തലമുടി വളരാന്‍ തലയോട്ടിയില്‍ ഈ മൂന്ന് കാര്യം മതി

Posted By:
Subscribe to Boldsky

തലമുടി വളരുന്നില്ല ഉള്ള മുടി പൊട്ടിപ്പോവുന്നു തുടങ്ങി പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളാണ് നമ്മളില്‍ പലരും അനുഭവിയ്ക്കുന്നത്. പലപ്പോഴും തലമുടി വളരുന്നില്ല എന്ന് പരാതി പറയുന്നവര്‍ ആശ്രയിക്കുന്നതാകട്ടെ പല വിധത്തിലുള്ള എണ്ണകളും മരുന്നുകളും. എന്നാല്‍ ഇവയെല്ലാം ഉപയോഗിച്ച് പലപ്പോഴും ഉള്ള മുടി കൂടി പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

എന്നാല്‍ ഇനി ഇത്തരം അവസ്ഥയ്ക്ക് വിട നല്‍കാം. കാരണം തലമുടി വളരാന്‍ സഹായിക്കുന്നത് മുടിയില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളല്ല. തലയോട്ടിയില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതാണ് മുടി വളരണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നത്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

സറ്റെപ് 1

സറ്റെപ് 1

ആദ്യം മുടി അഞ്ച് ഭാഗമായി നല്ലതു പോലെ വൃത്തിയാക്കി ചീകി മാറ്റണം. ഒരിക്കലും ജഡ പിടിച്ച് കിടക്കുന്ന മുടിയില്‍ ഇത് ചെയ്യാന്‍ പാടില്ല.

സ്റ്റെപ് 2

സ്റ്റെപ് 2

അതിനു ശേഷം നല്ലതു പോലെ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കണം. 20, 25 മിനിട്ടോളം മസ്സാജ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

 സ്‌റ്റെപ് 3

സ്‌റ്റെപ് 3

ശേഷം മുടി നല്ലതു പോലെ ആവി പിടിപ്പിക്കാം. എന്നാല്‍ ചൂട് കൂടാന്‍ പാടില്ലെന്നതാണ് ശ്രദ്ധിക്കേണ്ടത്. ശേഷം നല്ലതു പോലെ കഴുകി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

തലയോട്ടിയില്‍ ഇത്തരത്തില്‍ ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മുടി വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 താരനെ ശമിപ്പിക്കുന്നു

താരനെ ശമിപ്പിക്കുന്നു

താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതില്‍ ഈ പ്രയോഗം ഫലപ്രദമാണ്. ഇത് മുടിയെ താരനില്ലാതെയാക്കാന്‍ സഹായിക്കുന്നു.

 തലയോട്ടിയിലെ ചൊറിച്ചില്‍

തലയോട്ടിയിലെ ചൊറിച്ചില്‍

പലരും കഷ്ടപ്പെടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് തലയോട്ടിയിലെ ചൊറിച്ചില്‍. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഈ ട്രീറ്റ്‌മെന്റ് സഹായിക്കുന്നു.

 കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു

കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു

ഇത്തരത്തില് ചെയ്യുന്നത് കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല അകാല നരയെന്ന പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

English summary

scalp treatment for hair growth and other hair problems

High-frequency scalp treatment for hair growth and other hair problems read on...