പേനിനെ പൂര്‍ണമായും അകറ്റാന്‍ ഒലീവ് ഓയില്‍

Posted By:
Subscribe to Boldsky

പേന്‍ ശല്യം പോലെ തലവേദന ഉണ്ടാക്കുന്ന മറ്റൊന്നുമില്ല. എത്രയൊക്കെ ചീകിക്കളഞ്ഞാലും പേന്‍ പൂര്‍ണമായും പോവില്ല എന്നത് തന്നെയാണ് പ്രശ്‌നം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രശ്‌നത്തിലാകുന്നത് പലപ്പോഴും പേനിന്റെ മുന്നിലാണ്.

മുടി ചകിരി നാരു പോലെയോ, പ്രതിവിധി ഇതാ

എന്നാല്‍ പേനിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയിലിന് കഴിയും. ഒലീവ് ഓയില്‍ ഉപയോഗിച്ച് എങ്ങനെ പേനിനെ പൂര്‍ണമായും തുരത്താം എന്ന് നോക്കാം. പേന്‍ ശല്യത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ഒലീവ് ഓയിലിന് കഴിയും.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഒലീവ് ഓയില്‍ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മുഴുവന്‍ മൂടി വെയ്ക്കാം. പ്ലാസ്റ്റിക് കവര്‍ നല്ലതു പോലെ മുറുക്കി കെട്ടി വെയ്ക്കണം. മൂന്ന് മണിക്കൂറെങ്കിലും ഇത്‌പോലെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടി വെയ്ക്കണം. മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പേനുകളെല്ലാം ചത്തിട്ടുണ്ടാവും.

 വീര്യം കുറഞ്ഞ് ഷാമ്പൂ

വീര്യം കുറഞ്ഞ് ഷാമ്പൂ

ശേഷം വീര്യം കുറഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം. ഷാമ്പൂ കൊണ്ട് തല മുഴുവന്‍ വൃത്തിയാക്കിയ ശേഷം വീണ്ടും ഒലീവ് ഓയില്‍ തേയ്ക്കാവുന്നതാണ്. ഇത് ദിവസം രണ്ട് നേരം ചെയ്താല്‍ ഒരു ദിവസം കൊണ്ട് തന്നെ പേനിന് പരിഹാരം ലഭിയ്ക്കും.

ഈരിനും പരിഹാരം

ഈരിനും പരിഹാരം

ഈരിനും പരിഹാരം കാണാന്‍ ഒലീവ് ഓയിലിന് കഴിയും. ഒലീവ് ഓില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് ഉറങ്ങാന്‍ കിടക്കുക. ഇത് പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം. ഇത് ഈരിനെ തുരത്താനും സഹായിക്കുന്നു.

 ആവണക്കെണ്ണയും ചേര്‍ക്കാം

ആവണക്കെണ്ണയും ചേര്‍ക്കാം

എന്നാല്‍ ഇരട്ടിഫലവും മുടിയുടെ ആരോഗ്യവും കൂടി സംരക്ഷിക്കാന്‍ ആവണക്കെണ്ണ കൂടി ഒലീവ് ഓയിലിനൊപ്പം ചേര്‍ക്കാവുന്നതാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ലാവന്‍ഡര്‍ ഓയില്‍

ലാവന്‍ഡര്‍ ഓയില്‍

മുടിയ്ക്ക് സുഗന്ധം ലഭിയ്ക്കാന്‍ ഒലീവ് ഓയിലിനോടൊപ്പം അല്‍പം ലാവന്‍ഡര്‍ ഓയില്‍ ചേര്‍ക്കാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള ഇറിറ്റേഷനും ഇല്ലാതാക്കുന്നു.

 ബദാം ഓയിലും ഒലീവ് ഓയിലും

ബദാം ഓയിലും ഒലീവ് ഓയിലും

ബദാം ഓയിലും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുടിയില്‍ തേയ്ക്കുന്നതും പേനിനേയും ഈരിനേയും എന്നന്നേക്കുമായി ഇല്ലാതാക്കും.

 ഒലീവ് ഓയില്‍ ചൂടാക്കി

ഒലീവ് ഓയില്‍ ചൂടാക്കി

അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം ചീര്‍പ്പെടുത്ത് ചീകി വെടിപ്പാക്കുക. ഇത് പേനിനെ തുരത്താന്‍ സഹായിക്കുന്നു.

English summary

Is Olive Oil An Effective Treatment For Lice

If you are or your child is suffering from lice, then it is high time you did something about it. Something like, using olive oil.
Story first published: Thursday, April 27, 2017, 11:00 [IST]