തഴച്ചു വളരും മുടിയ്ക്കു വെളിച്ചെണ്ണ വിദ്യ

Posted By:
Subscribe to Boldsky

മുടിയുടെ വളര്‍ച്ച പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യവും മുടിസംരക്ഷണവും നല്ല ഭക്ഷണവുമെല്ലാം പെടുകയും ചെയ്യും.

മുഖം വെളുപ്പിയ്ക്കാനും മറ്റും കൃത്രിമ വഴികളുണ്ട്. എന്നാല്‍ മുടി വളരാന്‍ യാതൊരു വിധത്തിലുള്ള കൃത്രിമ വൈദ്യങ്ങളും ഫലിയ്ക്കില്ലെന്നു വേണം, പറയാന്‍.

മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന ഒന്നാണ്. സാധാരണ ഗതിയില്‍ 50-100 മുടി വരെ ദിവസവും കൊഴിയാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി പറയുന്നത്. എന്നാല്‍ മുടികൊഴിച്ചില്‍ ഇതില്‍ കൂടുതലായാല്‍ ഇത് ചിന്തിയ്‌ക്കേണ്ട ഒന്നുതന്നെയാണ്. മുടിസംരക്ഷണത്തിന്റെ പോരായ്മ മാത്രമല്ല, മുടി കൊഴിയാന്‍ ഇടയാക്കുന്നത്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍, ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിലിന് ഇടയാക്കുന്ന സംഗതികളാണ്.

മുടികൊഴിച്ചിന് പരിഹാരമായി എപ്പോഴും നാട്ടുവൈദ്യങ്ങളുപയോഗിയ്ക്കുന്നതാണ് ഏറെ ഗുണകരം. മുടി വളരാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. നമ്മുടെ മുതുമുത്തശ്ശിമാര്‍ വരെ ചെയ്തിരുന്ന വീട്ടുവൈദ്യങ്ങള്‍. ഇത്തരം ചില വഴികള്‍ പെട്ട ഒന്നാണ് വെളിച്ചെണ്ണ.

നല്ല ശുദ്ധമായ വെളിച്ചെണ്ണ പല രീതിയിലും മുടി വളരാന്‍ സഹായകമാകും.അല്ലാത്തവയിലെ കെമിക്കലുകള്‍ പലപ്പോഴും ഉള്ള മുടി കൂടി കൊഴിഞ്ഞു പോകാന്‍ ഇടയാക്കുന്ന ഒന്നാണ്. വെളിച്ചെണ്ണ മലയാളികള്‍ സാധാരണ ഗതിയില്‍ പാചകത്തിനും മുടിയില്‍ തേയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്നുണ്ട്. ഇത് മുടികൊഴച്ചിലിനുള്ള ഒരു നല്ല പ്രതിവിധി കൂടിയാണ്.

വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ, കെ, അയേണ്‍ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണെന്നു വേണം പറയാന്‍. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

ബാക്ടീരിയ, ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലില്‍ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകള്‍ തന്നെയാണ്. വെളിച്ചെണ്ണ മുടി കൊഴിച്ചില്‍ തടയാന്‍ പല വിധത്തിലും ഉപയോഗിയ്ക്കാം. പല ചേരുവകളും ചേര്‍ത്ത്. ഇവയെല്ലാം തന്നെ നമുക്കു തന്നെ തയ്യാറാക്കാവുന്ന വഴികളാണെന്നതാണ് പ്രധാനം.

യാതൊരു വിധത്തിലെ പാര്‍ശ്വഫലങ്ങളും നല്‍കാത്ത വഴികള്‍. ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ മുടി കൊഴിച്ചില്‍ തടയാന്‍ സഹായകമാകുന്നതെന്നു നോക്കൂ, ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ, കൃത്രിമ മാര്‍ഗങ്ങള്‍ക്കു പുറകെ പോകാതെ, പാര്‍ശ്വഫലങ്ങളില്ലാതെ തികച്ചും സ്വാഭാവിക രീതിയില്‍ മുടികൊഴിച്ചില്‍ മാറുന്നതു കാണാം.

വെളിച്ചെണ്ണ ഏതെല്ലാം വിധത്തില്‍ മുടി വളരാന്‍ സഹായിക്കുമെന്നറിയൂ,

മയിലാഞ്ചിപ്പൊടി

മയിലാഞ്ചിപ്പൊടി

വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ മയിലാഞ്ചിപ്പൊടി ചേര്‍ത്തിളക്കുക. ഇത് ഊറ്റിയെടുത്ത് മുടിയില്‍ പുരട്ടാം. ആഴ്ചയില്‍ 2 തവണ.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ആവശ്യമുള്ള വെളിച്ചെണ്ണയില്‍ 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും ഇതു ചെയ്താല്‍ ഏറെ ന്ല്ലത്.

സവാളനീരും ചൂടാക്കിയ വെളിച്ചെണ്ണയും

സവാളനീരും ചൂടാക്കിയ വെളിച്ചെണ്ണയും

സവാളനീരും ചൂടാക്കിയ വെളിച്ചെണ്ണയും ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

തേങ്ങാപ്പാലെടുത്ത്

തേങ്ങാപ്പാലെടുത്ത്

വെളിച്ചെണ്ണയ്ക്കു പകരം തേങ്ങാപ്പാലെടുത്ത് ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.

