നര ചെറുക്കാന്‍ ഉറപ്പുള്ള വീട്ടുമാര്‍ഗ്ഗങ്ങള്‍

Posted By:
Subscribe to Boldsky

പ്രായാധിക്യത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ പലപ്പോഴും പ്രകടമാകുന്ന ഒന്നാണ് നരച്ച മുടി. മുടി നരക്കാന്‍ തുടങ്ങുന്നതോടെ പ്രായമായി എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ പ്രായമാവാതെയും മുടി നരക്കും. അത് പലപ്പോഴും അകാല വാര്‍ദ്ധക്യം നല്‍കുന്നതിന്റെ ഫലമായാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുടി ഡൈ ചെയ്യുമ്പോള്‍ അതിനു പിന്നില്‍ ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു.

വെളിച്ചെണ്ണയും ബേക്കിംഗ്‌സോഡയും 10വയസ്സ് കുറയും

എന്നാല്‍ ഇത്തരം പാര്‍ശ്വഫലങ്ങളെ ഭയക്കാതെ മുടിയെ നരയില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് മുടിയില്‍ കാണിക്കും മാജിക് കൊണ്ട് നരച്ച മുടിയെ എല്ലാം ഇല്ലാതാക്കാം. അതിനായി എന്തൊക്കെ ഒറ്റമൂലികള്‍ ഉണ്ടെന്ന് നോക്കാം.

 ഉലുവയും വെളിച്ചെണ്ണയും

ഉലുവയും വെളിച്ചെണ്ണയും

വെളിച്ചെണ്ണയില്‍ ഉലുവയിട്ട് കാച്ചി ആ വെളിച്ചെണ്ണ തലയില്‍ തേച്ചാല്‍ അത് അകാല നരയെ പ്രതിരോധിക്കും. ഈ ഉലുവ വെളിച്ചെണ്ണ തേച്ചാല്‍ അത് നരയുണ്ടാക്കുന്ന മുടിയുടെ വേരു വരെ കറുപ്പിക്കുന്നതാണ്.

 നെല്ലിക്കപ്പൊടിയും ഹെന്നയും

നെല്ലിക്കപ്പൊടിയും ഹെന്നയും

നെല്ലിക്കപ്പൊടിയും ഹെന്നയും മിക്‌സ് ചെയ്ത് തലയില്‍ തേക്കുന്നതും അകാല നരയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനോടൊപ്പം മുടിക്ക് തിളക്കം നല്‍കാനും ഈ മിശ്രിതം സഹായിക്കുന്നു.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ ചായ കൊണ്ടും അകാല നരയെന്ന പ്രശ്‌നത്തെ പരിഹരിക്കാം. രണ്ട് ടീസ്പൂണ്‍ കട്ടന്‍ ചായ പൊടി ഒരു കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. കട്ടന്‍ ചായ നല്ലതു പോലെ തിളപ്പിച്ച് തണുത്ത ശേഷംഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരിക്കലും ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയരുത്. പച്ച വെള്ളം കൊണ്ട് കഴുകിക്കളയണം.

 നാരങ്ങ നീരും വെളിച്ചെണ്ണയും

നാരങ്ങ നീരും വെളിച്ചെണ്ണയും

നാരങ്ങ നീരും വെളിച്ചെണ്ണയുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അകാല നരയെ ഇല്ലാതാക്കുന്നു. മാത്രമല്ല താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. അതിലുപരി മുടിയുടെ വേര് മുതല്‍ നരയെ പ്രതിരോധിക്കുന്നു.

 കറിവേപ്പില

കറിവേപ്പില

കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേക്കുന്നതും മുടിയുടെ നരയില്‍ നിന്നും സംരക്ഷിക്കുന്ന ഒന്നാണ്. ഇത് മുടിയുടെ ഫോളിക്കിളുകളില്‍ ഇറങ്ങിച്ചെന്ന് മുടി വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉരുളക്കിഴങ്ങിന്റെ നീര് മുടിയില്‍ തേക്കുന്നത് മുടി വളരാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു. അതിലുപരി അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ആപ്പിള്‍സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാറുണ്ട്. ആഴ്ചയില്‍ ഒരു തവണ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് തല മസ്സാജ് ചെയ്യൂ. 20 മിനിട്ടോളം മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് അകാലനരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

English summary

Simple Ways To Cover Gray Hair Naturally At Home

Following these natural ways to cover gray hair that you can choose from
Story first published: Thursday, June 22, 2017, 10:27 [IST]