For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിൽ തടയാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ

നെല്ലിക്ക പിഴിഞ്ഞ് ജ്യൂസ് എടുക്കുക ഇത് നാരങ്ങാനീരുമായി കൂട്ടിച്ചേർത്ത് തലയിൽ പുരട്ടുക.

|

സ്ത്രീകളുടെയും പുരുഷൻമാരുടേയും സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം ഇടതൂർന്ന മുടിയാണ്. ഇരുണ്ട് മിനുക്കമുള്ള ഇടതൂർന്ന കേശഭാരം ആരേയും ആകർഷിക്കും. കനമുള്ള മുടി പ്രായക്കുറവ് തോന്നിപ്പിക്കുകയും അതിന്റെ ഉടമസ്ഥൻ അല്ലെങ്കിൽ ഉടമസ്ഥക്ക് ഗണ്യമായ ആത്മവിശ്വാസം നൽകുകയും ചെയ്യും.മുടികൊഴിച്ചിൽ ഇപ്പോൾ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്.

cc

ഇത് പുരുഷൻമാരേയും സ്ത്രീകളേയും അലട്ടുന്നു. പാരമ്പര്യം മുടികൊഴിച്ചിലിനു ഒരു പ്രധാന കാരണമാണെങ്കിലും വേറെയും കുറെ ഘടകങ്ങൾ അതിന് ആക്കം കൂട്ടുന്നുണ്ട്. മുടി സംരക്ഷിക്കാൻ ഒരുപാട് എളുപ്പവഴികളുണ്ട്. അവയെപ്പറ്റിയുള്ള അറിവില്ലായ്മയും ഒരു പ്രശ്നമാണ്. ഈ ലേഖനത്തിൽ തലമുടി സംരക്ഷിക്കാനുള്ള ചിലവും ബുദ്ധിമുട്ട് കുറഞ്ഞതുമായ മാർഗ്ഗങ്ങളെപ്പറ്റി വിവരിക്കുന്നു.

 തേങ്ങാപ്പാൽ

തേങ്ങാപ്പാൽ

ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ എടുക്കുക. ഒരു ഹെയർ കളർ ബ്രഷുപയോഗിച്ച് ഇത് മുടിയിൽ തേച്ചുപിടിക്കുക. മുടി ഒരു ടവ്വൽ കൊണ്ട് ചുറ്റിക്കെട്ടി വെക്കുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ഒരു തേങ്ങ ചിരകി അത് മിക്സിയിലരച്ച് പിഴിഞ്ഞ് തേങ്ങാപ്പാലെടുക്കാം.

ആഴ്ചയിൽ ഒരിക്കൽ ചെയ്യുക.

തേങ്ങാപ്പാലിൽ ധാരാളം വൈറ്റമിൻ ഇ യും കൊഴുപ്പും ഉണ്ട്. അത് മുടിയെ ജലാംശമുള്ളതും ആരോഗ്യമുള്ളതുമാക്കുന്നു. പൊട്ടാസ്യം, മറ്റ് ധാതുക്കൾ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമൃദ്ധമാണ് തേങ്ങാപ്പാൽ. ഇവയൊക്കെ മുടികൊഴിച്ചിൽ നിയന്ത്രിച്ച് മുടി വളരാൻ സഹായിക്കുന്നു.

കറ്റാർവാഴ

കറ്റാർവാഴ

കറ്റാർവാഴയുടെ ഒരു തണ്ടിൽ നിന്നും അതിനുള്ളിലെ ജെൽ എടുക്കുക. നേരത്തെ നനച്ച മുടിയിൽ ഈ ജെൽ മസ്സാജ് ചെയ്യുക. വട്ടത്തിൽ മസ്സാജ് ചെയ്യണം. 15 മിനിറ്റ് മുടിയിൽ തുടരാൻ അനുവദിച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. തലമുടിയുടെ PH ലെവൽ ക്രമീകരിക്കാൻ കറ്റാർവാഴ സഹായിക്കുന്നു. അങ്ങനെ മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്നു. ആഴ്ചയിൽ മൂന്നു തവണ ഉപയോഗിക്കാം. ലാറ്റക്സ് അലർജിയുണ്ടെങ്കിൽ. തണ്ട് വെള്ളത്തിലിട്ട് തിളപ്പിക്കണം. തണുത്തതിനു ശേഷം ജെൽ എടുത്ത് പുരട്ടാം.

