For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാൻ തൈരുപയോഗിക്കാം

By Shanoob M
|

മുടി സംരക്ഷിക്കുകയെന്നത് വളരെ പ്രയാസമേറിയതാണ്, പ്രത്യേകിച്ചും അവയുടെ നീഴവും ബലവും സംരക്ഷിക്കുന്നത്. അതിനായി ഒരുപാട് ശ്രദ്ധയും സമയവും നാം നീക്കിവയ്ക്കാറുണ്ട്.

f7

എന്നാല്‍ ഈ ജോലി എളുപ്പത്തില്‍ പൂർത്തിയാക്കാനാകും നമുക്ക്.

 തൈരും കേശസംരക്ഷണവും.

തൈരും കേശസംരക്ഷണവും.

തൈര് താരനെ തുരത്തുന്നതിൽ സഹായിക്കുന്നു. മുടിയിഴകൾ ജലാംശത്തോടെ നിലനിർത്തുന്നു. മുടികൊഴിച്ചിൽ തടയുന്നു.

സെബമിന്റെ ഉൽപാദനം നിയന്ത്രിച്ച് പി എച്ച് ലെവൽ സധാരണഗതിയിലാക്കുന്നു.

എങ്ങനെ ഉപയോഗിക്കാം.

മുട്ടയും തൈരും

1 മുട്ട

2 ടേബിള്‍ സ്പൂണ്‍ തൈര്

30 മിനിറ്റ്

മുട്ട നന്നായി മിക്സ് ചെയ്യുക. ശേഷം കുഴന്പു പരിവമാകും രീതിയില്‍ അതിലോട്ട് തൈര് ചേർക്കുക. തലമുടിയുടെ തുടക്കത്തില്‍ നിന്നും തുന്പ് വരെ അത് തേക്കുക. മുടി മുഴുവന്‍ തേച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇരുപതു മുതല്‍ മുപ്പതു മിനിട്ട് നേരം വക്കുക. ശേഷം തണുത്ത വെള്ളവും ശാന്പുവും കൊണ്ട് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ രീതി ഉപയോഗിക്കാവുന്നതാണ്.

തലയോടും മുടിയും ആവശ്യപെടുന്ന പ്രോട്ടീനുകള്‍ മുട്ടയിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ വേഗത്തില്‍ മുടി വളരുന്നു

 പഴവും തൈരും

പഴവും തൈരും

ആവശ്യമുള്ളത്

അര മുറി പഴം

1 ടേബിള്‍ സ്പൂണ്‍ തൈര്

3 ടീസ്പൂണ്‍ തേൻ

1 ടീസ്പൂണ്‍ നാരങ്ങ നീര്

സമയം : 30 മിനിട്ട്

പഴം നന്നായി കുഴച്ച ശേഷം, കുഴന്പു പരുവത്തില്‍ ലഭിക്കത്തക്ക രീതിയില്‍ മറ്റുള്ളവയെല്ലാമായി കുഴക്കുക. മുടിയുടെ മുഴുവന്‍ ഭാഗവും വരുന്ന രീതിയില്‍ തേക്കുക. ശേഷം 30 മിനിട്ടോളം കാത്തിരുന്ന ശേഷം ശാംബു ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ പരീക്ഷിക്കാം.

തലയോടിനടുത്ത ചർമം ശുദ്ധീകരിക്കാനും ജലാംശം നിലനിര്‍ത്താനും ഇതിനാകും.

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിൽ

1 കപ്പ് തൈര്

1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്

2 കപ്പ് വെള്ളം

സമയം: 20 മിനിട്ട്

ഓയിലും തൈരും തമ്മില്‍ മിശ്രിതമാക്കിയ ശേഷം നാരങ്ങ നീരും വെളളവും ചേർത്തി മുടിയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം ധാരാളം വെള്ളത്തില്‍ ശാംബു ഉപയോഗിച്ച് കഴുകികളയുക. ആഴ്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണു. തുടർന്ന് നാരങ്ങ വെളളത്തില്‍ തല കഴുകാം.

തലമുടി പൊട്ടുന്നത് നിയന്ത്രിക്കാനാകും. നാരങ്ങ നീര് മൂടിയുടെ തിളക്കവും, ചർമത്തിന്റെ പി എച്ച് ലെവലും നിയന്ത്രിക്കുന്നു.

