For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടിക്ക് വീട്ടിൽ തന്നെ പ്രതിവിധി

|

ആരോഗ്യമുള്ള തിളക്കമുള്ള മുടി എല്ലാ സ്ത്രീകളുടേയും സ്വപ്നമാണ്. മുടിക്ക് നീളം കുറഞ്ഞാലും കൂടിയാലും, ചുരുണ്ടതായാലും നീളത്തിലായാലും കുഴപ്പമില്ല. പക്ഷെ നല്ല ഇടതൂർന്ന് ആരോഗ്യവും തിളക്കവും ഉണ്ടായാൽ മതി.

HG

ഇവ ഉപയോഗിച്ച് എങ്ങനെ മുടിയെ ആരോഗ്യകരമായും ഉള്ളുള്ളതായും തിളക്കമുള്ളതായും സംരക്ഷിക്കാമെന്ന് നോക്കാം അവ ചിലവ് കുറഞ്ഞതും പ്രകൃതി ദത്തവുമാണ്. ഉപയോഗിക്കാൻ എളുപ്പമാണ് മാത്രവുമല്ല ആധുനിക ബ്യൂട്ടി പാർലറുകളിൽ ചെയ്യുന്ന ചികിൽസയുടെ അതേ ഫലം തരുകയും ചെയ്യും. ഉടനടി ഫലം ചിലപ്പോൾ കിട്ടിയില്ലെങ്കിലും മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇവ ഏത് ആധുനിക ചികിൽസയോടും കിടപിടിക്കും.

പലതരം എണ്ണകൾ

പലതരം എണ്ണകൾ

ചൂടുള്ള എണ്ണ തേക്കുന്നത് വരണ്ട മുടിയെ മൃദുവാക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗമാണ്. പലതരം എണ്ണകൾ കൂട്ടിച്ചേർത്ത് തേക്കുന്നതാണ് നല്ലത്. എല്ലാ എണ്ണയുടേയും ഗുണം മുടിക്ക് ലഭിക്കും. ഇത് എങ്ങനെ ചെയ്യുമെന്ന് നോക്കാം.

2 ടീസ്പൂൺ ബദാം ഓയിൽ

2 ടീസ്പൂൺ ഒലീവ് ഓയിൽ

2 ടീസ്പൂൺ ജോജോബ ഓയിൽ

2 ടീസ്പൂൺ വെളിച്ചെണ്ണ

ഇതെല്ലാം കൂടി ഒരു പാത്രത്തിലെടുത്ത് ചൂടാക്കുക. സ്വന്തം മനോധർമ്മമനുസരിച്ച് മറ്റു എണ്ണകൾ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. കൂടുതൽ ചൂടാവാതിരിക്കാൻ ശ്രദ്ധിക്കണം. തലയിൽ ഈ എണ്ണ തേച്ച് പിടിപ്പിക്കുക. എന്നിട്ട് ഒരു ടവൽ തലയിൽ ചുറ്റികെട്ടിവെക്കുക. അരമണിക്കൂർ കഴിഞ്ഞ് ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. എല്ലാ ആഴ്ചയും ചെയ്താൽ മുടി തിളക്കമുള്ളതും മൃദുവുമാകും.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ വരണ്ട മുടിക്ക് അഴകേറ്റുന്ന ഒരു വസ്തുവാണ്. ഇത് മുടിയിലെ ജലാംശം നിലനിർത്തി വരൾച്ച ഇല്ലാതാക്കുന്നു.

2 മുട്ടയുടെ മഞ്ഞ എടുത്ത് അതിൽ 3 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഒരു ബീറ്ററിൽ വെച്ച് അടിച്ചു പതപ്പിക്കുക. ഇത് മുടിയിലാകെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകാം. നല്ല തണുത്ത വെള്ളത്തിൽ തലകഴുകണം. ചൂടു വെള്ളം ഉപയോഗിച്ചാൽ മുട്ട പാചകം ചെയ്യപ്പെടുകയും വല്ലാത്ത ദുർഗന്ധം മുടിയിൽ തങ്ങിനിൽക്കുകയും ചെയ്യും. മുടിക്ക് വളരെ പെട്ടെന്ന് തിളക്കം കൂട്ടുന്ന ഒരു മാർഗ്ഗമാണിത്.

