തലയിലെ ചൊറിച്ചിലിന് പരിഹാരം കാണാം

Posted By:
Subscribe to Boldsky

പല കാരണങ്ങള്‍ കൊണ്ടും തലയില്‍ ചൊറിച്ചില്‍ ഉണ്ടാവാം. തലയിലെ ചൊറിച്ചില്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ചര്‍മ്മത്തിലെ അണുബാധ, ചുവപ്പ് നിറം, ആരോഗ്യക്കുറവ്, തല വൃത്തിയായി സൂക്ഷിക്കാത്തത് എന്നിവയെല്ലാം പലപ്പോഴും ചലയിലെ ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. മാത്രമല്ല പുതിയ തരത്തിലുള്ള കേശസംരക്ഷണ മാര്‍ഗ്ഗങ്ങളും പല വിധത്തില്‍ തലയിലെ ചൊറിച്ചിലിന് കാരണമാകുന്നു. മുടി ഇടക്കിടക്ക് കഴുകുന്നതും മുടി വളരെ നല്ല രീതിയില്‍ സംരക്ഷിക്കുന്നതും എല്ലാം തലയിലെ ചൊറിച്ചിലിനെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാം.

വിയര്‍പ്പ് നാറ്റം പേടിക്കണ്ട, പരിഹാരം നിമിഷനേരം

തലയിലെ ചൊറിച്ചിലിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് കൊണ്ട് മുടിയും സംരക്ഷിക്കാം മാത്രമല്ല തലയോട്ടിയിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും ചെയ്യാം. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ് തലയിലെ ചൊറിച്ചില്‍. തലയിലെ ചൊറിച്ചില്‍ പലപ്പോഴും പല വിധത്തില്‍ നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്തൊക്കെ വീട്ടു മാര്‍ഗ്ഗത്തിലൂടെ നമുക്ക് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് നോക്കാം. അതിനായി എന്തൊക്കെ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപയോഗിച്ച് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാം. അതിനായി ടീ ട്രീ ഓയില്‍ നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം നല്ലതു പോലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് തലയിലെ ചൊറിച്ചില്‍ നമുക്ക് ഇല്ലാതാക്കാം. തലയോട്ടിയില്‍ നാരങ്ങ നീര് തേച്ച് പിടിപ്പിക്കാം. ഇതിലുള്ള അസിഡിക് കണ്ടന്റ് ആണ് തലയോട്ടിയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നത്. എന്നാല്‍ നാരങ്ങ നീരിന്റെ അമിത ഉപയോഗം മുടി നരക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. ഇത് തലയോട്ടിയിലെ ചര്‍മ്മം വരണ്ടതാവുന്നതിനെ തടയുന്നു. അല്‍പം ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് മുടി കഴുകിയാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ടും നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. ഇടക്ക് മുടി കഴുകുമ്പോള്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇട്ട് മുടി കഴുകിയാല്‍ മതി. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നു. മുടിക്ക് ആരോഗ്യവും നല്‍കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. കറ്റാര്‍ വാഴ ജെല്‍ എടുത്ത് അത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരവും നല്‍കുന്നു.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

കേശസംരക്ഷണത്തിന് അവശ്യഘടകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നത് മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. ദിവസവും തലയോട്ടിയില്‍ നല്ലതു പോലെ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 പഴം

പഴം

പഴുത്ത പഴവും കേശസംരക്ഷണത്തിന് മികച്ചതാണ്. പഴം തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണ കൊണ്ട് തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റം. തലയോട്ടിയില്‍ നല്ലതു പോലെ എള്ളെണ്ണ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി മുടിക്കും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഇത് ചെയ്യാവുന്നതാണ്.

ജോജോബ ഓയില്‍

ജോജോബ ഓയില്‍

ജോജോബ ഓയിലും ഇത്തരത്തില്‍ തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത് ജോജോബ ഓയില്‍ തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മുടിക്കും സഹായിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് തലയോട്ടിയിലെ ചൊറിച്ചിലിനെ നമുക്ക് ഇല്ലാതാക്കാം. ഒലീവ് ഓയില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. മാത്രമല്ല ഇത് മുടിക്ക് നല്ലതു പോലെ കട്ടി വര്‍ദ്ധിപ്പിക്കുന്നു. ഇത് എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Home Remedies for dry and Itchy Scalp

Itchy scalp is due to dryness, and there are many home remedies to treat itchy scalp read on
Story first published: Wednesday, January 31, 2018, 15:08 [IST]