നനഞ്ഞ മുടിയോടെ ഉറങ്ങൂ, സ്‌റ്റൈല്‍ തന്നെ മാറ്റാം

Posted By:
Subscribe to Boldsky

മുടി സംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് നനഞ്ഞ മുടിയുടെ സംരക്ഷണം. പലരും നനഞ്ഞ മുടി കെട്ടിവെക്കുകയും അതേ മുടിയോട് കൂടി ഉറങ്ങാന്‍ കിടക്കുകയും ചെയ്യും. ഇതെല്ലാം മുടിക്ക് ദോഷമാണ് ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ കേശസംരക്ഷണത്തില്‍ നനഞ്ഞ മുടി പരിപാലിക്കുന്നതിന് ചില വഴികളുണ്ട്.

മുടി ഇടതൂര്‍ന്ന് വളരാന്‍ പരീക്ഷിച്ചുറച്ച മാര്‍ഗ്ഗം

ഇത്തരത്തില്‍ എന്തൊക്കെ വഴികളിലൂടെയാണ് നനഞ്ഞ മുടിയെ പരിപാലിക്കേണ്ടത് എന്ന് നോക്കാം. പലപ്പോഴും മുടി നനഞ്ഞതാണെങ്കില്‍ അത് കൊണ്ട് പല അത്ഭുതങ്ങളും കാണിക്കാം. നനഞ്ഞ മുടിയോട് കൂടി ഉറങ്ങണം എന്നാണ് പല കേശസംരക്ഷണ വിദഗ്ധരും പറയുന്നത്. ഇത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട് എന്നാണ് പലരും പറയുന്നത്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

നനഞ്ഞ മുടി

നനഞ്ഞ മുടി

മുടി നനഞ്ഞതെങ്കിലും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ജഢകളഞ്ഞ് മുടി വെറുതേ അയച്ച് കെട്ടിയിടാം. ഇത് മുടിക്ക് നിരവധി മാറ്റങ്ങള്‍ വരുത്തും. അവ എന്തൊക്കെയെന്ന് നോക്കാം.

 ചുരുണ്ട മുടി വേണോ?

ചുരുണ്ട മുടി വേണോ?

നിങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ ചുരുണ്ട മുടി വേണമെങ്കില്‍ അതിനായി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. നനഞ്ഞ മുടിയെങ്കിലും അത് ലൂസായി മെടഞ്ഞിടുക. ഇത് രാവിലെയാവുമ്പോഴേക്ക് മുടി ചുരുണ്ടതാക്കാന്‍ സഹായിക്കും.

സാറ്റിന്‍ തലയണകവര്‍

സാറ്റിന്‍ തലയണകവര്‍

നനഞ്ഞ മുടിയോട് കൂടിയാണ് ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ കോട്ടണ്‍ തലയണകവര്‍ ഉപയോഗിക്കരുത്. ഇത് മുടിക്ക് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ സാറ്റിന്‍ തലയണക്കവര്‍ ഉപയോഗിക്കാം.

 ഹെയര്‍ കണ്ടീഷണര്‍

ഹെയര്‍ കണ്ടീഷണര്‍

ഷാമ്പൂ ഇട്ട ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എപ്പോഴും വീര്യം കുറഞ്ഞ കണ്ടീഷണര്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഇത് മുടിയിലെ ജലാംശത്തെ ഇല്ലാതാക്കുന്നു.

 മുടി ചീകുമ്പോള്‍

മുടി ചീകുമ്പോള്‍

ഒരിക്കലും നനഞ്ഞ മുടിയോട് കൂടി ഉറങ്ങാന്‍ പോകുന്നുവെങ്കില്‍ മുടി ചീകരുത്. ഇത് മുടി പൊട്ടിപ്പോവാന്‍ കാരണമാകുന്നു. നനഞ്ഞ മുടിയില്‍ ചീപ്പ് ഉപയോഗിക്കാന് പാടുള്ളതല്ല.

 സില്‍ക്ക് തുണി

സില്‍ക്ക് തുണി

മുടി നല്ല സില്‍ക്ക് തുണി കൊണ്ട് മൂടി വെക്കുക. നനഞ്ഞ മുടിയാണെങ്കില്‍ ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കുന്നു.

English summary

Tricks to Sleeping On Wet Hair

There's a reason why previous generations set their hair in rollers or pin curls before bedtime. Here is the secret.
Story first published: Wednesday, July 26, 2017, 16:45 [IST]