For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വെളുക്കാനും മുട്ടറ്റം മുടിക്കും ചെമ്പരത്തി

|

ചെമ്പരത്തിയ്ക്ക് സൗന്ദര്യ ഉപയോഗങ്ങള്‍ ധാരാളം ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിനും ചെമ്പരത്തി നല്ലതാണ്. ചെമ്പരത്തി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏത് വിധത്തിലും ഉപയോഗിക്കാവുന്നതാണ്. ഇലയും പൂവും എല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നേരിടാറുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചെമ്പരത്തി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എന്നാല്‍ വീണ്ടും പഴമയിലേക്ക് ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എടുക്കുന്ന ഏറ്റവും നല്ല തീരുമാനമായിരിക്കും. കാരണം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ചെമ്പരത്തി താളി, ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ എന്നിവയെല്ലാം സ്ഥിരമായി ഉപയോഗിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ പിന്നീട് ചെമ്പരത്തിയുടെ സ്ഥാനം പല ഷാമ്പൂകളും മറ്റ് ചില ഉത്പ്പന്നങ്ങളും കൈയ്യടക്കി. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ കൊണ്ട് നമ്മള്‍ ബുദ്ധിമുട്ടുന്നതിനു തുടങ്ങി.

ആരോഗ്യത്തേക്കാളുപരി സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നിലാണ് ചെമ്പരത്തി. ചെമ്പരത്തി ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. ഏതൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക്‌നമുക്ക് ഇതിലൂടെ പരിഹാരം കാണാം എന്ന് നോക്കാം. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്. കേശസംരക്ഷണം മാത്രമല്ല ചര്‍മസംരക്ഷണത്തിനും ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

 ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചെമ്പരത്തി. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. മുഖത്തെ കുഴികളേയും മറ്റ് പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ചെമ്പരത്തി നല്‍കുന്നത്.

 അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചെമ്പരത്തി പൂവെടുത്ത് അത് കൊണ്ട് ചര്‍മ്മത്തില്‍ അരച്ച് തേക്കുന്നത് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഇത്.

പ്രകൃതിദത്ത ഷാമ്പൂ

പ്രകൃതിദത്ത ഷാമ്പൂ

പ്രകൃതിദത്ത ഷാമ്പൂ ആയി ഉപയോഗിക്കാവുന്നതാണ് ചെമ്പരത്തി. അരക്കപ്പ് ചൂടുവെള്ളം എടുത്ത് ഇതില്‍ ചെമ്പരത്തി ഇലയും അല്‍പം പൂവും മിക്‌സ് ചെയ്ത് നല്ലതു പോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലൊരു ഷാമ്പൂ ആണ് ഇതെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയം വേണ്ട. വേണമെങ്കില്‍ ഇതില്‍ ഒലീവ് ഓയിലും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

താരന് പരിഹാം

താരന് പരിഹാം

കേശസംരക്ഷണത്തില്‍ തന്നെ എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ചെമ്പരത്തിയുടെ ഇല എടുത്ത് ഇത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ നാല് പ്രാവശ്യം ഇത് ചെയ്യുക. ഇത് പെട്ടെന്ന് തന്നെ താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറം

നിറം കുറവുള്ളത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ചര്‍മ്മത്തിലെ കറുത്ത കുത്തുകളും നിറം കുറവും എപ്പോഴും സൗന്ദര്യത്തിന് വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ഇത് ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കി മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു.

നല്ല മോയ്‌സ്ചുറൈസര്‍

നല്ല മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് ചെമ്പരത്തി. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ചെമ്പരത്തി. നിറയെ ന്യൂട്രിയന്‍സ് ഇതില്‍ അടങ്ങിയിട്ടുണ്ട്.ചെമ്പരത്തി പൂവ് അരച്ച് അതില്‍ തേന്‍ മിക്‌സ് ചെയ്ത് അത് മുഖത്ത് തേക്കുന്നത് ശീലമാക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്.

 മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങളാണ് മറ്റൊരു പ്രതിസന്ധി. ഇതിനെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ചെമ്പരത്തി. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ചെമ്പരത്തി ഇലയും പൂവും അരച്ച് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ ചര്‍മ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

 അകാലനര

അകാലനര

അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ചെമ്പരത്തി. ഇത് പെട്ടെന്ന് തന്നെ അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ചെമ്പരത്തി ഇല അരച്ച് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ചെമ്പരത്തി ഇലയും പൂവും എല്ലാം ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ഇത്.

English summary

Beauty Benefits of Hibiscus for Skin and Hair

Here are some beauty benefits of hibiscus for your skin and hair, read on to know more.
X
Desktop Bottom Promotion