മുടി കൊഴിച്ചിലും താരനും മറ്റ് കേശ പ്രശ്നങ്ങളും എല്ലാം പല തരത്തിലാണ് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുക. ഇത് പലപ്പോഴും പല വിധത്തില്‍ സൗന്ദര്യത്തിന് പ്രശ്നമാവുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അകാല നര. അകാല നര ഇല്ലാതാക്കി നല്ല കറുത്ത മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കുകയല്ലാതെ കറുത്ത് കാണുന്നില്ല. ഇത് എല്ലാ വിധത്തിലും നിങ്ങളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കാം. മുടി കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം വരെ മുടി നരക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.
ദേഹത്ത് വെളിച്ചെണ്ണ തേച്ച് ഒരാഴ്ച കുളിക്കൂ
മുടി നരക്കുക എന്നത് പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എത്ര പ്രായമായാലും മുടി കറുത്ത് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും മുടിയില്‍ വെളുത്ത നര കണ്ടാല്‍ ഉടനേ തന്നെ കറുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. ഒരു വെളുത്ത മുടിയുടെ അറ്റം കണ്ടാല്‍ ഉടനേ തന്നെ കറുപ്പിക്കാന്‍ ഓടുമ്പോള്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല.
ചെറുപ്പത്തിലേ മുടി നരക്കുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മളെ ടെന്‍ഷനടിപ്പിക്കുന്നു. അത് മുടി നരക്കുന്നതിന് ആക്കം കൂട്ടുന്നു. എന്നാല്‍ മുടി നരക്കാതിരിക്കാന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചില ഒറ്റമൂലികളും ഇതിനുണ്ട്.
നെല്ലിക്ക വെളിച്ചെണ്ണ
നെല്ലിക്കയും വെളിച്ചെണ്ണയും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്കപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
ഉപയോഗിക്കുന്ന വിധം
രണ്ട് മിശ്രിതവും കൂടി നല്ലതു പോലെ ചെറുതായി ചൂടാക്കാം. ഇത് തണുത്ത് കഴിഞ്ഞ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ തലയോട്ടി മസ്സാജ് ചെയ്ത ശേഷം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ മതി അകാല നരയ്ക്ക് നല്ല പരിഹാരം കാണുന്നതാണ്.
നെല്ലിക്കയുടെ ഗുണങ്ങള്‍
നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമായ ഒന്നാണ്. ഇതിലുള്ള വിറ്റാമിന്‍ സി മുടി വളര്‍ച്ചക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അതിലുപരി അകാല നര എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
കറിവേപ്പിലയും വെളിച്ചെണ്ണയും
കറിവേപ്പിലയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേച്ചാല്‍ അത് അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു. കറിവേപ്പില വെളിച്ചെണ്ണയിലിട്ട് കാച്ചി മുടിയില്‍ തേച്ചാല്‍ മതി. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിയില്‍ ഈ എണ്ണ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഇട്ട് കഴുകിക്കളയാവുന്നതാണ്.
ഗുണങ്ങള്‍
ഇത് മുടിയിലെ മെലാനിന്റെ അളവ് കൃത്യമാക്കുന്നു. മാത്രമല്ല മുടിക്ക് പ്രകൃതിദത്തമായുള്ള നിറത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി മുടി വളര്‍ച്ചക്കും സഹായിക്കുന്നു.
വെളിച്ചെണ്ണയും നാരങ്ങ നീരും
വെളിച്ചെണ്ണയും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നതും അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു. നല്ലതു പോലെ ചൂടാക്കിയ വെളിച്ചെണ്ണ ചൂടാറിയ ശേഷം അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കേണ്ടത്
ഒരിക്കലും നാരങ്ങ നീര് കൂടുതല്‍ ചൂടാക്കരുത്. നാരങ്ങയിലുളള വിറ്റാമിന്‍ ബി, സി എന്നിവ മുടിയുടെ ആരോഗ്യത്തേയും അഴകിനേയും അകാല നരക്കും പ്രതിവിധിയാകുന്നു
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്നാല്‍ മുടി നരക്കുമ്പോള്‍ ചില ഭക്ഷണ കാര്യങ്ങളിലും നമ്മള് മാറ്റം വരുത്തണം. എന്നാല്‍ മാത്രമേ മുടി നരക്കാതിരിക്കുകയുള്ളൂ. ഇതെല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ ഉണ്ടെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.