തണുത്ത വെള്ളത്തിൽ കഴുകാം

തണുത്ത വെള്ളത്തിൽ കഴുകാം

മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇത് മുടിയിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മുട്ടയിലെ വെള്ളയിൽ ബാക്ടീരിയയെ നശിപ്പിക്കുന്ന എൻസൈം അടങ്ങിയിട്ടുണ്ട്. അത് വരണ്ട അഗ്രം പിളർന്ന മുടിയെ മൃദുവാക്കുന്നു. തൈരിലെ പ്രോട്ടീൻ മുടിക്ക് ശക്തിയും തിളക്കവും നൽകുന്നു. മുടിയിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

രണ്ടുമുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ, 2 ടീസ്പൂൺ തൈര് എന്നിവ ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി പതപ്പിക്കുക. ഈ മിശ്രിതം തലയിൽ പുരട്ടി അരമണിക്കൂറോളം വെക്കണം. തണുത്ത വെള്ളത്തിൽ കഴുകാം. മുടിക്ക് ഒട്ടലുണ്ടാക്കാതെ ഈ മിശ്രിതം മുടിയിലെ ജലാംശം നിലനിർത്തുന്നു. തലയോട്ടിയോടു ചേർന്ന ഭാഗത്ത് എണ്ണമയം കൂടുതലുള്ള എന്നാൽ അഗ്രം വരണ്ടതുമായ മുടിക്ക് ഏറ്റവും. ഉത്തമമായ പാക്ക് ആണിത്.

തേനും വെജിറ്റബിൾ ഓയിലും

തേനും വെജിറ്റബിൾ ഓയിലും

ഈ പാക്ക് മുടിയുടെ ജലാംശം നിലനിർത്തുന്നതിനൊപ്പം അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 2 ടീസ്പൂൺ തേനും 2 ടീസ്പൂൺ വെജിറ്റബിൾ ഓയിലും കൂടി കൂട്ടിയോജിപ്പിക്കുക. ഇത് തലയിൽ തേച്ച് പിടിപ്പിച്ചു ഒരു പ്ലാസ്റ്റിക് ഷവർ കാപ്പ് കൊണ്ട് തലമുടി കെട്ടി വെക്കുക. 15 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടി മൃദുവും തിളക്കമുള്ളതുമാകും.

 തിളക്കം വീണ്ടെടുക്കാൻ

തിളക്കം വീണ്ടെടുക്കാൻ

മുടി തിളക്കമില്ലാത്തതും വരണ്ടതുമാണെങ്കിൽ ഇത് ഒരു നല്ല പാക്ക് ആണ്. അത് മുടിയിലെ തിളക്കം വീണ്ടെടുക്കുകയും മുടിയെ പരിപോഷിപ്പിക്കുകയും ചെയ്യും. തേൻ മുടിയിലെ ജലാംശം മുടിയിൽ തന്നെ നിലനിർത്താൻ സഹായിക്കും.

ഒരു കപ്പ് അരിയിൽ നിന്നും ഉണ്ടാക്കിയ പാൽ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ തേൻ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറോളം വെക്കണം. അതിനു ശേഷം മുടി കഴുകാം. മുടിക്ക് വളരെ പെട്ടെന്ന് തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. ഈ പാക്ക് മുടിക്ക് ഹൃദ്യമായ ഒരു സുഗന്ധം നൽകും.

 ജലാംശം നിലനിർത്താം

ജലാംശം നിലനിർത്താം

മുടിയിലെ ജലാംശം നിലനിർത്തുന്നതിൽ അവോക്കാഡയോളം (വെണ്ണപ്പഴം) സഹായിക്കുന്ന മറ്റൊന്നില്ല. പഴം മുടിയിഴകൾക്ക് കരുത്തും മൃദുത്വവും നൽകുന്നു.

ഒരു പഴുത്ത പഴവും ഒരു അവോക്കാഡയും എടുത്ത് കട്ടകളില്ലാതെ നല്ലവണ്ണം യോജിപ്പിക്കുക. ഈ മിശ്രിതം തലയിൽ പുരട്ടി അരമണിക്കൂർ വെക്കണം. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതി ദത്തമായ എണ്ണ മുടിയുടെ ജലാംശം നിലനിർത്തി മുടിയെ പരിപോഷിപ്പിക്കുന്നു.

