For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പില ഇങ്ങനെ ഉപയോഗിക്കാം, മുടിവളരാന്‍

കേശസംരക്ഷണത്തില്‍ കറിവേപ്പിലക്കുള്ള പങ്ക് വളരെ വലുതാണ്. എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം

|

സൗന്ദര്യസംരക്ഷണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് കേശസംരക്ഷണം. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അവഗണന വിചിരിക്കരുത്. ഇത് മുടിക്ക് നേരിടുന്ന പ്രശ്‌നങ്ങളെ വലുതാക്കുന്നു. മുടി പൊട്ടുന്നതും, മുടിയുടെ അറ്റം പിളരുന്നതും, താരനും എന്നു വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് മുടിയുടെ കാര്യത്തില്‍ നാം നേരിടുന്നത്.

വായ്‌നാറ്റം ഒരു പ്രശ്‌നമാകുമ്പോള്‍, പരിഹാരംവായ്‌നാറ്റം ഒരു പ്രശ്‌നമാകുമ്പോള്‍, പരിഹാരം

എന്നാല്‍ കറിവേപ്പിലയില്‍ ഇതിനെല്ലാമുള്ള പരിഹാരമുണ്ട്. മുടിയുടെ എത് തരത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കറിവേപ്പിലക്ക് കഴിയും. കറിവേപ്പില കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണത്തിന് പരിഹാരം കാണാന്‍ കഴിയും എന്ന് നോക്കാം. മുടി സംരക്ഷണത്തിന് കറിവേപ്പില ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും എന്ന് നോക്കാം.

 ഹെയര്‍ ടോണിക്

ഹെയര്‍ ടോണിക്

കറിവേപ്പില കൊണ്ട് ഹെയര്‍ ടോണിക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. ഒരു കൈ നിറയെ കറിവേപ്പില എടുത്ത് രണ്ടോ മൂന്നോ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചൂടാക്കി ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിവളരാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു.

ഹെയര്‍ മാസ്‌ക്

ഹെയര്‍ മാസ്‌ക്

തൈരില്‍ കറിവേപ്പില അരച്ച് മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് തലയിലെ ചൊറിച്ചിലും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കും.

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍ കറിവേപ്പില കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ശരീരത്തിനകത്തേക്ക് കറിവേപ്പില ചെല്ലുമ്പോള്‍ ഇത് മുടിക്ക് ആരോഗ്യം നല്‍കാന്‍ കാരണമാകുന്നു.

 കറിവേപ്പില അരച്ച്

കറിവേപ്പില അരച്ച്

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം മാത്രം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വേരുകള്‍ക്കും തിളക്കം നല്‍കുന്നു.

 മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു.

 അകാല നര പ്രതിരോധിക്കുന്നു

അകാല നര പ്രതിരോധിക്കുന്നു

അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു.

English summary

Natural Ways To Use Curry Leaves To Increase The Hair Growth

Curry leaves can effectively treat all hair problems because of the following properties.
Story first published: Friday, July 28, 2017, 11:26 [IST]
X
Desktop Bottom Promotion