മുടി നരക്കാതിരിക്കാന്‍ ഉള്ളി നീര് ഇങ്ങനെ?

Posted By:
Subscribe to Boldsky

അകാല നരയെ പ്രതിരോധിക്കാന്‍ എന്നും എപ്പോഴും പല തരത്തിലുള്ള പ്രതിവിധികള്‍ തേടിപ്പോവുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം അവസാന ഫലം എന്ന് പറയുന്നത് പാര്‍ശ്വഫലങ്ങള്‍ തന്നെയാണ്. എന്നാല്‍ പ്രകൃതിദത്തമായ വഴികള്‍ കൊണ്ട് എങ്ങനെയെല്ലാം നരച്ച മുടിയെ പ്രതിരോധിക്കാം എന്ന് നോക്കാം.

വായ്‌നാറ്റം ഒരു പ്രശ്‌നമാകുമ്പോള്‍, പരിഹാരം

സൗന്ദര്യസംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാല നര. അകാല നരയെ പ്രതിരോധിക്കാന്‍ ചില വീട്ടുവഴികള്‍ ഉണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് അകാല നരക്ക് പരിഹാരം കാണാന്‍ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

 ഉള്ളി നീര്

ഉള്ളി നീര്

നിങ്ങളുടെ മുടി കൊഴിച്ചലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകള്‍ നല്ല മുടി നിങ്ങള്‍ക്ക് നല്‍കും. വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും.

 ചര്‍മസംരക്ഷണത്തിനും

ചര്‍മസംരക്ഷണത്തിനും

സള്‍ഫര്‍ എന്ന മിനറല്‍സ് ധാരാളം അടങ്ങിയ ഉള്ളി എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിനും നഖത്തിനും നല്ലതാണ്. ഉള്ളി തലയോട്ടിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ മുടി വരാന്‍ സഹായിക്കും. മുടി കൊഴിച്ചലിന് കാരണമാകുന്ന ഡിടിഎച്ച് ഹോര്‍മോണിനെ തടഞ്ഞു നിര്‍ത്താനും ഉള്ളി സഹായിക്കും.

ഉള്ളി ജ്യൂസ് തയ്യാറാക്കാം

ഉള്ളി ജ്യൂസ് തയ്യാറാക്കാം

വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളി ജ്യൂസ് ഉണ്ടാക്കാം. ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം.

തേനും ഉള്ളി നീരും

തേനും ഉള്ളി നീരും

അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേക്കാം. ദിവസവും ഇത് ചെയ്തു നോക്കൂ വ്യത്യാസം കാണാം.

താരന് പരിഹാരം

താരന് പരിഹാരം

താരന് അത്യുത്തമ പരിഹാരമാര്‍ഗമാണ് ഉള്ളി. കുളിക്കുന്നതിനുമുന്‍പ് അര മണിക്കൂര്‍ ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും.

കണ്ടീഷണര്‍

കണ്ടീഷണര്‍

ഉള്ളിയും ഉലുവ പേസ്റ്റും ചേര്‍ത്ത് മിശ്രിതം ആക്കാം. ഇത് നിങ്ങളുടെ തലയില്‍ തേക്കൂ. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

 ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

ഉള്ളി ജ്യൂസ് ഉണ്ടാക്കിവെക്കുക. മുടിയില്‍ ആദ്യം ഓയില്‍ കൊണ്ട് മസാജ് ചെയ്യുക. എന്നിട്ട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടിവയ്ക്കുക. അല്‍പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചലിന് നല്ലതാണ്.

English summary

Onion Juice Helps For Hair Growing and Reversing Grey hair

Onions may be excellent for hair care, helping to reverse graying hair, read on...
Story first published: Saturday, July 29, 2017, 10:56 [IST]