കയ്പ്പുള്ള വേപ്പില (നീം)

കയ്പ്പുള്ള വേപ്പില (നീം)

പത്ത് പന്ത്രണ്ട് ഇലകൾ തണ്ടോടു കൂടി വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം പകുതിയാവുന്ന വരെ തിളപ്പിക്കണം. തണുത്തതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം ഈ വെള്ളം കൊണ്ട് അവസാനമായി കഴുകുക.

ആഴ്ചയിലൊരിക്കൽ ചെയ്യാം.

നീം ഇലകൾ ബാക്ടീരിയയെ നശിപ്പിക്കുന്നു. താരൻ ഇല്ലാതാക്കാൻ സഹായിക്കുന്നു. തലയിലേക്ക് രക്ത ഓട്ടം വർധിപ്പിക്കുന്നു. തലയിലെ പേനുകളേയും ഈരുകളെയും നശിപ്പിക്കാനും ഈ ഇലകൾക്കാവും. തലയോട്ടി വൃത്തിയാവുന്നതിലൂടെ മുടി വളരാൻ സഹായിക്കുന്നു. ഈ വെള്ളം കണ്ണിലാവാതെ സൂക്ഷിക്കണം. നീറ്റലുണ്ടാവും.

നെല്ലിക്ക

നെല്ലിക്ക

4-5 നെല്ലിക്ക 1 കപ്പ് തേങ്ങാ വെന്ത വെളിച്ചെണ്ണ അല്ലെങ്കിൽ 4-5 നെല്ലിക്ക നാരങ്ങാനീര് അല്ലെങ്കിൽ ഇന്ത്യൻ നെല്ലിക്ക ഓയിൽ, വെളിച്ചെണ്ണ.

•ഉണങ്ങിയ നെല്ലിക്ക തേങ്ങാ വെന്ത വെളിച്ചെണ്ണയിലിട്ട് തിളപ്പിക്കണം. എണ്ണ കറുത്തനിറമാവുന്ന വരെ തിളപ്പിക്കണം. തണുത്തതിന് ശേഷം തലയിൽ മസ്സാജ് ചെയ്യുക. അരമണിക്കൂറോളം തലയിൽ തുടരാനനുവദിക്കുക. പിന്നീട് ഷാംപു ഉപയോഗിച്ച് കഴുകാം.

•നെല്ലിക്ക പിഴിഞ്ഞ് ജ്യൂസ് എടുക്കുക ഇത് നാരങ്ങാനീരുമായി കൂട്ടിച്ചേർത്ത് തലയിൽ പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ തലകഴുകാം.

•തുല്യ അളവ് വെളിച്ചെണ്ണയും ഇന്ത്യൻ നെല്ലിക്ക ഓയിലും കൂട്ടി ചേർക്കുക. ഇതിലേക്ക് ഏതാനും തുള്ളി നാരങ്ങാനീര് ചേർക്കുക. ഇത് തലയിലാകെ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.

ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യാം.

