രാത്രിയിലെ ഈദ്രോഹമാണ് മുടിവളര്‍ച്ചയ്ക്ക് വില്ലന്‍

Posted By:
Subscribe to Boldsky

മുടി വളരുന്നത് ശരിയ്ക്കും രാത്രിയിലാണ്. എന്നാല്‍ രാത്രിയില്‍ നമ്മള്‍ മുടിയോട് ചെയ്യുന്ന ചില ദ്രോഹങ്ങളാണ് പലപ്പോഴും മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്‌നം ഉണ്ടാക്കുന്നത് കേശസംരക്ഷണത്തിലെ വലിയ വെല്ലുവിളികളെ തന്നെയാണ്. ഇത് മുടി വളര്‍ച്ചയെ വളരെ ദോഷകരമായി തന്നെയാണ് ബാധിയ്ക്കുന്നത്. ഹെയര്‍ ഡൈ ചെയ്യുമ്പോള്‍ കാപ്പി നിറം അപകടം

മുടി വളര്‍ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുന്ന രാത്രിയിലെ മറ്റ് ചില ശീലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഈ പ്രശ്‌നങ്ങള്‍ അറിഞ്ഞാല്‍ തന്നെ അത് മുടി വളര്‍ച്ചയ്ക്ക് സഹായകമാവും.

 മുറുക്കിക്കെട്ടുന്നത്

മുറുക്കിക്കെട്ടുന്നത്

ബാന്‍ഡ് തലയില്‍ മുറുക്കിയിടുന്നതും മുടിയ്ക്ക് ദോഷകരമായി ബാധിയ്ക്കും. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പാണ് പലരും മുടി മുറുക്കി കെട്ടിവെയ്ക്കാറുള്ളത്.

കുളി കഴിഞ്ഞ ഉടനേ ഉറങ്ങുന്നത്

കുളി കഴിഞ്ഞ ഉടനേ ഉറങ്ങുന്നത്

കുളി കഴിഞ്ഞ ഉടനേ ഉറങ്ങാന്‍ പോകുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. മുടിയിലെ നനവ് തലയിണയില്‍ പറ്റുകയും ഇത് മുടിയെ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയും ചെയ്തു.

തലയിണ ശ്രദ്ധിക്കാം

തലയിണ ശ്രദ്ധിക്കാം

കോട്ടണ്‍ തലയിണകവറുകള്‍ ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് പരുപരുത്തതും കാഠിന്യമേറിയതും ആണ്. ഇത് മുടിയ്ക്ക് വളരെയധികം ദോഷം ചെയ്യുന്നു.

 നനഞ്ഞ മുടി കെട്ടി വെയ്ക്കുന്നത്

നനഞ്ഞ മുടി കെട്ടി വെയ്ക്കുന്നത്

നനഞ്ഞ മുടി കെട്ടിവെച്ച് ഉറങ്ങാന്‍ പോകുന്നവരും കുറവല്ല. ഇത് മുടി പൊട്ടിപ്പോവാനും മുടിയില്‍ കായ് പോലുള്ള വസ്തുക്കള്‍ ഉണ്ടാവാനും കാരണമാകുന്നു.

തലയിണ കവര്‍ മാറ്റാതിരിയ്ക്കുന്നത്

തലയിണ കവര്‍ മാറ്റാതിരിയ്ക്കുന്നത്

ചിലരുടെ ശീലമാണ് ഇത്, പലപ്പോഴും കാലങ്ങളായി ഉപയോഗിക്കുന്ന കവര്‍ തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കും. ഇതൊരിക്കലും കഴുകുകയില്ല. ഇതുമൂലവും മുടിയ്ക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു.

 തല ചീകുന്നത്

തല ചീകുന്നത്

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പലരും ചെയ്യുന്നതാണ് തല ചീകുന്നത്. ഇത് മുടിയുടെ അറ്റം പിളരുന്നതിനും കാരണമാകും.

മുടിയില്‍ ഹെന്ന ചെയ്യുന്നതും എണ്ണ തേയ്ക്കുന്നതും

മുടിയില്‍ ഹെന്ന ചെയ്യുന്നതും എണ്ണ തേയ്ക്കുന്നതും

പലരും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മുടി കളര്‍ ചെയ്യുകയോ മുടിയില്‍ പല തരത്തിലുള്ള എണ്ണ തേയ്ക്കുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് മുടിയ്ക്ക് വളരെയധികം ദോഷകരമാണ് എന്നതാണ് സത്യം.

മുടി കെട്ടുമ്പോള്‍ ശ്രദ്ധ

മുടി കെട്ടുമ്പോള്‍ ശ്രദ്ധ

മുടി കെട്ടി വെച്ച് ഉറങ്ങാന്‍ പോകുന്നത് നല്ലതാണ്. എന്നാല്‍ പോണിടെയ്ല്‍ കെട്ടിവച്ച് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ആലോചിക്കുക. ഇത് മുറുക്കെ കെട്ടുന്നത് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

English summary

Nighttime Habits that Ruin Your Hair

Your beauty sleep could be getting in the way of having healthy, luscious hair.
Subscribe Newsletter