വരണ്ട ശിരോചർമ്മത്തിന് വീട്ടിലുണ്ട് പ്രതിവിധി

Posted By: Jibi Deen
Subscribe to Boldsky

നല്ല മുടിക്കായി കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഓരോ പ്രതിവിധികൾ പറഞ്ഞു തരും.ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല.അത്രയും പരിശ്രമിച്ചിട്ടും ഫലം കിട്ടിയില്ലെങ്കിൽ ബുദ്ധിമുട്ടാകും.വരണ്ട തലയോട് അത്തരത്തിലുള്ള ഒരു പ്രശ്‌നമാണ്.താരൻ,ചൊറിച്ചിൽ,മുടി കൊഴിച്ചിൽ ഇവയെല്ലാം ഇതുമൂലം ഉണ്ടാകുന്നു.

sclp

ചൂട് വെള്ളം,രാസവസ്തുക്കൾ,മലിനീകരണം,പൊടി,പോഷകാഹാര കുറവ്,തണുത്ത കാലാവസ്ഥ,സമ്മർദ്ദം,മറ്റു പരിസ്ഥിതി മാറ്റങ്ങൾ എന്നിവ വരണ്ട ശിരോചർമ്മത്തിനുള്ള കാരണങ്ങളാണ്.ഇത് വഷളാകുന്നതിനു മുൻപ് പ്രകൃതി ദത്തമായ രീതിയിൽ പരിഹരിക്കാവുന്നതാണ്. വരണ്ട ശിരോചർമ്മത്തിനുള്ള മികച്ച പ്രതിവിധികൾ ചുവടെ കൊടുക്കുന്നു.

വരണ്ട ശിരോചർമ്മത്തിന് വീട്ടുവൈദ്യം

ആപ്പിൾ സിഡാർ വിനാഗിരി

3 കപ്പ് വെള്ളത്തിൽ കുറച്ചു റോസ്‌മേരിയും ഇട്ടു തിളപ്പിച്ച് തണുപ്പിക്കുക.അതിലേക്ക് അര കപ്പ് ആപ്പിൾ സിഡാർ വിനാഗിരിയും ഏതാനും തുള്ളി എസ്സെൻഷ്യൽ എണ്ണയും ഒഴിക്കുക.ഇത് ഒരു ജാറിൽ സൂക്ഷിക്കുക.ദിവസവും ഷാമ്പൂ ചെയ്തശേഷം ഇത് പുരട്ടുക.

scalp

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഹൈഡ്രേറ്റിങ് സ്വഭാവം തലയോട്ടിലെ ഈർപ്പം നിലനിര്ത്തുന്നു.വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് തലയോട്ടിലെ ഫംഗസിനോടും സൂക്ഷമ ജീവികളോടും പൊരുതും.വെളിച്ചെണ്ണ മറ്റേതെങ്കിലും എസ്സെൻഷ്യൽ എണ്ണയും ചേർത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക.

കൂടാതെ ഒരു സ്പൂൺ കർപ്പൂരം പിടിച്ചതിൽ 5 തുള്ളി ചൂട് വെളിച്ചെണ്ണ നന്നായി മിക്സ് ചെയ്തു വൃത്താകൃതിയിൽ മസാജ് ചെയ്യുക.രാവിലെ ഷാമ്പൂ ചേർത്ത് മുടി കഴുകുക

അല്ലെങ്കിൽ 3 സ്പൂൺ വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക.തീ ഓഫ് ചെയ്തശേഷം ഇതിലേക്ക് 1 സ്പൂൺ ഗ്രേപ്പ് ജ്യൂസും 1 സ്പൂൺ നാരങ്ങാ ജ്യൂസും ചേർക്കുക.ഇത് തലയോടിൽ പുരട്ടിയ ശേഷം ഒരു ടവൽ കൊണ്ട് പൊതിഞ്ഞു 15 മിനിറ്റ് വയ്ക്കുക.അതിനുശേഷം ഷാമ്പൂ ഉപയോഗിച്ചു കഴുകുക.