നെല്ലിക്കയിൽ വൈറ്റിമിൻ സി സമൃദ്ധിയായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി മുടിക്ക് വളരെ ആവശ്യമായ ഒരു ഘടകമാണ്. മുടിക്ക് ശക്തി നൽകി വളരാൻ വളരാൻ സഹായിക്കുന്നു. കൊളാജൻ നിർമ്മിതിയിൽ സഹായിക്കുന്നു. ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വഴി മുടിയെ കരുത്തും ആരോഗ്യവുമുള്ളതാക്കുന്നു. അകാലനര തടയുന്നു. നെല്ലിക്ക ദിവസവും കഴിക്കുന്നത് ശരീരത്തിനാകെയും മുടിക്ക് പ്രത്യേകിച്ചും ഗുണകരമാണ്. പുറമെ പുരട്ടുന്നതിലൂടെയും നെല്ലിക്ക മുടികൊഴിച്ചിൽ തടയുന്നു

ഗ്രീക്ക് യോഗുർത്ത്

ഗ്രീക്ക് യോഗുർത്ത്

ടേബിൾ സ്പൂൺ ഗ്രീക്ക് യോഗുർത്ത് , 1 ടേബിൾ സ്പൂൺ തേൻ, ഒരു ചെറുനാരങ്ങയുടെ നീര്.ഒരു ബൗളിൽ ഇതെല്ലാം ചേർത്ത് യോജിപ്പിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഒരു ഹെയർ ഡൈ ബ്രഷ് ഉപയോഗിച്ച് ഈ പാക്ക് തലയിൽ പുരട്ടുക. അരമണിക്കൂർ മുടിയിൽ തുടരാനനുവദിക്കുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക

ആഴ്ചയിൽ ഒരു തവണ ഈ പാക്ക് തലയിൽ പുരട്ടാം. വരണ്ട മുടിയാണെങ്കിൽ രണ്ടു പ്രാവശ്യം ഉപയോഗിക്കാം.

ഗ്രീക്ക് യോഗുർത്ത് ഒരു പ്രകൃതിദത്ത കണ്ടീഷനറാണ്. അതിൽ വൈറ്റമിൻ ബി ഉം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ മുടിക്ക് ഗുണകരമാണ്. കൂടാതെ ഗ്രീക്ക് യോഗുർത്തിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു. ഇത് മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്നു. തേനും മുടിക്ക് ഏറെ ഗുണകരമാണ്.

ഉലുവ

ഉലുവ

2 ടേബിൾ സ്പൂൺ ഉലുവ, 4 ടേബിൾ സ്പൂൺ യോഗുർത്ത്, ഒരു മുട്ട

അല്ലെങ്കിൽ ഒരു കപ്പ് ഉലുവ

അല്ലെങ്കിൽ 2 ടേബിൾ സ്പൂൺ ഉലുവ, അര കപ്പ് വെളിച്ചെണ്ണ.

ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ ഇത് നല്ലവണ്ണം അരച്ച് പേസ്റ്റ് പോലെയാക്കുക. ഇതിലേക്ക് യോഗുർത്തും മുട്ടയുടെ വെള്ളയും ചേർത്ത് യോജിപ്പിക്കുക. ഇത് തലയിലും മുടിയിലും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകാം.

ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ ഇത് നല്ലവണ്ണം അരച്ച് പേസ്റ്റ് പോലെയാക്കി തലയിൽ പുരട്ടുക.മുടിയുടെ അറ്റം വരെ പുരട്ടാൻ ശ്രദ്ധിക്കണം. ഒരു ഷവർകാപ്പ് കൊണ്ടു തല പൊതിഞ്ഞു വെയ്ക്കുക. 40 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.

ഉലുവ വെളിച്ചെണ്ണയിലിട്ടു വറുക്കുക. ഈ മിശ്രിതം തണുത്തതിനു ശേഷം അരിച്ചെടുത്ത് തലയിൽ പുരട്ടാം. മാസത്തിൽ ഒന്നോ രണ്ടോ തവണ ചെയ്യുക.

ഉലുവ മുടി വളരാൻ സഹായിക്കുന്നു. മുടിക്ക് തിളക്കവും നീളവും കരുത്തും നൽകുന്നു.

English summary

Home remedies for hair fall

Massaging your scalp with warm coconut oil can greatly benefit the health and appearance of your tresses.
Story first published: Thursday, May 31, 2018, 7:18 [IST]
X
Desktop Bottom Promotion