മൂന്ന് കൂട്ടുകള്‍, കൊഴിഞ്ഞ മുടി കിളിര്‍ത്ത് വരും

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോവുന്നതും കൊണ്ട് കഷ്ടത്തിലായവര്‍ ചില്ലറയല്ല. പലപ്പോഴും കേശസംരക്ഷണത്തില്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് ഉടന്‍ പരിഹാരം എന്നത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഇനി കേശസംരക്ഷണം പ്രതിസന്ധിയായി വരുന്നവര്‍ക്ക് ചില വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം.

മുടി ഇടതൂര്‍ന്ന് വളരാന്‍ പരീക്ഷിച്ചുറച്ച മാര്‍ഗ്ഗം

വെറും മൂന്നേ മൂന്ന് കൂട്ടുകള്‍ കൊണ്ട് കൊഴിഞ്ഞ് പോയ മുടിയുടെ സ്ഥാനത്ത് ഉറപ്പും ആരോഗ്യവും അഴകുമുള്ള മുടി വരും. അതിന് ഇനി വീട്ടുവൈദ്യം നമുക്ക് തന്നെ തയ്യാറാക്കണം. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ആവണക്കെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു മുട്ട, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ മൂന്നും വേണ്ട രീതിയില്‍ തയ്യാറാക്കി ഉപയോഗിച്ചാല്‍ അത് മുടി വളരാന്‍ സഹായിക്കുന്നു.

 തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

ഒരു ബൗളില്‍ മുകളില്‍ പറഞ്ഞ മിശ്രിതങ്ങള്‍ എല്ലാം എടുത്ത് ഇത് നല്ലതു പോലെ യോജിപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയില്‍ തേച്ച ്പിടിപ്പിച്ച് 2-4 മണിക്കൂര്‍ വരെ തല ഒരു കവര്‍ കൊണ്ട് മൂടി വെക്കാം. നാലു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. വെറും ഒരു മാസം കൊണ്ട് തന്നെ ഇത് പ്രകടമായ മാറ്റങ്ങള്‍ നിങ്ങളുടെ മുടിയില്‍ ഉണ്ടാക്കും.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയാണ് ഇതിലെ പ്രധാന ഘടകം. ഇതിലുള്ള അമിനോ ആസിഡ് തലയോട്ടിയിലെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം നല്‍കുകയും പി എച്ച് ലെവല്‍ കൃത്യമാക്കുകയും ചെയ്യുന്നു. ഇത് താരനെ പ്രതിരോധിക്കുകയും മുടിക്ക് കരുത്തും നിറവും നല്‍കുകയും ചെയ്യുന്നു.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയില്‍ ധാരാളം വിറ്റാമിന്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡ് തുടങ്ങിയവ ഉണ്ട്. ഇത് മുടിക്ക് തിളക്കവും മുടി എപ്പോഴും ഈര്‍പ്പമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തില്‍ തേനിനുള്ള ഗുണം പറയാതിരിക്കാന്‍ കഴിയില്ല. കേശസംരക്ഷണത്തിലും ഒഴിച്ച് നിര്‍ത്താനാവാത്ത ഒന്നാണ് തേന്‍. തേന്‍ മുടിയുടെ വേരുകളെ ബലമുള്ളതാക്കി മാറ്റുകയും മുടി കൊഴിച്ചിലിനെതിരെ പ്രതിരോധിക്കുകയും ചെയ്യുന്നു.

 താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്നു

താരനാണ് പല മുടി കൊഴിച്ചിലിന്റേയും മൂല കാരണം. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് മുകളില്‍ പറഞ്ഞതു പോലെ ചെയ്താല്‍ അത് താരനെ പ്രതിരോധിക്കുന്നു. പിന്നെ മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ പറ്റി നിങ്ങള്‍ ആലോചിക്കേണ്ട ആവശ്യമില്ല.

 മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഇത് മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു. മുകളില്‍ പറഞ്ഞ മിശ്രിതം ഉപയോഗിച്ചാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം ഫലപ്രദമായി നേരിടാം.

English summary

Mix These Ingredients To Regrow Thick and Strong Hair

Hair loss is a natural process which happens to everybody, so you should not worry if you notice a few strands of hair on the bathroom floor
Story first published: Wednesday, July 26, 2017, 11:18 [IST]