മുടിക്ക് കട്ടിയും നീളവും ഇതിലൂടെ

Posted By:
Subscribe to Boldsky

മുടി വളരുക എന്നത് എന്നത്തേയും പോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മുടിയുടെ ഉള്ള ഭംഗി കൂടി ഇല്ലാതാകുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇനി വീട്ടുവൈദ്യങ്ങള്‍ കൊണ്ട് മുടി വളരാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വസ്ത്രങ്ങളില്‍ മൂത്രം മണക്കുന്നുവോ?

മുടി വളരാന്‍ സഹായിക്കുന്ന ഉറപ്പുള്ള വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മുടി വളരുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യമുള്ള മുടിക്ക് ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് എങ്ങനെ മുടി വളരാന്‍ സഹായിക്കും എന്ന് നോക്കാം. തലയോട് വൃത്തിയാക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് മുടി കഴുകാം.

ഉലുവ

ഉലുവ

മുടി വളരാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഉലുവ. ഉലുവ പേസ്റ്റാക്കി അതില്‍ തേങ്ങാപ്പാല്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് മുടി വളരാന്‍ സഹായിക്കുന്നു.

 തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

മുടിക്ക് തിളക്കം നല്‍കാനും മുടിക്ക് ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

മുട്ടയും ഒലീവ് ഓയിലും

മുട്ടയും ഒലീവ് ഓയിലും

മുട്ടയും ഒലീവ് ഓയിലും കൊണ്ട് മുടി വളര്‍ത്താം. ഇതിലുള്ള സള്‍ഫര്‍, സിങ്ക്, അയേണ്‍ എന്നിവ കൊണ്ട് മുടി വളര്‍ത്താം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ടീ. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി. മുടിയില്‍ ഗ്രീന്‍ ടീ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളരാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ നീര്

ഉരുളക്കിഴങ്ങ നീര്

ഉരുളക്കിഴങ്ങ് നീര് കൊണ്ട് മുടി വളരാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് നീര് പത്ത് മിനിട്ടോളം തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ഉപയോഗിച്ചാല്‍ മുടി വളരുന്നത് പിന്നെ പിടിച്ചാല്‍ കിട്ടില്ല. മുടി വളരാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക് പൊടിച്ചതും രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം.

English summary

Powerful Home Remedies For Hair Growth That Work Wonders

Hair loss is a common problem nowadays. Here are the top ways to get thicker hair naturally.
Story first published: Saturday, July 8, 2017, 16:56 [IST]
Subscribe Newsletter