കറു കറുത്ത മുടിക്ക് ഇതാ പ്രതിവിധി അരികെ

Posted By:
Subscribe to Boldsky

മുടി നരക്കുക എന്നത് പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എത്ര പ്രായമായാലും മുടി കറുത്ത് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും മുടിയില്‍ വെളുത്ത നര കണ്ടാല്‍ ഉടനേ തന്നെ കറുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും.

മുടി നരക്കുന്നത് പല കാരണങ്ങള്‍ കൊണ്ടും ആവാം. പലപ്പോഴും ഇത്തരം കാരണങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇനി മുടി നരക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി തന്നെ നമുക്ക് അതിന് പരിഹാരം കാണാം. നര എന്ന് പറയുന്നത് പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ഒരു വെളുത്ത മുടിയുടെ അറ്റം കണ്ടാല്‍ ഉടനേ തന്നെ കറുപ്പിക്കാന്‍ ഓടുമ്പോള്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് മുടി നരക്കുന്നതിന് കാരണമാകുന്നു. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാണ് ഇത്തരം ഭക്ഷണങ്ങള്‍.

പച്ചക്കറികള്‍ കഴിക്കാം

പച്ചക്കറികള്‍ കഴിക്കാം

പച്ചക്കറികള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. എന്നാല്‍ ഇവയില്‍ തന്നെ ചീരയും ക്യാരറ്റുമാണ് ഏറ്റവും നല്ലത്. ഇത് മുടിക്ക് നല്ല ആരോഗ്യവും നല്ല കറുപ്പും നല്‍കാന്‍ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെ അത്യാവശ്യമാണ്.

നോണ്‍വെജ്

നോണ്‍വെജ്

നോണ്‍നെജ് നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. ഇത് ആരോഗ്യത്തിനെന്ന പോലെ മുടിക്കും ഗുണം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മുട്ടയും ചിക്കനും കഴിയ്ക്കുന്നത് മുടിയുടെ നര ഇല്ലാതാക്കും.

മദ്യപാനം നിര്‍ത്താം

മദ്യപാനം നിര്‍ത്താം

മദ്യപാനം നമ്മളെ പെട്ടെന്ന് പ്രായാധിക്യത്തിലേക്കെത്തിക്കുന്നു. ഇത് പലപ്പോഴും നമ്മളിലുണ്ടാക്കുന്നത് ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ മദ്യപാനം കുറച്ച് വെള്ളം ധാരാളം കുടിയ്ക്കുക.

ശരിയായ ഉറക്കം

ശരിയായ ഉറക്കം

ഉറക്കം ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് അകാല നരയെ ഇല്ലാതാക്കുന്നു. മാത്രമല്ല ഉറക്കം കൃത്യമായി ലഭിച്ചാല്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം ലഭിക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിനെ ബാധിക്കുന്നു. എന്നാല്‍ സമ്മര്‍ദ്ദം കൂടിയവരില്‍ മുടി നരക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്.

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ തേക്കുന്നതും ഇത്തരത്തില്‍ തലയോട്ടിക്കും മുടിക്കും ആരോഗ്യം നല്‍കുന്നതിനും വെളുത്ത മുടിയിഴകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വെളിച്ചെണ്ണ ഉപയോഗിക്കാം

വെളിച്ചെണ്ണ ഉപയോഗിക്കാം

കുളിക്കുമ്പോള്‍ സ്ഥിരമായി മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. സ്ഥിരമായി മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കും. മാത്രമല്ല മുടി വളര്‍ച്ചയ്ക്കും വെളിച്ചെണ്ണ ഉത്തമമാണ്.

നെല്ലിക്ക വെളിച്ചെണ്ണ

നെല്ലിക്ക വെളിച്ചെണ്ണ

നെല്ലിക്കയിട്ട് കാച്ചിയ വെളിച്ചെണ്ണ തേക്കുന്നതും മുടിക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല നരച്ച മുടിയെ ഇല്ലാതാക്കി മുടിക്ക് നല്ല കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ ചായ കൊണ്ട് നമുക്ക് കറുത്ത മുടിയെ നരപ്പിക്കാം. കറുത്ത മുടിക്ക് നല്ലൊരു പരിഹാരമാണ് കട്ടന്‍ ചായ. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും നിറവും നല്‍കി അകാല നരയെ ഇല്ലാതാക്കുന്നു.

Read more about: hair hair care മുടി
English summary

easy Ways To Reduce White Hair Naturally

Many hair dye products contain harmful chemicals. In this article we listed the Causes and ways to reduce white hair naturally
Story first published: Thursday, March 22, 2018, 10:25 [IST]