

പഞ്ചസാര കൂടുതലെങ്കിലും പ്രശ്‌നമുണ്ടാകാം. ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂട്ടുമ്പോള്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്.

പഞ്ചസാര കുറയ്ക്കുന്നതാണ് ഇതിനുള്ളൊരു പരിഹാരം.

ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണ് ഗ്രീന്‍ ടീ. ഇത് ചര്‍മസൗന്ദര്യത്തിനും ശരീരത്തിലെ വിഷാംശം അകറ്റാനുമെല്ലാം നല്ലതാണ്. ആരോഗ്യത്തിനും അത്യുത്തമം തന്നെ.

സൗന്ദര്യം, ചര്‍മസംരക്ഷണം, ഗ്രീന്‍ ടീ, മുഖക്കുരു

English summary

Can Drinking Tea Cause Acne

In the following post, we will evaluate, can drinking tea cause acne. We will also look at what drawbacks and benefits, if any, there are in consuming tea for skin.
Story first published: Friday, June 27, 2014, 14:29 [IST]