ഷാംപൂവിലോ കണ്ടീഷണറിലോ

ഷാംപൂവിലോ കണ്ടീഷണറിലോ

ഷാംപൂവിലോ കണ്ടീഷണറിലോ അല്‍പം െവളിച്ചെണ്ണ ചേര്‍ത്ത്‌ ഉപയോഗിയ്‌ക്കാം. മുടിയ്‌ക്കു നല്ല തിളക്കം നല്‍കുമെന്നു മാത്രമല്ല, മുടി വല്ലാതെ വരണ്ടു പോകാതീരിയ്‌ക്കാനും ഇവയിലെ കെമിക്കലുകള്‍ മുടിയിലുണ്ടാക്കുന്ന ദോഷം കളയാനുമെല്ലാം സഹായിക്കും.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പിലയും വെളിച്ചെണ്ണും ഒരുമിച്ചുപയോഗിയ്‌ക്കുന്നത്‌ താരനുള്ള നല്ലൊരു പ്രതിവിധിയാണ്‌. ഇത്‌ അരച്ച്‌ വെളിച്ചെണ്ണ ചേര്‍ത്തോ ആര്യവേപ്പിലയിട്ട വെളിച്ചെണ്ണ തിളപ്പിച്ചോ ഉപയോഗിയ്‌ക്കാം.

വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരം

വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരം

വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്തു ചൂടാക്കി തലയില്‍ പുരട്ടുന്നത്‌ ഏറെ നല്ലതാണ്‌. ഇത്‌ താരന്‍ മാറാന്‍ ഏറെ ഗുണകരം.

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, തൈര്‌, തേന്‍

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, തൈര്‌, തേന്‍

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, തൈര്‌, തേന്‍ എന്നിവ ചേര്‍ത്തു ഹെയര്‍ പായ്‌ക്കുണ്ടാക്കാം. ഇത്‌ മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുടി വളരാന്‍ ഏറെ നല്ലതാണ്‌.

മുട്ട, വെളിച്ചെണ്ണ

മുട്ട, വെളിച്ചെണ്ണ

മുട്ട, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന പായ്‌ക്ക്‌ മുടിയ്‌ക്ക ആവശ്യമായ പ്രോട്ടീന്‍ നല്‍കും. മുടിവളര്‍ച്ചയ്‌ക്കു സഹായിക്കും.

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, ബദാം ഓയില്‍

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, ബദാം ഓയില്‍

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്തു ചൂടാക്കുക. പിന്നീട്‌ ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച്‌ പിറ്റേന്നു കഴുകിക്കളയാം.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും കലര്‍ത്തി മുടിവേരുകളില്‍ പുരട്ടുന്നത്‌ മുടികൊഴിച്ചില്‍ കുറയ്‌ക്കും. ഇത്‌ ശിരോചര്‍മത്തില്‍ പുരട്ടി പതുക്കെ ചീപ്പു കൊണ്ടു ചീകാം. മുടിത്തുമ്പിന്റെ അറ്റം വരെ തേച്ചു പിടിപ്പിയ്‌ക്കാം. മുടിത്തുമ്പു പിളരാതിരിയ്‌ക്കാനും ഇത്‌ ഏറെ ഗുണകരം.

ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഉരുക്ക് വെളിച്ചെണ്ണ ആഴ്ചയില്‍ മൂന്ന് ദിവസം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടി കൊഴിച്ചില്‍ മാറുകയും തലമുടി തഴച്ച് വളരുകയും ചെയ്യുന്നു.

കറിവേപ്പില

കറിവേപ്പില

കറിവേപ്പിലയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ബീറ്റാ കരോട്ടിന്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ഇതുകൊണ്ടുതന്നെ മുടി കൊഴിച്ചില്‍ തടയും, മുടിനര മാറ്റാനും മുടി വളരാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഒരു ചീനച്ചട്ടിയില്‍ മൂന്നൂനാലു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതില്‍ ഒരു പിടി കറിവേപ്പില ചേര്‍ക്കുക. ഈ ഇലകള്‍ കറുപ്പായാല്‍ വെളിച്ചെണ്ണ വാങ്ങി വയ്ക്കാം. ഇത് തലയില്‍ പുരട്ടി 5 മിനിറ്റു നേരം മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.

വെളിച്ചെണ്ണയ്‌ക്കൊപ്പം വെളുത്തുള്ളി

വെളിച്ചെണ്ണയ്‌ക്കൊപ്പം വെളുത്തുള്ളി

വെളിച്ചെണ്ണയ്‌ക്കൊപ്പം വെളുത്തുള്ളി ഉപയോഗിച്ചു മുടികൊഴിച്ചില്‍ തടയാം. 10-12 അല്ലി വെളുത്തുള്ളി ചതച്ച് അല്‍പനേരം വയ്ക്കുക. ഇതില്‍ നിന്നും നീരെടുത്ത് ഒന്നു രണ്ടു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഇത് ചെറുതായി ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം. വെളുത്തുള്ളിയിലെ സിങ്ക്, കാല്‍സ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.

Read more at: https://malayalam.boldsky.com/beauty/hair-care/2017/how-use-coconut-oil-prevent-hair-loss/articlecontent-pf98855-017128.html

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും ഉപയോഗിയ്ക്കാം. കറ്റാര്‍വാഴയില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു കണ്ടീഷണര്‍ മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. തുല്യ അളവില്‍ കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍് തേച്ചു പിടിപ്പിയ്ക്കാം. വേണമെങ്കില്‍ ഇത് ചെറുതായി ചൂടാക്കുകയും ചെയ്യാം. മുടിയില്‍ ഇതു തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം.

Read more about: hair
English summary

Different Ways To Use Coconut Oil For Hair Growth

Different Ways To Use Coconut Oil For Hair Growth, read more to know about,