അകാലനരയെ പ്രതിരോധിക്കും ഉള്ളിമാജിക്

Posted By:
Subscribe to Boldsky

മുടി നരക്കുന്നത് പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും പ്രായമാകാതെ തന്നെ മുടി നരക്കും. അത് പലപ്പോഴും ആരോഗ്യകാര്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ മുടി ചെറുപ്പത്തില്‍ നരക്കുന്നത് പലരിലും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

മുടിയുടെ ദുര്‍ഗന്ധമകറ്റും നാടന്‍ വിദ്യകള്‍

എന്നാല്‍ ഇനി മുടി വെളുത്തതാണ് നരച്ചതാണ് എന്ന് കരുതി അതിനെക്കുറിച്ചാലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. മുടി നരച്ചതിനെ ചെറുക്കാന്‍ ഇനി ചില സാധാരണ വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സവാള നീര്

സവാള നീര്

മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വെള്ളി വര മാറ്റാനും സഹായിക്കുന്ന ഒന്നാണ് സവാള നീര്. വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും.

 ഉള്ളി ജ്യൂസ് മസ്സാജ്

ഉള്ളി ജ്യൂസ് മസ്സാജ്

ഉള്ളി ജ്യൂസ് ഉണ്ടാക്കിവെക്കുക. മുടിയില്‍ ആദ്യം ഓയില്‍ കൊണ്ട് മസാജ് ചെയ്യുക. എന്നിട്ട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടിവയ്ക്കുക. അല്‍പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചലിന് നല്ലതാണ്.

തേനും ഉള്ളി നീരും

തേനും ഉള്ളി നീരും

അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേക്കാം. ഇത് ദിവസവും ഇത് ചെയ്തു നോക്കൂ വ്യത്യാസം കാണാം. ഒരാഴ്ച സ്ഥിരമായി ഇത് തേക്കുന്നത് നരച്ച മുടിക്ക് പരിഹാരം നല്‍കും.

ഉള്ളി ജ്യൂസ്

ഉള്ളി ജ്യൂസ്

വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളി ജ്യൂസ് ഉണ്ടാക്കാം. ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം. ഇത് മുടി നരക്കുന്നതില്‍ നിന്ന് തടയും.

കണ്ടീഷണര്‍ ഉണ്ടാക്കും

കണ്ടീഷണര്‍ ഉണ്ടാക്കും

ഒരു കണ്ടീഷണര്‍ ഉണ്ടാക്കിയെടുക്കാം. ഉള്ളിയും ഉലുവ പേസ്റ്റും ചേര്‍ത്ത് മിശ്രിതം ആക്കാം. ഇത് നിങ്ങളുടെ തലയില്‍ തേക്കൂ. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

താരന് പരിഹാരം

താരന് പരിഹാരം

താരന് അത്യുത്തമ പരിഹാരമാര്‍ഗമാണ് ഉള്ളി. താരന് ഏറ്റവും വലിയ പ്രതിവിധിയാണ് സവാള നീര്. കുളിക്കുന്നതിനുമുന്‍പ് അര മണിക്കൂര്‍ ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും.

English summary

onion juice helps for hair growing and reversing grey

Are you tired of dyeing your premature gray hair every month or you want a miracle mask for fast hair growth?
Subscribe Newsletter