For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ നിര്‍ത്തും ഉലുവ മരുന്ന്

മുടി കൊഴിച്ചില്‍ നിര്‍ത്തും ഉലുവ മരുന്ന്

|

നല്ല മുടി പല ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പാരമ്പര്യവും മുടി സംരക്ഷണവും മുടിയില്‍ ഒഴിയ്ക്കുന്ന വെളളവും എല്ലാം ഇതില്‍ പെടുന്നു.

മുടി കൊഴിയുന്നത് സ്ത്രീ പുരുഷ ഭേദമില്ലാതെ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിന് പല കാരണങ്ങള്‍ കാണാം. വെള്ളത്തിന്റെ പ്രശ്‌നം, അന്തരീക്ഷ മലിനീകരണം, സ്‌ട്രെസ്, ഭക്ഷണത്തിലെ പോഷകക്കുറവ്, മുടിയില്‍ ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളിലെ ദോഷകരമായ കെമിക്കലുകള്‍, മുടിയില്‍ ചെയ്യുന്ന ചില പരീക്ഷണങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്.

മുടി കൊഴിച്ചിലിന് പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ വാങ്ങി ഉപയോഗിയ്ക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇതിനുള്ള പ്രതിവിധി തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുകയെന്നതാണ്.

മുടി കൊഴിച്ചിലിന് പ്രതിവിധിയായി ഉപയോഗിയ്ക്കാവുന്ന ഉല്‍പന്നങ്ങളും കൂട്ടുകളും നമ്മുടെ വീടുകളില്‍ തന്നെ ലഭിയ്ക്കും, അല്ലെങ്കില്‍ തയ്യാറാക്കാം. ഇതിനുള്ള ചില പരിഹാര വഴികളെക്കുറിച്ചറിയൂ,

തേങ്ങാപ്പാല്‍, ഉലുവ

തേങ്ങാപ്പാല്‍, ഉലുവ

തേങ്ങാപ്പാല്‍, ഉലുവ എന്നിവ കലര്‍ത്തിയ ഒരു പ്രത്യേക മിശ്രിതം തയ്യാറാക്കി മുടി കൊഴിച്ചില്‍ നിര്‍ത്താനുളള മരുന്നായി ഉപയോഗിയ്ക്കാം. ഇതിനൊപ്പം നെല്ലിക്കയും ചേര്‍ക്കാറുണ്ട്. 1 ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ക്കുക. 2 ടേബിള്‍ സ്പൂണ്‍ ശുദ്ധണായ തേങ്ങാപ്പാലെടുക്കുക. ഫ്രഷ് പാലു വേണം, എടുക്കാന്‍. 1 നെല്ലിക്ക കുരു കളഞ്ഞ് എടുക്കുക. ഉലുവയും നെല്ലിക്കയും അരയ്ക്കുക. ഇത് തേങ്ങാപ്പാലില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. 1 മണിക്കൂര്‍ ശേഷം കഴുകാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ചെയ്യാം. അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും. മുടി വളരാനും മുടി തിളങ്ങാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ, മയിലാഞ്ചിപ്പൊടി

വെളിച്ചെണ്ണ, മയിലാഞ്ചിപ്പൊടി

വെളിച്ചെണ്ണ, മയിലാഞ്ചിപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതവും മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ ഏറെ നല്ലതാണ്. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയില്‍ ഹെന്ന പൗഡര്‍ കലക്കി തലയില്‍ പുരട്ടി കുറേക്കഴിയുമ്പോള്‍ കഴുകാം. ഇതും മുടി കൊഴിച്ചില്‍ നിര്‍ത്തും. മുടി വളരാനും നല്ലതാണ്.

മുട്ട

മുട്ട

മുട്ട മുടി സംരക്ഷണത്തിന് മികച്ച ഒന്നാണ്. മുട്ടയിലെ സള്‍ഫര്‍, ഫോസ്ഫറസ്, സെലേനിയം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കും. 1 മുട്ടയുടെ വെള്ളയെടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍, തേന്‍ എന്നിവ കലര്‍ത്തുക. ഇത് ന്ല്ലപോലെ ഇളക്കിച്ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ 2 തവണ ചെയ്യുക. മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ മാത്രമല്ല, മുടി നല്ലപോലെ വളരാനും ഇത് സഹായിക്കും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

മുടി കൊഴിച്ചില്‍ തടയാന്‍ നല്ലൊരു വഴിയാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇതിലെ വൈററമിന്‍ സി, ബി6, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. അല്‍പം ബീറ്റ്‌റൂട്ട ഇല വേവിയ്ക്കുക. ഇത് മയിലാഞ്ചിയുടെ ഇലയുമായി ചേര്‍ത്ത് അരച്ച് തലയില്‍ തേയ്ക്കാം. അല്‍പം കഴിഞ്ഞു കഴുകാം. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ നല്ലതാണ്.

തൈരില്‍

തൈരില്‍

2 ടേബിള്‍സ്പൂണ്‍ തൈരില്‍ 1 ടേബിള്‍ സ്പൂണ്‍ തേനും നാരങ്ങാനീരും കലര്‍ത്തുക. ഇത് മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.

വെളുത്തുള്ളി നീര്

വെളുത്തുള്ളി നീര്

വെളുത്തുള്ളി നീര് ഉറങ്ങുന്നതിനു മുന്‍പ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് രാവിലെ കഴുകിക്കളയാം. മുടി വളര്‍ച്ച ത്വരിത ഗതിയിലാക്കാന്‍ ഇത്രയും പറ്റിയ വഴി വേറെയില്ല.

നാരങ്ങാനീരും നെല്ലിക്കയും

നാരങ്ങാനീരും നെല്ലിക്കയും

നാരങ്ങാനീരും നെല്ലിക്കയും കലര്‍ന്ന മിശ്രിതവും മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ നല്ലാതണ്. ഇവ രണ്ടും കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ആഴ്ചയില്‍ ഒന്നു രണ്ടു ദിവസം ചെയ്യാം.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ പെട്ടെന്നു നില്‍ക്കാന്‍ സഹായിക്കും. ഇത് മുടിയ്ക്ക് കരുത്തു നല്‍കുകയും ചെയ്യും. താരന്‍ പോലുള്ള പ്രശ്‌നങ്ങളും ശിരോചര്‍മത്തെ ബാധിയ്ക്കുന്ന രോഗങ്ങളും നീക്കുകയും ചെയ്യാം.

കറ്റാര്‍ വാഴ, ചെമ്പരത്തി ഇല

കറ്റാര്‍ വാഴ, ചെമ്പരത്തി ഇല

കറ്റാര്‍ വാഴ, ചെമ്പരത്തി ഇല എന്നിവ അരച്ചു തലയില്‍ തേയ്ക്കാം. ഇതിനൊപ്പം വേപ്പില കൂടി ചേര്‍ക്കുന്നതും നല്ലതാണ്. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് സഹായിക്കുന്നു.

മുടി

മുടി

മുടി വൃത്തിയായി സൂക്ഷിയ്ക്കുക, താരന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാരം കണ്ടെത്തുക, പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക ഇവയെല്ലാം ചെയ്യാവുന്നതാണ്. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും വേണം.

Read more about: hair beauty
English summary

Treat Hair Loss With These Simple Home Remedies

Treat Hair Loss With These Simple Home Remedies, Read more to know about
Story first published: Friday, June 22, 2018, 15:09 [IST]
X
Desktop Bottom Promotion