For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കഴിക്കൂ; മുടി കൊഴിച്ചില്‍ തടയൂ

സമീകൃത പോഷകഹാരാം ശീലമാക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും മുടി കൊഴിച്ചില്‍ തടയാനും കഴിയും

By Lekshmi S
|

നമ്മളില്‍ ബഹുഭൂരിപക്ഷവും മുടി കൊഴിച്ചില്‍ മൂലം ബുദ്ധിമുട്ടുന്നവരാണ്. പലവിധ എണ്ണകള്‍, ഷാംപൂ മുതലായവയൊക്കെ പരീക്ഷിച്ചിട്ടും ഒരു ഫലവും കാണുന്നില്ല. എങ്കില്‍ ഇനി നമ്മള്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. സമീകൃത പോഷകഹാരാം ശീലമാക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും മുടി കൊഴിച്ചില്‍ തടയാനും കഴിയും. പോഷകക്കുറവ് മൂലമുള്ള മുടി കൊഴിച്ചിലിന് എണ്ണ പോലുള്ള പ്രതിവിധികള്‍ ഫലിക്കുകയുമില്ല. താരന്‍, മാനസിക സംഘര്‍ഷം, ഉറക്കക്കുറവ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മുതലായ നിരവധി കാരണങ്ങളാല്‍ മുടി കൊഴിച്ചുലുണ്ടാകാം. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 10 ആഹാരസാധനങ്ങള്‍ പരിചയപ്പെടാം.

saf

വിപണിയില്‍ നിന്നും മുടി വളരാനും മുടി കൊഴിച്ചില്‍ മാറാനും കഷണ്ടി ഇല്ലാതാവാനും നമ്മള്‍ മാര്‍ഗ്ഗം തേടുമ്പോള്‍ അത് പലപ്പോഴും ഉള്ള മുടിക്ക് കൂടി പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്ലത്. കാരണം ഇത് മുടി വളരാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടാവാം മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത്. പ്രായമാവുന്നതിന്റെ മുന്നോടിയായി, ഭക്ഷണശീലത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട്, ദഹനമില്ലായ്മ, മുടിയില്‍ ശ്രദ്ധയില്ലായ്മ എല്ലാം മുടിക്ക് വില്ലന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വേണം നമ്മള്‍ സ്വീകരിക്കാന്‍.

മുളപ്പിച്ച പയറും യോഗര്‍ട്ടും

മുളപ്പിച്ച പയറും യോഗര്‍ട്ടും

മുളപ്പിച്ച പയറുകള്‍ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ്. വിറ്റാമിന്‍ സി, കെ എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. മുളപ്പിച്ച പയറുകളില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഇ തലയോട്ടിയിലൂടെയുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതുവഴി മുടിയുടെ ആരോഗ്യവും അഴകും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. യോഗര്‍ട്ട് വിറ്റാമിന്‍ ഡി, ബി5 എന്നിവയുടെ കലവറയാണ്. ഇവയുടെ മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ വിറ്റാമിനുകളാണ്. അതിനാല്‍ ദിവസവും മുളപ്പിച്ച പയറുകളില്‍ യോഗര്‍ട്ട് ചേര്‍ത്ത് കഴിക്കുക.

ചീര

ചീര

ചീരയില്‍ ഇരുമ്പുസത്ത്, വിറ്റാമിന്‍ എ, സി, മെഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, സെബം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പുസത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും കുറവ് മുടിയിഴകളുടെ ആരോഗ്യം നശിപ്പിക്കുമെന്ന് കെയ്‌റോ സര്‍വ്വകലാശാലയില്‍ നടന്ന പഠനങ്ങള്‍ പറയുന്നു. പ്രകൃതിദത്തമായ കണ്ടീഷണറാണ് സെബം. മെഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ മുടിയുടെ അരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. മുടിയിഴകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ എത്തിക്കുന്നതിന് ഇരുമ്പ് കൂടിയേതീരൂ. എല്ലാത്തരം ഇലക്കറികളും കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കാരണം ഇവ ഇരുമ്പുസത്തിനാല്‍ സമ്പന്നമാണ്.

നട്‌സ്

നട്‌സ്

ദിവസവും ഒരുപിടി ബദാമും വാല്‍നട്‌സും കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി1, ബി6, ബി9, ബയോടിന്‍, വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, മെഗ്നീഷ്യം എന്നിവ മുടിയിഴകളുടെയും ശിരോചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന സിങ്ക്, അയണ്‍, സെലിനിയം എന്നിവ മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. മുടിയിഴകളുടെ ആരോഗ്യത്തിന് വേണ്ട ഒമേഗ-3 ഫാറ്റി ആസിഡുകളും വാല്‍നട്ടില്‍ ധാരാളമുണ്ട്. ബദാമില്‍ അടങ്ങിയിരിക്കുന്ന മെഗ്നീഷ്യം മുടിയിഴകളെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യും. 4-5 ബദാം വെള്ളത്തിലിട്ട് വെച്ച് തൊലി കളഞ്ഞ് കഴിക്കുക. സാലഡുകളില്‍ ചേര്‍ത്തും ഇവ കഴിക്കാവുന്നതാണ്.

കാരറ്റ്

കാരറ്റ്

പതിവായി കാരറ്റ് കഴിക്കുന്നവരുടെ മുടിയും സുന്ദരമായിരിക്കും. കാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകളെ മാത്രമല്ല മുടിയെയും സംരക്ഷിക്കും. വിറ്റാമിന്‍ എയുടെ കുറവ് മൂലം ശിരോചര്‍മ്മം വരളുകളും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കാരറ്റ് വേവിക്കാതെ കഴിക്കുന്നതാണ് ഉത്തമം.