scalp

ഒലിവെണ്ണ

ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ ഒലിവെണ്ണ തലയോട്ടിന് ആരോഗ്യം നൽകുന്നു.ഇതിലെ വിറ്റാമിൻ എ യും മറ്റു പോഷകങ്ങളും മുടിയുടെ പ്രശനങ്ങൾ പരിഹരിക്കുകയും ഷാമ്പൂവിലെ കെമിക്കലുകളിൽ നിന്നും മുടിയെ രക്ഷിക്കുകയും ചെയ്യുന്നു.ഈ എണ്ണയിലെ പോളിഫിനോൾ തലയോടിനെ വൃത്തിയാക്കുന്നു.5 സ്പൂൺ പഞ്ചസാരയും അതിനു യോജിച്ച അളവിൽ ഒലിവെണ്ണയും എടുക്കുക.ഇത് തലയിൽ 10 മിനിറ്റ് മസാജ് ചെയ്യുക.പതിവ് ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

ഒരു ബൗളിൽ 4 സ്പൂൺ ഒലിവെണ്ണ എടുത്തു അതിലേക്ക് 2 സ്പൂൺ തേനും ഗ്ലിസറിനും ചേർക്കുക.ഇത് മുടി കഴുകിയ ശേഷം കണ്ടീഷണർ ആയി ഉപയോഗിക്കാവുന്നതാണ്.ഇത് തലയോട്ടിന് നാണവും മുടിക്ക് തിളക്കവും നൽകും.

ഒരു അവക്കാഡോ എടുത്തു പേസ്റ്റ് രൂപത്തിലാക്കുക.ഇതിലേക്ക് 2 സ്പൂൺ ഒലിവെണ്ണയും ഒരു സ്പൂൺ തേനും ചേർക്കുക.ഇത് തലയോട്ടിൽ പുരട്ടി 30 മിനിട്ടിനു ശേഷം ചൂട് വെള്ളത്തിൽ കഴുകുക.ഷാമ്പൂ ഇട്ട് കഴുകിക്കഴിയുമ്പോൾ തിളക്കമുള്ള ആരോഗ്യമുള്ള മുടി നിങ്ങൾക്ക് ലഭിക്കും.

5 സ്പൂൺ ഒലിവെണ്ണയും തുല്യ അളവിൽ ബ്രോക്കോളി പേസ്റ്റും എടുക്കുക.ഇത് തലയിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിയാൽ ചൊറിച്ചിൽ മാറും.

scalp

എള്ളെണ്ണ

ഒലിവെണ്ണ അടഞ്ഞ ഹോളുകൾ തുറന്ന് പ്രകൃതി ദത്തമായ എണ്ണ പുറത്തുവരാൻ സഹായിക്കുന്നു.അങ്ങനെ തലയോട്ടിനെ പോഷകഗുണമുള്ളതും ഈർപ്പമുള്ളതുമാക്കുന്നു.ഇത് തലമുടിക്ക് പ്രകൃതിദത്ത സൺസ്‌ക്രീനായി പ്രവർത്തിക്കുന്നു.ഒമേഗ 6 ,ഒമേഗ 9 ഫാറ്റി ആസിഡുകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.എള്ളെണ്ണ ഉപയോഗിച്ച് 10 മിനിറ്റ് തലയോടിനെ മസാജ് ചെയ്തിട്ട് രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക

തലയിൽ കുറച്ചു എള്ളെണ്ണ തേച്ചിട്ട് ഒരു ടവൽ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് 30 മിനിറ്റ് തലയിൽ കെട്ടുക.അതിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.

1 സ്പൂൺ എള്ളെണ്ണയും ഇഞ്ചി ജ്യൂസും 2 സ്പൂൺ നാരങ്ങാനീരും ചേർത്ത് തലയോട്ടിലെ പിടിപ്പിച്ചു 15 മിനിട്ടിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

scalp

തേൻ

പ്രകൃതിദത്തമായ മോയിസ്ചറൈസർ ആണ് തേൻ.ഇത് ശിരോചർമ്മം വരളുന്നത് തടയുന്നു.ഒരു ഇടത്തരം പഴുത്ത പഴം ഉടച്ചു അതിൽ 25 മില്ലി ചൂടാക്കിയ തേൻ ഒഴിച്ച് തലയിൽ പുരട്ടി 45 മിനിട്ടിനു ശേഷം ആദ്യം വെള്ളത്തിലും പിന്നീട് ഷാമ്പൂ ഉപയോഗിച്ചും കഴുകുക.

അല്ലെങ്കിൽ ഒരു ബൗളിൽ തൈര് എടുത്തു അതിൽ 20 മില്ലി തേൻ ചേർക്കുക.തൈര് മുടിക്ക് വേണ്ട നനവും പോഷകവും നൽകും.ഇത് തലയിൽ പുരട്ടി 30 -40 മിനിട്ടിനു ശേഷം വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് കഴുകുക.

