മുടി വളര്‍ച്ചയ്ക്ക് മുത്തശ്ശിവഴികള്‍ ഫലപ്രദം

Posted By:
Subscribe to Boldsky

മഴക്കാലം എത്താറായി. ശരീരവും മുടിയും എല്ലാം വൃത്തിയായി സംരക്ഷിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അതിന്റെ പാര്‍ശ്വഫലങ്ങളും നിരവധിയാണ്. വേനല്‍ക്കാലം കഴിയുന്നതോടെ മുടിസംരക്ഷണത്തില്‍ കാര്യമായ ശ്രദ്ധ തന്നെ നല്‍കണം. മുടി കൊഴിച്ചിലും, താരനും, മുടിയിലെ വിയര്‍പ്പും എല്ലാം എല്ലാവരുടേയും പ്രധാന പ്രശ്‌നങ്ങള്‍ തന്നെയാണ്.

മുടിയില്‍ഈ എണ്ണയെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട

എന്നാല്‍ ഇന്നത്തേക്കാള്‍ പണ്ടും ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നിട്ടും അന്നത്തെ സ്ത്രീകള്‍ക്ക് നല്ല അഴകുള്ള മുടി ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ മുത്തശ്ശിക്കിടയില്‍ ചില പൊടിക്കൈകള്‍ ഉള്ളത് കൊണ്ട് അവ മുടിയെ സംരക്ഷിച്ച് പോന്നു. ഇന്നത്തെ തലമുറയ്ക്ക് അറിയാത്തതും അത് തന്നെയാണ്. എന്തൊക്കെയാണ് മുത്തശ്ശി പറഞ്ഞു വെയ്ക്കും മുടി വളരാനുള്ള സൂത്രം എന്ന് നോക്കാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വെളിച്ചെണ്ണയേക്കാള്‍ കൂടുതല്‍ തേങ്ങാപ്പാലാണ് പലരും ഉപയോഗിച്ചിരുന്നത്. തേങ്ങാപ്പാല്‍ നല്ലതു പോലെ തലയില്‍ പുരട്ടി മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിവൃത്തിയ്ക്കാം.

 നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയെല്ലാം മുടി വളര്‍ച്ചയുടെ കാര്യത്തില്‍ ഒരിക്കലും പുറകോട്ട് പോവാത്ത ഒന്നാണ്. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ജീരകം

ജീരകം

ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നമുക്കറിയാം. എന്നാല്‍ ഇതിന്റെ സൗന്ദര്യ ഗുണങ്ങളാണ് മറ്റൊരു പ്രത്യേകത. ജീരകപ്പൊടിയില്‍ അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 ഗ്രീന്‍ടീ

ഗ്രീന്‍ടീ

ഗ്രീന്‍ ടീ അല്‍പം മോഡേണ്‍ പരിഹാരമാണ്. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കും.

 കുരുമുളക്

കുരുമുളക്

മുടി വളരാന്‍ കുരുമുളകോ എന്ന് വിചാരിക്കുന്നവര്‍ കേട്ടോളൂ. ഉണങ്ങിയ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് പേസ്റ്റാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം.

 ചെമ്പരത്തി താളി

ചെമ്പരത്തി താളി

കാലങ്ങളായി പലരും ഉപയോഗിച്ച് ഫലം കണ്ടു കൊണ്ടിരിയ്ക്കുന്ന ഒന്നാണ് ചെമ്പരത്തി താളി. ചെമ്പരത്തി താളി മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

 വേവിച്ച വെളുത്തുള്ളി

വേവിച്ച വെളുത്തുള്ളി

വേവിച്ച വെളുത്തുള്ളിയാണ് മറ്റൊരു പരിഹാരം. വേവിച്ച വെളുത്തുള്ളിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഒരാഴ്ച കൊണ്ട് തന്നെ മികച്ച ഫലം നല്‍കും ഈ ഒറ്റമൂലി.

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസിയെണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. കര്‍പ്പൂര തുളസിയെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

English summary

Ultimate Grandma’s Beauty Tips for Hair

Want home remedies to grow hair faster and thicker naturally? Make hair stronger from roots and increase hair volume with these powerful granny's tips.
Story first published: Saturday, May 20, 2017, 11:00 [IST]
Subscribe Newsletter