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ മുടിയെ സംരക്ഷിക്കും. മുടിയിഴകളുടെ ഈര്‍പ്പം കുറഞ്ഞ് പൊട്ടുന്നത് തടയാനും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ഫ്‌ളാക്‌സ് സീഡിന് കഴിയുന്നു. ഫ്‌ളാക്‌സ് സീഡ് വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് സാലഡുകളിലോ സ്മൂത്തിയിലോ ഡെസ്സേര്‍ട്ടുകളിലോ ചേര്‍ത്ത് കഴിക്കുക.

മുട്ട

മുട്ട

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വേണ്ട വിറ്റാമിന്‍ ബി12, പ്രോട്ടീനുകള്‍, സിങ്ക്, അയണ്‍, ഒമേഗ ഫാറ്റി ആസിഡുകള്‍ മുതലായവ മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ 70 ശതമാനവും പ്രോട്ടീന്‍ ആണ്. മുട്ടിയിലുള്ള പ്രോട്ടീനുകള്‍ കേടായ മുടിയിഴകളെ പുനര്‍നിര്‍മ്മിക്കുന്നു. മുട്ടയുടെ വെള്ള പ്രോട്ടീന്‍ ആണ്. ഇതില്‍ പൊട്ടാസ്യം, മെഗ്നീഷ്യം, റൈബോഫ്‌ളാവിന്‍, നിയാസിന്‍, സോഡിയം മുതലായവയും മുടി വളര്‍ച്ച വേഗത്തിലാക്കുന്നു.

ചെമ്പല്ലി/കോര (Salmon)

ചെമ്പല്ലി/കോര (Salmon)

മുടി കൊഴിച്ചില്‍ പിടിച്ചുനിര്‍ത്താന്‍ ചില വിറ്റാമിനുകള്‍ക്ക് കഴിയും. എന്നാല്‍ ഇവ നമുക്ക് ആഹാരത്തില്‍ നിന്ന് വേണ്ട അളവില്‍ ലഭിക്കണമെന്നില്ല. വിറ്റാമിന്‍ ഡി അത്തരത്തിലൊന്നാണ്. ഇരുമ്പുസത്ത് ആഗിരണം ചെയ്യാന്‍ ശരീരത്തിന് വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ മികച്ച കലവറയാണ് ചെമ്പല്ലി അഥവാ കോര. ഓറഞ്ച് ജ്യൂസ്, ഫോര്‍ട്ടിഫൈഡ് മില്‍ക്ക് എന്നിവയിലും വിറ്റാമിന്‍ ഡിയുണ്ട്.

ഓറഞ്ച്

ഓറഞ്ച്

ഫ്‌ളവനോയ്ഡുകള്‍, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, ബീറ്റ കരോട്ടിന്‍, നാരുകള്‍, മെഗ്നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ഓറഞ്ച്. മുടിയിഴകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സൗന്ദര്യം മെച്ചപ്പെടുത്താനും ഒാറഞ്ചിന് മാന്ത്രിക ശക്തിയുണ്ട്. മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നായ താരനെ ഇല്ലാതാക്കാനും ഓറഞ്ചിന് കഴിയും. ശരീരത്തിലെ അയണിന്റെ ആഗിരണം മെച്ചപ്പെടുത്തുന്ന വിറ്റാമിനാണ് സി. ഓറഞ്ച് നേരിട്ട് കഴിക്കുന്നതാണ് നല്ലത്.

സ്വീറ്റ് പൊട്ടറ്റോ

സ്വീറ്റ് പൊട്ടറ്റോ

സ്വീറ്റ് പൊട്ടറ്റോയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ ശരീരത്തില്‍ വച്ച് വിറ്റാമിന്‍ എ ആയി മാറുകയും അതുവഴി മുടിയിഴകളുടെയും ശിരോചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ അയണ്‍, കോപ്പര്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയും മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. സ്വീറ്റ് പൊട്ടറ്റോ പുഴുങ്ങിയോ ബേക്ക് ചെയ്‌തോ കഴിക്കുക.

ഓട്‌സ്

ഓട്‌സ്

ഹൃദയാരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ഓട്‌സ് ഉത്തമമാണ്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍, അയണ്‍, സിങ്ക്, ഒമേഗ ഫാറ്റി ആസിഡുകള്‍, മറ്റ് പോളി സാച്ചുറേറ്റഡ് ആസിഡുകള്‍ എന്നിവ മുടിയുടെ കനം വര്‍ദ്ധിപ്പിക്കുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് അത്യാവശ്യമായ ഒമേഗ 6 ഫാറ്റി ആസിഡ് ഭക്ഷണത്തില്‍ കൂടി മാത്രമേ ശരീരത്തിലെത്തൂ. അതിനാല്‍ പോഷകസമൃദ്ധമായ സമീകൃതാഹാരം ശരീലമാക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യത്യാസം ദൃശ്യമാകും. നിങ്ങളുടെ കേശഭാരം ആരെയും അസൂയപ്പെടുത്തും, തീര്‍ച്ച.

English summary

Foods To Arrest Hair Fall

Most hair loss is not associated with systemic or internal disease, nor is poor diet a frequent factor. Hair may simply thin as a result of predetermined genetic factors and the overall aging process. Many men and women may notice mild physiologic thinning of hair starting in their 30s and 40s
Story first published: Friday, May 4, 2018, 11:12 [IST]
X
Desktop Bottom Promotion