തിളക്കവും മൃദുത്വവും

തിളക്കവും മൃദുത്വവും

മുടിക്ക് തിളക്കവും മൃദുത്വവും നൽകുന്നതിൽ മയോണീസ് എന്നും മുൻപന്തിയിലാണ്. മയോണീസിൽ എൽസിസ്റ്റീൻ അടങ്ങിയിരിക്കുന്നു. ഇത് ശക്തിയുള്ള ഒരു ആന്റി ഓക്സിഡന്റാണ്. ഇത് മുടിക്ക് തിളക്കവും കരുത്തും ഉള്ളും നൽകുന്നു. വരണ്ടതും അഗ്രം പിളർന്നതുമായ മുടിക്ക് ഉത്തമമായ ഒര പാക്കാണ് മയോണീസ്.

അരകപ്പ് നല്ല കൊഴുപ്പുള്ള മയോണീസ് എടുക്കുക. നല്ലവണ്ണം പതപ്പിച്ചെടുക്കണം. മുടി നനച്ച് മയോണീസ് മുടിയിലുടനീളം പുരട്ടണം. വരണ്ട ഭാഗങ്ങളിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു ഷവർകാപ്പ് കൊണ്ട് തല പൊതിഞ്ഞു വെക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകാം. വളരെ പെട്ടെന്ന് മുടി സുന്ദരമാക്കിയെടുക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമാണിത്. ഇത് വീട്ടിൽ വളരെയെളുപ്പം ചെയ്യാനാവും.

 അരകപ്പ് ബിയറും രണ്ടു കപ്പ് വെള്ളവും

അരകപ്പ് ബിയറും രണ്ടു കപ്പ് വെള്ളവും

ബിയർ മുടിയുടെ സംരക്ഷണത്തിനു വളരെ പ്രസിദ്ധമായ ഒരു ഉൽപ്പന്നമാണ്. ഇത് മുടിയിലെ ജലാംശം നിലനിർത്തുന്നു. ബിയറിലെ വൈറ്റമിൻ ബി മുടിയെ മൃദുവും തിളക്കമുള്ളതുമാക്കുന്നു.

അരകപ്പ് ബിയറും രണ്ടു കപ്പ് വെള്ളവും കൂടി യോജിപ്പച്ചു വെക്കുക. മുടി ഷാംപൂവും പിന്നീട് കണ്ടീഷണറും ഇട്ട് കഴുകുക. ബിയർ മിശ്രിതം അവസാനം തലയിലൊഴിച്ച് കഴുകണം. പിന്നീട് വെള്ളമൊഴിക്കരുത്. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യുക. മുടി തിളക്കമുള്ളതും മൃദുവുമാകും.

 തലമുടി സംരക്ഷിക്കാൻ വിനാഗിരി

തലമുടി സംരക്ഷിക്കാൻ വിനാഗിരി

വിനാഗിരി തലമുടി സംരക്ഷിക്കാൻ ഉത്തമമാണ്. വിനാഗിരിയിലെ ആസിഡ് തലയിലെ പിഎച്ച് ബാലൻസ് നിലനിർത്തുന്നു. തലയോട്ടിയിൽ എണ്ണമയം നിറഞ്ഞതും അഗ്രം വരണ്ടതുമായ മുടിക്ക് വിനാഗിരി വളരെ നല്ലതാണ്.

ഏതെങ്കിലും ഒരു നല്ല പാക്ക് മുടിയിൽ ഇട്ട് മുടി കഴുകുക. ഷാംപൂവിൽ ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് പിന്നീട് അതുകൊണ്ടു മുടി കഴുകുക. വിനാഗിരി മുടിയിലെ എണ്ണമയം വർദ്ധിക്കാതെ നിലനിർത്തി മുടിയിഴകൾക്ക് തിളക്കം നൽകുന്നു.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേൻ മുടിയിലെ ജലാംശം നിലനിർത്തുന്നതിൽ ഉത്തമമാണ്. ഒരു ടീസ്പൂൺ തേനും രണ്ടു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടുക. തലയോട്ടിയിൽ നിന്നും തുടങ്ങി അറ്റം വരെ തേക്കണം. മുടിയുടെ അഗ്രഭാഗത്ത് നല്ലവണ്ണം തേച്ച് പിടിപ്പിക്കണം. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. അല്ലെങ്കിൽ രണ്ടു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഈ വെള്ളം ഷാംപൂ ചെയ്തതിനു ശേഷം അവസാനമായി തലയിൽ ഒഴിക്കുക.

English summary

dry-hair-treatments-from-your-kitchen

The biggest enemy of hair health is dryness. There's a lot of possibilities of dryness in our modern life.
X
Desktop Bottom Promotion