ഭക്ഷണം വറുത്തതെങ്കില്
എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടി കൂടുതല്‍ നരക്കുന്നതിനും പ്രായാധിക്യത്തിനും കാരണമാകുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. രോഗത്തിലേക്കും ഇത് നിങ്ങളെ നയിക്കുന്നു.
ധാരാളം പച്ചക്കറികള്‍
ധാരാളം പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടി നരക്കുന്നതിനെ തടയുന്നു. മാത്രമല്ല ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കില്‍ മാത്രമേ അതില്‍ ആരോഗ്യമുള്ള മുടിയും ഉണ്ടാവുകയുള്ളൂ. മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. എന്നാല്‍ ഇവയില്‍ തന്നെ ചീരയും ക്യാരറ്റുമാണ് ഏറ്റവും നല്ലത്.
നോണ്‍വെജ്
ധാരാളം നോണ്‍വെജ് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുടി നരക്കുന്നതിനെ തടയുകയും അകാല വാര്‍ദ്ധക്യമെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നോണ്‍വെജ് സഹായിക്കുന്നു. മുട്ടയും ചിക്കനും ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുട്ടയും ചിക്കനും കഴിയ്ക്കുന്നത് മുടിയുടെ നര ഇല്ലാതാക്കും.
മദ്യപാനം
മദ്യപിക്കുന്നത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ജീവിതത്തില്‍ കൊണ്ടു വരുന്നത് പല വിധത്തിലും കേശസംരക്ഷണത്തിനും വില്ലനാവുന്നു. മദ്യപാനം നമ്മളെ പെട്ടെന്ന് പ്രായാധിക്യത്തിലേക്കെത്തിക്കുന്നു. ഇത് പലപ്പോഴും നമ്മളിലുണ്ടാക്കുന്നത് ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ മദ്യപാനം കുറച്ച് വെള്ളം ധാരാളം കുടിയ്ക്കുക.
ഉറക്കം
നല്ല ഉറക്കം സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉറക്കം അത്യാവശ്യം. ഉറക്കം ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് അകാല നരയെ ഇല്ലാതാക്കുന്നു.
വെളിച്ചെണ്ണ
എണ്ണ സ്ഥിരമായി തേക്കുന്നവരാണെങ്കില്‍ അല്പം കാര്യം ശ്രദ്ധിക്കണം. സ്ഥിരമായി തേക്കുന്നത് നല്ലതാണെങ്കിലും അത് എല്ലാ വിധത്തിലും വൃത്തിയായി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ വിധത്തിലും ഇത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ളതാണ്. മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കും. മാത്രമല്ല മുടി വളര്‍ച്ചയ്ക്കും വെളിച്ചെണ്ണ ഉത്തമമാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
മുടിക്ക് ആരോഗ്യമുണ്ടോ, അറിയാം ഇങ്ങനെ
ക്ലോറിനെങ്കിലും മുടി പോകില്ല, ഇതാ വഴി
ഇനി താരനൊരു വില്ലനാവില്ല, പൂര്‍ണപരിഹാരം ഇതാ
വെളിച്ചെണ്ണയും ബദാം ഓയിലും മുട്ടോളം മുടിക്ക്
വരണ്ട മുടിയ്ക്ക് 10 അത്ഭുത വീട്ടുചികിത്സകള്‍
മുട്ടോളം മുടിക്ക് മുട്ടയുടെ മഞ്ഞ ധാരാളം
തഴച്ചു വളരും മുടിയ്ക്കു വെളിച്ചെണ്ണ വിദ്യ
മുടി കൊഴിച്ചില്‍ പെട്ടെന്ന് മാറ്റാന്‍ പരിഹാരം ഇതാ
മുടിക്ക് നാറ്റമുണ്ടോ, മാറ്റാം പെട്ടെന്ന് തന്നെ
ഷാമ്പൂവില്‍ രണ്ട് നുള്ള് ബേക്കിംഗ് സോഡ, അത്ഭുതം ഇത
ബേക്കിങ് സോഡ മുടിക്ക് തരുന്ന അത്ഭുതങ്ങൾ
ഏത് വെളുത്ത മുടിയും കറുപ്പിക്കും അടുക്കള വൈദ്യം
മുട്ടോളം മുടി ഉറപ്പ് നല്‍കും പച്ചമരുന്നുകള്‍