നേർപ്പിച്ച തേൻ തലയോടിൽ പുരട്ടി 5 മിനിറ്റ് മസാജ് ചെയ്യുക.3 മണിക്കൂറിനു ശേഷം കഴുകിക്കളയുക.ഒരാഴ്ച കൊണ്ട് ചൊറിച്ചിലും ചർമ്മരോഗങ്ങളും അപ്രത്യക്ഷമാകും കറ്റാര്‍ വാഴ

ശിരോചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ ഭേദമാക്കി വരണ്ട ചര്‍മ്മത്തിന്‌ പരിഹാരം നല്‍കുന്ന മികച്ച ഔഷധമാണ്‌ കറ്റാര്‍ വാഴ. വെള്ളവും ഗ്ലൈകോപ്രോട്ടീനും ചേര്‍ത്താണ്‌ ഇതുണ്ടാക്കുന്നത്‌ ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍ ഇത്‌ ഭേദമാക്കും. കൂടാതെ ഫംഗസുകളെയും ബാക്ടീരിയകളെയും ചെറുത്ത്‌ തലയിലെ ചര്‍മ്മം വൃത്തിയായി സൂക്ഷിക്കും.

scalp

കറ്റാര്‍വാഴ

എങ്ങനെ ഉപയോഗിക്കും

വിരലുകള്‍ കൊണ്ട്‌ കറ്റാര്‍വാഴ ജെല്‍ തലയോട്ടില്‍ തേയ്‌ക്കുക.

10-15 മിനുട്ടുകള്‍ക്ക്‌ ശേഷം നേരിയ ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക

മാറ്റം കാണുന്നത്‌ വരെ എല്ലാ ദിവസവും ഉപയോഗിക്കുക

yu

നാരങ്ങ നീര്‌

വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ശിരോചര്‍മ്മത്തിന്‌ ആശ്വാസം നല്‍കാന്‍ നാരങ്ങ നീരിന്‌ കഴിയും. വൃത്തിയാക്കാന്‍ ശേഷിയുള്ള നാരങ്ങ നീര്‌ വരണ്ട ചര്‍മ്മം സ്വാഭാവികമായി ഭേദമാക്കും. വരണ്ട ചര്‍മ്മത്തിന്‌ കാരണമായി മാറുന്ന മുടിയിഴകളിലെ സെബം ഇവ നീക്കം ചെയ്യും.

എങ്ങനെ ഉപയോഗിക്കും

2 ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ 3 ടേബിള്‍സ്‌പൂണ്‍ തൈരില്‍ ചേര്‍ത്തിളക്കുക.

ഇത്‌ തലയോട്ടിയില്‍ പുരട്ടി 10-15 മിനുട്ടിന്‌ ശേഷം നേര്‍ത്ത്‌ ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക.

ചൊറിച്ചിലും വരള്‍ച്ചയും മാറുന്നത്‌ വരെ ദിവസവും ഇതുപയോഗിക്കാം.

ഇതോടൊപ്പം തന്നെ നാരങ്ങ നീര്‌ നേരിട്ട്‌ ശിരോചര്‍മ്മത്തില്‍ പുരട്ടി ഏതാനം മിനുട്ടുകള്‍ക്ക്‌ ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകി കളയാം.ഇഞ്ചി

ഇഞ്ചി അരച്ച് ഇതിലെ ജ്യൂസെടുത്ത് അരിച്ച് ശിരോചര്‍മത്തില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും തലയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ചു കഴുകാം.

scalp

ഇഞ്ചിയുടെ നീരും സവാളയുടെ നീരും

ഇഞ്ചിയുടെ നീരും സവാളയുടെ നീരും ചേരുന്നതും താരനുളള നല്ലൊരു പ്രതിവിധിയാണ്. ഇവ രണ്ടും തുല്യ അളവിലെടുത്ത് മിക്സിയിലടിച്ച് ജ്യൂസെടുക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ഒലീവ് ഓയിലില്‍ ഇഞ്ചി

ഒലീവ് ഓയിലില്‍ ഇഞ്ചി അരിഞ്ഞിട്ട് അര മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതും താരന്‍ മാറുന്നതിന് ഏറെ ഗുണകരമാണ്.

Read more about: hair tips മുടി
English summary

Remedies for Dry Scalp

The dry weather in winter, stress, improper diet, and sebaceous cysts are common leading causes to your scalp's dryness, dandruff, and itchiness. Most adults suffer from this symptom like scratching the scalp, which embarrasses you in publicity
Story first published: Monday, May 7, 2018, 17:57 [IST]