നരച്ച മുടിക്ക് ഒരാഴ്ച ഉള്ളിനീരില്‍ വെളിച്ചെണ്ണ

Posted By:
Subscribe to Boldsky

മുടി നരക്കുക എന്നത് എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ പ്രായമായവരേക്കാള്‍ ഇന്ന് ചെറുപ്പക്കാരിലാണ് മുടി കൂടുതലായി നരക്കുന്നത്. ഇതിന് പരിഹാരമന്വേഷിച്ച് നെട്ടോട്ടമോടുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ പൊടിക്കൈകള്‍ ഉണ്ടെന്ന കാര്യം പലരും മറന്നു പോവുന്നു. അതുകൊണ്ട് തന്നെ അകാലനരയെ ഇനി പേടിക്കാതെ മുടിയുടെ യഥാര്‍ത്ഥ നിറം നമുക്ക് വീണ്ടെടുക്കാം. അതിനായി സഹായിക്കുന്ന ചില കാര്യങ്ങള്‍ നമ്മുടെ ചുറ്റുവട്ടവും ഒന്ന് ശ്രദ്ധിച്ചാല്‍ ലഭിക്കുന്നു.

പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കുന്നതാണ്. മാനസിക സമ്മര്‍ദ്ദം, പാരമ്പര്യ ഘടകങ്ങള്‍, ഭക്ഷണത്തിലെ അപാകത, പുകവലി, മദ്യപാനം, എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അകാല നരയെന്ന പ്രശ്‌നത്തിന് കാരണമാകുന്നു. എന്നാല്‍ ഇതിനെയെല്ലാം അകറ്റി നിര്‍ത്തിയാല്‍ ഒരു പരിധി വരെ നമുക്ക് അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. ഇനി പറയുന്ന രീതിയില്‍ ഏതൊക്കെ തരത്തില്‍ അകാല നരയെ നമുക്ക് ഇല്ലാതാക്കാം എന്ന് നോക്കാം. പ്രകൃതിദത്തമായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവില്ല എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 വെളിച്ചെണ്ണ ഉള്ളി നീര്

വെളിച്ചെണ്ണ ഉള്ളി നീര്

ഉള്ളി നീര് കൊണ്ട് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാവുന്നതാണ്. മുടി വളര്‍ച്ച എന്നതിലുപരി മുടിയുടെ നര മാറ്റി ആരോഗ്യവും കരുത്തും ഉള്ള മുടി നല്‍കുന്നു. മുടിയില്‍ നേരിട്ട് തന്നെ സവാള നീര് തേക്കാവുന്നതാണ്. ഇത് വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മുടിയെ നരയില്‍ നിന്ന് അകറ്റി പരിഹാരം കാണുന്നു. സവാള നീര് അല്‍പം വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേക്കുന്നതും അകാല നരയെ പരിഹരിക്കുന്ന ഒന്നാണ്.

കാറ്റലസ്

കാറ്റലസ്

കാറ്റലസ് എന്ന എന്‍സൈം ആണ് ഉള്ളിയില്‍ മുടിക്ക് നിറം നല്‍കാന്‍ സഹായിക്കുന്നത്. ഇത് മുടിയുടെ വേരുകള്‍ക്കും ഫോളിക്കിളുകള്‍ക്കും നിറം നല്‍കുന്നു. മാത്രമല്ല മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിന് സഹായിക്കുന്നു. മുടി വളര്‍ച്ചക്ക് ഉത്തമമായ ഒരു ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ മുടി പൊട്ടിപ്പോവുന്നത്, മുടി നരക്കുന്നത്, മുടിയുടെ തിളക്കം നഷ്ടപ്പെടുന്നത് എന്നീ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ ആണ് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നത്. മുടി വളരാനും വളരെധികം സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

നല്ലതു പോലെ പഴുത്ത ആവക്കാഡോ എടുത്ത് ഇത് മുടിയില്‍ നേരിട്ട് തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലൊരു ഹെയര്‍മാസ്‌ക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുടിയുടെ നര മാറ്റി വേരു മുതല്‍ കറുപ്പിക്കുന്നു.

 ഹെന്ന

ഹെന്ന

ഹെന്ന ചെയ്യുന്നത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും മുടിയില്‍ തണുപ്പ് നല്‍കി അകാല നരയെന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഹെന്ന.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഹെന്നയില്‍ അല്‍പം നാരങ്ങ നീരൊഴിച്ച് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. വെളിച്ചെണ്ണയും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മുടിക്ക് കറുപ്പ് നിറം നല്‍കാന്‍ സഹായിക്കുന്നു.

 കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാം. പെട്ടെന്ന് അകാല നരക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി. ഇത് മുടിയുടെ പ്രകൃതിദത്തമായ നിറത്തെ വര്‍ദ്ധിപ്പിച്ച് കറുപ്പ് നിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

കര്‍പ്പൂര തുളസിയെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ശേഷം ഇത് രാവിലെ എഴുന്നേറ്റ് കഴുകിക്കളയണം. ഇത് ചെയ്യുന്നത് അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. കറിവേപ്പില ഇട്ട് വെളിച്ചെണ്ണയില്‍ ചൂടാക്കിയെടുക്കാം. ഈ എണ്ണ എന്നും കുളിക്കാന്‍ പോവുന്നതിന് 15 മിനിട്ട് മുന്‍പ് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് പെട്ടെന്ന് മുടി ആഗിരണം ചെയ്ത് മുടിക്ക് ആരോഗ്യവും തിളക്കവും കറുപ്പ് നിറവും നല്‍കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കൊണ്ട് അകാലനരയെ പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. നെല്ലിക്കയിട്ട് തിളപ്പിച്ച വെളിച്ചെണ്ണ പെട്ടെന്ന് തന്നെ മുടിയുടെ നരക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

English summary

home remedies for gray hair at young age

Here are some top ten home remedies for premature graying hair, read on to know more.
Story first published: Wednesday, March 14, 2018, 13:30 [IST]