For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരാന്‍ മുത്തശ്ശിയുടെ മരുന്നുകള്‍

മുടി തഴച്ചു വളരാന്‍ മുത്തശ്ശിയുടെ മരുന്നുകള്‍

|

മുടി വളരാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ഈ ഭാഗ്യം പലപ്പോഴും പലര്‍ക്കും ലഭിയ്ക്കാറില്ലമുടി വളര്‍ത്തുമെന്നവകാശപ്പെട്ടു വിപണിയില്‍ ഏറെ കൃത്രിമരുന്നുകള്‍ ഇറങ്ങുന്നുണ്ട്.

എന്നാല്‍ ഇവയൊന്നും ഫലം തന്നെന്നു വരില്ല.മറ്റു കാര്യങ്ങളെപ്പോലെയല്ല,മുടി വളര്‍ച്ചയ്ക്ക് എല്ലായ്‌പ്പോഴും സഹായിക്കുന്ന പരമ്പരാഗത വഴികള്‍ തന്നെയാണ്. തികച്ചും ശുദ്ധവും പ്രകൃതിദത്തവുമായ ചില വഴികള്‍.

മുടി വളരാന്‍ വഴികള്‍ പലതുണ്ട്. ഇതിനായി പ്രകൃതിദത്തവഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.

ഹെന്ന അഥവാ മയിലാഞ്ചിയില

ഹെന്ന അഥവാ മയിലാഞ്ചിയില

ഹെന്ന അഥവാ മയിലാഞ്ചിയില ഉണക്കിപ്പൊടിച്ചു മുടിയില്‍ തേയ്ക്കുന്നത് മുടി വളരാനുള്ള പ്രകൃതിദത്ത വഴിയാണ്.

മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കാം. ഇത് തലയില്‍ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.

മുടി തഴച്ചു വളരാന്‍ മുത്തശ്ശിയുടെ മരുന്നുകള്‍

തേങ്ങാപ്പാല്‍ മുത്തശ്ശമാര്‍ മുടി വളരാന്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത വൈദ്യമാണ്.

ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂണ്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് രണ്ട് മണിക്കൂറിനുശേഷം കുളിക്കുക. മുടി കൊഴിച്ചില്‍ മാറുകയും മുടിക്ക് നിറം ലഭിക്കുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിസംരക്ഷണത്തിനുപയോഗിയ്ക്കുന്ന പല മരുന്നുകളിലേയും പ്രധാനപ്പെട്ട ഒരു ചേരുവയാണ് കറ്റാര്‍ വാഴ. ഇതിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ശിരോചര്‍മത്തിലെ കോശങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതു മുടിവേരുകള്‍ക്ക് ബലം നല്‍കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ പല തരത്തിലും മുടി വളരാന്‍ ഉപയോഗിയ്ക്കാം. ഇതിലൊന്നാണ് വെളിച്ചെണ്ണയുമായി ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം. കറ്റാര്‍ വാഴയുടെ ജെല്ലില്‍ വെളിച്ചെണ്ണ കൂട്ടിക്കലര്‍ത്തി ശിരോചര്‍മത്തിലും മുടിയുടെ തുമ്പുവരേയും പുരട്ടി മസാജ് ചെയ്യാം. മുടി വളരാനും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും ഇത് സഹായിക്കും. അതല്ലെങ്കില്‍ കറ്റാര്‍ വാഴയിട്ടു വെളിച്ചെണ്ണ കാച്ചി ഉപയോഗിയ്ക്കുകയും ചെയ്യാം. വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴ ചെറുതായി നുറുക്കിയിടുക. കുറഞ്ഞ ചൂടില്‍ ഇതു തിളപ്പിയ്ക്കുക. കറ്റാര്‍വാഴയിലെ ജെല്‍ മുഴുവന്‍ വെളിച്ചെണ്ണയില്‍ അലിഞ്ഞു ചേര്‍ന്ന് ഇത് ചുരുങ്ങുന്നതു വരെ തിളപ്പിയ്ക്കുക. പിന്നീട് ഈ വെളിച്ചെണ്ണ വാങ്ങിയെടുത്ത് സൂക്ഷിച്ചു വയ്ക്കാം. ഇളംചൂടോടെ മുടിയില്‍ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.

മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍

മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍

മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതം മുടി വളരാന്‍ ഏറെ നല്ലതാണ്. ഇവയെല്ലാം കലര്‍ത്തുക. ഇതു മുടിയുടെ ശിരോചര്‍മം മുതല്‍ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ നേരം മുടിയില്‍ വ്ച്ചിരിയ്ക്കണം. പിന്നീട് കഴുകിക്കളയാം. ഇതും മുടി വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക മിശ്രിതമാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പാത്രത്തിലെടുത്ത് ചൂടുള്ള വെള്ളത്തില്‍ വച്ചു ചൂടാക്കുക, മുടി ഇളംചൂടുള്ള വെള്ളം കൊണ്ടു കഴുകുക. ശേഷം ഈ വെളിച്ചെണ്ണ ശിരോചര്‍മത്തില്‍ തുടങ്ങി മുടിത്തുമ്പു വരെ തേച്ചു മസാജ് ചെയ്യണം. 1 മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ കൊണ്ടു കഴുകിക്കളയാം.

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും മിക്‌സ് ചെയ്ത് എണ്ണ കാച്ചാം. ഇത് ദിവസവും തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇത് മികച്ചതാണ്.

English summary

Natural Ways For Hair Growth

Natural Ways For Hair Growth read more to know about
Story first published: Monday, August 27, 2018, 20:42 [IST]
X
Desktop Bottom Promotion