നരയ്ക്ക് പരിഹാരം, പൂര്‍വ്വികരുടെ മാന്ത്രിക്കൂട്ട്

Posted By:
Subscribe to Boldsky

അകാല നരയാണ് പലപ്പോഴും പല ചെറുപ്പക്കാരടേയും പ്രശ്‌നം. ഇതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മുടി നരച്ച് പോയാല്‍ ഇനി കറുക്കിലെന്ന് കരുതി ഡൈ ചെയ്തും മുടിയക്ക് കളര്‍ നല്‍കിയും പരിഹാരം കണ്ടെത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുടിയുടെ സൗന്ദര്യ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും നിങ്ങള്‍ അനുഭവിക്കേണ്ട.

മര ബാധിച്ച് മുടിയെ എന്നന്നേക്കുമായി തുരത്തിയോടിച്ച് വേരോടെ ഇല്ലാതാക്കാന്‍ കഴിയുന്ന വസ്തു നമ്മുടെ അടുക്കളയിലുണ്ട്.

വെറുതേ ബ്യൂട്ടി പാര്‍ലറില്‍ പോയി സമയം കളയുന്നവര്‍ ഇനി അടുക്കളയിലൊന്ന് എത്തി നോക്കൂ. നര മാറ്റാനുള്ള സൂത്രം അടുക്കളയിലുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഉള്ളി

ഉള്ളി

ഉള്ളിയാണ് അകാല നര ചെറുക്കുന്നതിനു മുന്നില്‍ നില്‍ക്കുന്ന പരിഹാര മാര്‍ഗ്ഗം. എന്നാല്‍ വലിയ ഉള്ളിയല്ല, കറികളിലും മറ്റും ഉപയോഗിക്കുന്ന ചെറിയ ഉള്ളിയാണ് ഇതിനുള്ള പരിഹാരം. എങ്ങനെ അകാല നരയെ പ്രതിരോധിയ്ക്കാന്‍ ഉള്ളി ഉപയോഗിക്കാം എന്ന് നോക്കാം.

 ഉള്ളി നീര്

ഉള്ളി നീര്

സവാളയുടെ നീര് മുടി വളരാന്‍ സഹായിക്കുമെന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് ചെറിയ ഉള്ളിയും മുടി വളരാന്‍ മാത്രമല്ല അകാല നരയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാനും ഉള്ളി നീര് സഹായിക്കുന്നു.

ഉള്ളി ചേര്‍ത്ത് എണ്ണ

ഉള്ളി ചേര്‍ത്ത് എണ്ണ

ചെറിയ ഉള്ളി മുഴുവനായി ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മൂ്പ്പിച്ചെടുത്ത് ആ എണ്ണ കൊണ്ട് മുടിയില്‍ തേയ്ക്കുന്നത് അകാല നര പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉള്ളിനീര്

ഉള്ളിനീര്

ഉള്ളി മുഴുവനായി മാത്രമല്ല ചെറിയ ഉള്ളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് എണ്ണയില്‍ മൂപ്പിച്ചെടുത്ത് ആ എണ്ണ മുടിയില്‍ തേയ്ക്കുന്നതും അകാല നരയെന്ന് പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഉള്ളിനീര് പുരട്ടുമ്പോള്‍

ഉള്ളിനീര് പുരട്ടുമ്പോള്‍

ഉള്ളി നീര് തലയില്‍ പുരട്ടുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങ്ള്‍ വളരെ വലുതാണ്. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല തലയിലുണ്ടാവുന്ന ബാക്ടീരിയയേും പേന്‍, താരന്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല മുടി കൊഴിച്ചില്‍ ഇല്ലാതാക്കി ഉള്ളിയിലെ സള്‍ഫര്‍ പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുകയും നരച്ച മുടിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് ഉള്ളി നീര്

എന്തുകൊണ്ട് ഉള്ളി നീര്

ഉള്ളി നീരിന് നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും കേശസംരക്ഷണത്തില്‍ ആളൊരു പുലി തന്നെയാണ്. കാരണം ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാവുന്ന സള്‍ഫര്‍ തലയോട്ടിയിലെ അഴുക്കിനെ ഇല്ലാതാക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടി വളരാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.

ഉള്ളി നീര് തയ്യാറാക്കാം

ഉള്ളി നീര് തയ്യാറാക്കാം

ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ചെറിയ ഉള്ളി മിക്‌സിയില്‍ അടിച്ചെടുത്ത് അതിന്റെ നീര് നേരിട്ട് തന്നെ തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നാല്‍ തലയില്‍ തേയ്ക്കുന്നതിനു മുന്‍പ് ശരീരത്തില്‍ എവിടേയെങ്കിലും തേച്ച് ടെസ്റ്റ് നടത്തണം. കാരണം ഉള്ളി നീരിന് വീര്യം കൂടുതലാണ്. അതുകൊണ്ട് തന്നെ അലര്‍ജി ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം തലയില്‍ തേച്ച് പിടിപ്പിക്കാം.

 ഉള്ളി നീരിന് മടിയുള്ളവര്‍

ഉള്ളി നീരിന് മടിയുള്ളവര്‍

എന്നാല്‍ ചിലര്‍ക്കെങ്കിലും ഉള്ളി നീര് അരച്ചെടുക്കാന്‍ മടി കാണും. എന്നാല്‍ ഇവര്‍ ഉള്ളി അരിഞ്ഞ് വെള്ളത്തില്‍ ഇട്ട ശേഷം 5-10 മിനിട്ടി തിളപ്പിക്കാം. തണുത്ത ശേഷം ആ വെള്ളം കൊണ്ട് തല കഴുകാം. ഇത് അകാല നരയെ ഓടിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Onion juice remedy for gray hair

Why onion juice is different from other remedies for gray hair.
Story first published: Wednesday, April 12, 2017, 12:59 [IST]
Please Wait while comments are loading...
Subscribe Newsletter