തേൻ

തേൻ

1/2 കപ്പ് തൈര്

1 ടീസ്പൂണ്‍ തേൻ

1 ടീസ്പൂണ്‍ ആപ്പിൾ സിദർ വിനിഗർ

സമയം : 30 മിനിട്ട്.

ഇവയെല്ലാം കുഴന്പ് പരുവത്തില്‍ മിശ്രിതമാക്കിയശേഷം, മുടി മുഴുവന്‍ തേക്കുക. ശേഷം 30 മിനിട്ടു വച്ച ശേഷം ശാംബുവിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ചെയ്യാം.

മുടിക്ക് ജലാംശം ലഭിക്കാന്‍ പഴവും, അല്ലാത്തവർക്ക് സ്ട്രോബറിയും ഉപയോഗിക്കാം.

കറ്റാർ വാഴ

കറ്റാർ വാഴ

1 ടേബിള്‍ സ്പൂണ്‍ കറ്റാർ വാഴ പേസ്റ്റ്

2 ടേബിള്‍ സ്പൂണ്‍ തൈര്

2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിൽ

1 ടേബിള്‍ സ്പൂണ്‍ തേന്‍

സമയം : 45 മിനിട്ട്

എല്ലാ മിശ്രിതങ്ങളും നന്നായി അരച്ച് ചേർത്ത് തലയില്‍ മസാജ് ചെയ്യുക, ശേഷം 30 മിനിട്ടോളം മൂടി മുഴുവൻ തേച്ച് പിടിപിക്കുക. ശേഷം ശാംബു ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ട് വട്ടം ഉപയോഗിക്കാം.

കറ്റാർ വാഴയിൽ ഉയർന്ന അളവില്‍ അമിനോ ആസിഡും പ്രൊട്ടീനും ഉണ്ട്. അത് തലയിലെ ചർമ്മത്തെ ആരൊഗ്യത്തോടെ വക്കുന്നൂ.

അവോകാഡോ

അവോകാഡോ

1 കപ്പ് തൈര്

1/2 പഴുത്ത അവോകാഡോ

2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിൽ

1 ടേബിള്‍ സ്പൂണ്‍ തേൻ

സമയം : 25 മിനിട്ട്

ചതച്ച അവൊകകഡോയിൽ മറ്റു സാധനങ്ങള്‍ ചേർത്ത് കുഴന്പ് പരുവമാക്കുക. തലയില്‍ പുരട്ടുക.

മുടിയുടെ തുടക്കം മുതല്‍ അവസാനം വരെ പുരട്ടുക. തുടക്ക ഭാഗത്ത് കൂടുതല്‍ ശ്രദ്ധിക്കുക.20 മിനിട്ട് വക്കുക ശെഷം ശാംബു ഉപയോഗിച്ച് കഴുകി കളയുക. ജലാംശമില്ലാത്ത മുടിയാണേൽ ആഴ്ചയിൽ ഒരിക്കലും അല്ലാത്തപക്ഷം രണ്ടാഴ്ചയില്‍ ഒരിക്കലും എന്ന തോതില്‍ ചെയ്യാം.

കറിവേപ്പില

കറിവേപ്പില

1 കപ്പ് തൈരദ

കറിവേപ്പില

സമയം : 30 മിനിട്ട്

കറിവേപ്പില നന്നായി കഴുകുക. ഇവയെല്ലാം കുഴന്പ് പരുവത്തില്‍ മിശ്രിതമാക്കിയശേഷം, മുടി മുഴുവന്‍ തേക്കുക. ശേഷം 30 മിനിട്ടു വച്ച ശേഷം ശാംബുവിൽ കഴുകി കളയുക. ആഴ്ചയിൽ ഒരു തവണ ചെയ്യാം. മുടി വളർച്ച വർദ്ധിപിക്കുന്നു.

കറിവേപ്പിലയിൽ പ്രോട്ടീനും ബീറ്റാ കരോട്ടിനും ധാരാളമുണ്ട്. മുടിക്ക് ഉള്ള് ഉണ്ടാകാന്‍ ഇത് കാരണമാകും.

English summary

-yogurt-for-hair-growth

taking care of hair is very difficult, especially by protecting their length and strength
X
Desktop Bottom Promotion